ചെന്നൈ: ഹിന്ദുക്കളെല്ലാം തുല്യരാണെന്നും ഹിന്ദു ഐക്യമാണ് തങ്ങളുടെ ലക്ഷ്യമെന്നും അവകാശപ്പെടുന്നവരാണ് ബി.ജെ.പി-ആര്‍.എസ്.എസ് നേതാക്കള്‍. എന്നാല്‍ ജാതി വ്യവസ്ഥയുടെ വേദപുസ്തകമായ മനു സ്മൃതി ഇന്ത്യയുടെ ഭരണഘടനയാക്കാന്‍ ആഗ്രഹിക്കുന്ന ആര്‍.എസ്.എസിനും ബി.ജെ.പിക്കും ഹിന്ദു ഐക്യം വെറും വോട്ട് ബാങ്ക് തട്ടിപ്പാണെന്നും ബി.ജെ.പി ബ്രാഹ്മണ മേധാവിത്വത്തില്‍ വിശ്വസിക്കുന്നവരാണെന്നതുമാണ് സത്യം. എന്നാല്‍ അവര്‍ അത് സമ്മതിക്കാറില്ല.

എന്നാല്‍ ബി.ജെ.പിയുടെയും അതിന്റെ നേതാക്കളുടെയും യഥാര്‍ഥ മുഖം വെളിപ്പെടുത്തുന്നതാണ് ബി.ജെ.പി നേതാവും കടുത്ത വര്‍ഗ്ഗീയവാദിയുമായി സുബ്രഹ്മണ്യം സ്വാമിയുടെ പുതിയ ഇന്റര്‍വ്യൂ. മോദിയും ബി.ജെ.പിയും നടത്തുന്ന ചൗക്കിദാര്‍ ക്യാമ്പയിനുമായി ബന്ധപ്പെട്ടായിരുന്നു അവതാരകന്റെ ചോദ്യം. എന്തുകൊണ്ടാണ് താങ്കള്‍ മറ്റു ബി.ജെ.പി നേതാക്കളെ പോലെ ചൗക്കിദാര്‍ എന്ന് അവകാശപ്പെടാത്തത് എന്ന ചോദ്യത്തിന് താന്‍ ബ്രാഹ്മണനാണെന്നും ആരുടെയും കാവല്‍ക്കാരനാവേണ്ടവനല്ലെന്നും ആയിരുന്നു സ്വാമിയുടെ മറുപടി.

രാഹുല്‍ ഗാന്ധിയുടെ ചൗക്കിദാര്‍ ചോര്‍ ഹെ ക്യാമ്പയിന്‍ വന്‍ ജനപ്രീതി നേടിയതോടെ അതിനെ മറികടക്കാന്‍ ബി.ജെ.പി തുടങ്ങിയ ക്യാമ്പയിനാണ് ചൗക്കിദാര്‍. മോദിയും അമിത് ഷായും അടക്കമുള്ള മന്ത്രിമാരും നേതാക്കളും പേരിന് പിന്നില്‍ ‘ചൗക്കിദാര്‍’ എന്ന് ചേര്‍ത്താണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നത്.