തിരുവനന്തപുരം: തന്റെ ജീവന് ഭീഷണിയുണ്ടെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. കോടതിയിലാണ് സ്വപ്‌ന ഇക്കാര്യം അറിയിച്ചത്. പൊലീസ് ഉദ്യോഗസ്ഥരെന്ന് കരുതുന്ന ചിലര്‍ തന്നെ ജയിലില്‍ വന്നു കണ്ടു. കേസുമായി ബന്ധപ്പെട്ട ഉന്നതരുടെ പേരുകള്‍ പറയരുതെന്ന് ആവശ്യപ്പെട്ടു.

അന്വേഷണ ഏജന്‍സിയുമായി സഹകരിക്കരുതെന്നും പറഞ്ഞുവെന്നും സ്വപ്ന കോടതിയില്‍ പറഞ്ഞു. തന്നെയും കുടുംബത്തേയും അപകടപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി.

നവംബര്‍ 25ന് മുന്‍പ് പലതവണ ഭീഷണയുണ്ടായെന്നും സ്വപ്‌ന പറയുന്നു. ഡോളര്‍ കടത്തുകേസില്‍ രഹസ്യമൊഴി രേഖപ്പെടുത്തും മുന്‍പാണ് വെളിപ്പെടുത്തല്‍.