ബിഹാറില്‍ 20 സീറ്റിലാണ് ഉവൈസിയുടെ പാര്‍ട്ടി മത്സരിച്ചത്
33 സീറ്റുകളില്‍ എന്‍ഡിഎയും മഹാസഖ്യവും തമ്മില്‍ ശക്തമായ പോരാട്ടം നടക്കുകയാണ്. ഇവിടങ്ങളിലെല്ലാം ലീഡ് നില ആയിരം വോട്ടുകളില്‍ താഴെയാണ്.
243 അംഗ സഭയില്‍ 121 സീറ്റുകളിലാണ് ഇപ്പോള്‍ എന്‍ഡിഎ ലീഡ് ചെയ്യുന്നത്. മഹാസഖ്യം 113 സീറ്റുകളില്‍ മുന്നിട്ടു നില്ക്കുന്നു.
ലീഡ് നില ആയിരത്തില്‍ താഴെയുള്ള 24 സീറ്റുകളിലാണ് മുന്നണികള്‍ പ്രതീക്ഷ വെക്കുന്നത്.
സിപിഎമ്മും സിപിഐയും മുന്‍ തെരഞ്ഞെടുപ്പില്‍ സംപൂജ്യരായിരുന്നു. ഇതില്‍ നിന്നാണ് മഹാസഖ്യത്തിന്റെ ബലത്തില്‍ ഇടതുകക്ഷികള്‍ കരകയറിയത്.
2030 ഓടെ ബിഹാറിനെ യൂറോപ്പാക്കി മാറ്റും എന്നതായിരുന്നു ഇവരുടെ തെരഞ്ഞെടുപ്പ് പ്രചാരണം.
നിലവില്‍ 243 അംഗ സഭയില്‍ 127 സീറ്റുകളില്‍ എന്‍ഡിഎ മുന്നിട്ടു നില്‍ക്കുകയാണ്.
ലാലു പ്രസാദ് യാദവിന്റെ മൂത്തമകന് ഹാസന്‍പൂര്‍ സീറ്റില്‍ തേജ് പ്രതാപ് യാദവ് 150 വോട്ടുകള്‍ക്കാണ് മുന്നിലുള്ളത്.
42 മണ്ഡലങ്ങളില്‍ ഭൂരിപക്ഷം ആയിരത്തില്‍ താഴെയെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ 23 ഇടങ്ങളില്‍ ഭൂരിപക്ഷം അഞ്ഞൂറില്‍ താഴെയാണ്.
ഏതു നിമിഷവും ലീഡ് നില മാറിമറിയുന്ന സാഹചര്യമാണ് ഉള്ളത്