സിനിമാ ചരിത്രത്തില്‍ ഏറ്റവും അധികം വിഭാഗങ്ങളില്‍ ഓസ്‌കര്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട ചിത്രമായി ‘സിന്നേഴ്‌സ്’. 16 നോമിനേഷനുകളാണ് ചിത്രം നേടിയത്. മൈക്കല്‍ ബി ജോര്‍ദാന്‍ ഇരട്ട വേഷത്തില്‍ അഭിനം കാഴ്ചവെച്ച വാംബയര്‍ സിനിമ കാണികള്‍ ഏറ്റെടുത്തുകഴിഞ്ഞതാണ്. ലോകത്താകെ 368 മില്യണ്‍ ഡോളറാണ് സിനിമ നേടിയത്. കറുത്ത വര്‍ഗക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങളും വാംബയര്‍ ഫാന്റസിയുമാണ് ചിത്രം അവതരിപ്പിക്കുന്നത്. 1930കളിലെ മിസിസിപ്പിയില്‍ നടക്കുന്ന സംഭവങ്ങളായാണ് അവതരിപ്പിച്ചിരിക്കുന്നത്.
14 ഓസ്‌കറുകള്‍ വീതം നേടിയ ഓള്‍ എബൗട്ട് ഈവ്(1950), ടൈറ്റാനിക്(1997), ലാ ലാ ലാന്‍ഡ്(2016) എന്നിവയാണ് മുന്‍ കാലങ്ങളില്‍ കൂടുതല്‍ നോമിനേഷനുകള്‍ നേടിയത്. കൗണ്ടര്‍ കള്‍ചറല്‍ കോമഡി സിനിമയായ വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദറും ഇക്കുറി 13 നോമിനേഷനുകള്‍ നേടിയിട്ടുണ്ട്.
സിന്നേഴ്‌സ് നോമിനേഷനുകള്‍ നേടിയ വിഭാഗങ്ങള്‍ ബെസ്റ്റ് പിക്ചര്‍, ബെസ്റ്റ് ഡയറക്ടര്‍, ആക്ടര്‍ ഇന്‍ എ ലീഡിങ് റോള്‍, സിനിമറ്റോഗ്രഫി, വിഷ്വല്‍ ഇഫക്ട്‌സ്, സൗണ്ട്, എഡിറ്റിങ്, പ്രൊഡ്ക്ഷന്‍ ഡിസൈന്‍, ഒറിജിനല്‍ സോങ്, കോസ്റ്റ്യൂം ഡിസൈന്‍, കാസ്റ്റിങ്, ആക്ടര്‍ ഇന്‍ എ സപ്പോര്‍ട്ടിങ് റോള്‍, ഒറിജിനല്‍ സ്?ക്രീന്‍ പ്ലേ, മേക്കപ്പ്, ആക്ടറസ് ഇന്‍ എ സപ്പോര്‍ട്ടിങ് റോള്‍.
ഫോര്‍മുല വണ്‍ റേസിങ് ഡ്രൈവറായി പ്രാഡ് പിറ്റ് തകര്‍ത്തഭിനയിച്ച എഫ്. 1 ദ മൂവി മികച്ച ചിത്രത്തിനുള്ള നോമിഷേന്‍ നേടി. ട്രെയിന്‍ ഡ്രീംസ്, സിന്നേഴ്‌സ്, സെന്റിമെന്റല്‍ വാല്യൂ, ദി സീക്രട്ട് ഏജന്റ്, വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍, മാര്‍ട്ടി സുപ്രീം, ഹാംനറ്റ്, ഫ്രാങ്കന്‍സ്റ്റീന്‍, എഫ്1 ദ മൂവി, ബ്യൂഗോണിയ എന്നീ സിനിമകളാണ് മികച്ച ചിത്രത്തിനുള്ള നോമിനേഷനുകള്‍ കരസ്ഥമാക്കിയത്. അതേസമയം ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായിരുന്ന നീരജ് ഗായ്‌വാന്റെ ഹോംബൗണ്ട് മികച്ച ചിത്രത്തിനുള്ള മത്സരത്തില്‍നിന്ന് പുറത്താവുകയും ചെയ്തു.
ബെസ്റ്റ് ആക്ടര്‍ പുരസ്‌കാരത്തിന് വാഗ്‌നര്‍ മൗറ( ദി സീക്രട്ട് ഏജന്റ്), മൈക്കല്‍ ബി ജോര്‍ദാന്‍(സിന്നേഴ്‌സ്), ഈഥന്‍ ഹോക്ക്(ബ്ലൂ മൂണ്‍), ലിയനാര്‍ഡോ ഡി കാപ്രിയോ(വണ്‍ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍), തിമോത്തി ഷാലമെ (മാര്‍ട്ടി സുപ്രീം) എന്നിവരാണ് നോമിനേഷന്‍ നേടിയത്.