നാന്‍ജിങ്: ഇന്ത്യന്‍ താരം കിദംബി ശ്രീകാന്ത് ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് പ്രീ ക്വാര്‍ട്ടറില്‍ കടന്നു. സ്പാനിഷ് താരം പാബ്ലോ അബിയാനെ പരാജയപ്പെടുത്തിയാണ് ശ്രീകാന്ത് പ്രീ ക്വാര്‍ട്ടറില്‍ കടന്നത്. റാങ്കിങ്ങില്‍ ശ്രീകാന്തിനെക്കാള്‍ വളരെ പിന്നിലാണെങ്കിലും അബിയാന്‍ മികച്ച പോരാട്ടമാണ് മത്സരത്തില്‍ കാഴ്ചവെച്ചത്.

പ്രീ ക്വാര്‍ട്ടറില്‍ മലേഷ്യയുടെ ല്യൂ ഡാരെയാണ് ശ്രീകാന്തിന്റെ എതിരാളി. ഇസ്രായേലിന്റെ മിഷാ സില്‍ബെര്‍മാനെ പരാജയപ്പെടുത്തിയാണ് ഡാരെന്‍ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. കഴിഞ്ഞ ലോകകപ്പില്‍ ശ്രീകാന്ത് ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായിരുന്നു.