Connect with us

gulf

ബഹിരാകാശ നിലയത്തില്‍ നോമ്പ് നോക്കുമെന്ന് സുല്‍ത്താന്‍ അല്‍ നെയാദി

സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റിലാണ് യാത്ര

Published

on

ദുബായ്: യുഎഇയുടെ രണ്ടാമത്തെ ബഹിരാകാശ സഞ്ചാരി സുല്‍ത്താന്‍ അല്‍ നെയാദി ബഹിരാകാശ നിലയത്തില്‍ നോമ്പെടുക്കും. സുല്‍ത്താന്‍ അല്‍ നെയാദി 26നാണ് രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കു കുതിക്കുന്നത്. സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റിലാണ് യാത്ര. 6 മാസം ബഹിരാകാശ നിലയത്തില്‍ കഴിയുന്ന നെയാദി അവിടെ റമസാന്‍ നോമ്പു നോക്കാനുള്ള ഒരുക്കത്തിലാണ്.

90 മിനിറ്റില്‍ ഒരുതവണ ഭൂമിയെ വലം വയ്ക്കുന്ന ബഹിരാകാശ നിലയത്തില്‍ ഒരു ദിവസം തന്നെ 16 തവണ സൂര്യോദയവും അസ്തമയവും ഉണ്ടാകും. അതുകൊണ്ട് തന്നെ ഭൂമിയിലെ സമയ ക്രമം അനുസരിച്ചു നോമ്പ് നോക്കാനാണ് ആഗ്രഹിക്കുന്നതെന്നു സുല്‍ത്താന്‍ മാധ്യമങ്ങളോടു പറഞ്ഞു. യാത്ര ചെയ്യുന്നവര്‍ക്കും ശാരീരിക അവശതയുള്ളവര്‍ക്കും നോമ്പില്‍ ഇളവുണ്ട്. എന്നാലും, നോമ്പ് നോക്കാനുള്ള തയാറെടുപ്പിലാണ് യാത്ര തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

gulf

ഹൃദയാഘാതം; ദമ്മാമിൽ തൃശൂർ സ്വദേശി മരണപ്പെട്ടു

മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി കമ്പനി വൃത്തങ്ങൾ അറിയിച്ചു.

Published

on

അഷ്‌റഫ് ആളത്ത്, ദമ്മാം.

സഊദിയിലെ ദമ്മാമിൽ പ്രവാസി മലയാളി ഹൃദയാഘാതംമൂലം മരണപ്പെട്ടു. തൃശൂർ വാടാനപ്പള്ളി പരേതനായ പുതിയ വീട്ടിൽ മുഹമ്മദിൻറെ മകൻ അബ്ദുൽ റസാഖ് (52) ആണ് മരിച്ചത്. ഇന്നലെ താമസസ്ഥലത്ത് വെച്ച് നോമ്പ് തുറന്നുകൊണ്ടിരിക്കെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
ഉടനെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. രണ്ടു പതിറ്റാണ്ടിലധികമായി പ്രവാസിയായായ ഇദ്ദേഹം നിലവിൽ ദമ്മാമിലെ സ്വാകാര്യ അഡ്വർഡൈസിംഗ് കമ്പനിയിൽ ജീവനക്കാരനാണ്. ഇന്നലെ വൈകീട്ട് അഞ്ചുമണിവരെ ജോലിയിൽ ഉണ്ടായിരുന്ന അബ്ദുൽ റസാഖ് സഹപ്രവർത്തകരെ തിരിച്ചെത്തിച്ച ശേഷമാണ് താമസസ്ഥലത്തേക്ക് മടങ്ങിയത്.മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി കമ്പനി വൃത്തങ്ങൾ അറിയിച്ചു. മാതാവ് ഫാത്തിമ.ഭാര്യ.നസീറ.ഒരു പെൺകുട്ടിയടക്കം മൂന്ന് മക്കളുണ്ട്.

Continue Reading

gulf

ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ് യാന്‍ അബുദാബിയുടെ കിരീടാവകാശി

പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ് യാന്നാണ് ഉത്തരവിറക്കിയത്.

Published

on

ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ് യാന്നെ അബുദാബിയുടെ കിരീടാവകാശിയായി പ്രഖ്യാപിച്ചു.പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ് യാന്നാണ് ഉത്തരവിറക്കിയത്. ശൈഖ് ഹസ്സ ബിന്‍ സായിദ് അല്‍നഹ് യാന്‍, ശൈഖ് തഹ് നൂന്‍ ബിന്‍ സായിദ് അല്‍ നഹ് യാന്‍ എന്നിവര്‍ അബുദാബി ഉപഭരണാധികാരികളുമായും ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ് യാന്‍ ഉത്തരവിറക്കി.

യുഎഇ വൈസ്പ്രസിഡണ്ടായി ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍നഹ് യാനെ പ്രഖ്യാപിച്ചുകൊണ്ട് പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ് യാന്‍ ഉത്തരവിറക്കി. നിലവിലുള്ള പ്രസിഡന്‍ഷ്യല്‍ കോര്‍ട്ടിന്റെ ചുമതലയും ശൈഖ് മന്‍സൂര്‍ തുടരും.

ഇരുവരും യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ് യാന്റെ പുത്രന്മാരാണ്.

Continue Reading

gulf

ഷാര്‍ജയില്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി പ്രവാസി കെട്ടിടത്തില്‍നിന്ന് ചാടി മരിച്ചു

ഷാര്‍ജ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Published

on

ഷാര്‍ജ ബുഹൈറില്‍ ഭാര്യയും രണ്ടു മക്കളെയും കൊലപ്പെടുത്തിയ ശേഷം പ്രവാസി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു. സംഭവം ഷാര്‍ജ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഇയാളെ കുറിച്ചുള്ള കൃത്യമായി വിവരങ്ങള്‍ പൊലീസ് ഇതുവരെ കൈമാറിയിട്ടില്ല.

30 വയസ്സുള്ള ഇന്ത്യക്കാരനായ യുവാവാണ് കൃത്യം നടത്തിയതിനുശേഷം ചാടി മരിച്ചിരിക്കുന്നത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. ഭാര്യയും രണ്ടു മക്കളെയും താന്‍ കൊന്നുവെന്ന് കത്ത് എഴുതിവെച്ച ശേഷമാണ് ഇയാള്‍ ചാടിയത്. കത്ത് കണ്ടെടുത്തിട്ടുണ്ട്. ഷാര്‍ജ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Continue Reading

Trending