ചെന്നൈ: തമിഴ്‌നാട്ടില്‍ പത്താം ക്ലാസിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും വിജയിച്ചതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. 9, 11 ക്ലാസുകളിലെ വിദ്യാര്‍ത്ഥികളേയും വിജയികളായി പ്രഖ്യാപിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയുണ്ടാകില്ലെന്നും മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി വ്യക്തമാക്കി. കോവിഡ് വ്യാപനം മൂലം ക്ലാസുകള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വന്നതോടെയാണ് പരീക്ഷ ഒഴിവാക്കി വിദ്യാര്‍ത്ഥികളെ അടുത്ത ക്ലാസുകളിലേക്ക് പ്രവേശിക്കാന്‍ സര്‍ക്കാര്‍ ഉത്തരവായത്.