അതേസമയം വര്‍ഗീയതയും മതേതരത്വവും ഒരുപോലെ വിളമ്പി നേട്ടമുണ്ടാക്കാനാണ് എന്‍ഡിഎ ശ്രമിക്കുന്നതെന്നും വിലയിരുത്തലുണ്ട്.
നിതീഷിന്റെ റാലികളില്‍ നേരത്തെ പ്രകടമായ കടുത്ത ഭരണവിരുദ്ധ വികാരമാണ് ഇത്തവണയും പ്രതിഫലിച്ചത്.
729 പേരാണ് ഗ്രാമത്തിലെ വോട്ടര്‍മാര്‍. ഉച്ചവരെ ഒരു വോട്ടും പോള്‍ ചെയ്തിട്ടില്ലെന്ന് തെര. കമ്മിഷന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
രാമക്ഷേത്രം ഉയര്‍ത്തിക്കാട്ടിയുള്ള മോദിയുടെ പ്രചാരണം ഭൂരിപക്ഷ വോട്ടുബാങ്കില്‍ കണ്ണുവച്ചാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.
മുന്‍മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചി, കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവ് ശ്രേയസി സിങ് എന്നിവര്‍ ആദ്യ ഘട്ടത്തില്‍ മത്സരരംഗത്തുണ്ട്. നിതീഷ് കുമാര്‍ മന്ത്രി സഭയിലെ ആറു മന്ത്രിമാരുടെ മണ്ഡലങ്ങളിലും വോട്ടെടുപ്പ് ഇന്നാണ്.
ജെഡിയുവിന്റെ പോസ്റ്ററുകളില്‍ നിതീഷിനൊപ്പം മോദി കൂടി ഇടംപിടിച്ച വേളയിലാണ്, ബിജെപി മുഖ്യമന്ത്രിയെ വേണ്ടെന്നു വയ്ക്കുന്നത്.
രാം വിലാസ് പാസ്വാന്റെ മകന് ചിരാഗ് പാസ്വാന് നിതീഷ് കുമാറിനെതിരെ നടത്തുന്ന നീക്കങ്ങള്‍ക്ക് ബിജെപി പിന്തുണയുണ്ടെന്ന ആരോപണവും എന്‍ഡിഎ സഖ്യത്തില്‍ അസ്വാരസ്യത്തിന് കാരണമായിട്ടുണ്ട്.
ശനിയാഴ്ച ഷിയോഹര്‍ ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ ഹാത്സര്‍ ഗ്രാമത്തില്‍ വെച്ചാണ് സംഭവം നടന്നത്. സ്ഥാനാര്‍ത്ഥി പങ്കെടുക്ക തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ വെടിവെപ്പു നടക്കുകയായിരുന്നു.
നമ്മുടെ ചോദ്യം നേതാവിനെ കുറിച്ചാവരുത്, നയങ്ങളെ കുറിച്ചാവണം. മുഖത്തെ കുറിച്ച് ചോദിക്കുന്നതിനു പകരം ഉദ്ദേശ്യങ്ങളെ കുറിച്ച് ചോദിക്കണം-കനയ്യ കുമാര്‍ പറഞ്ഞു
പറ്റ്ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം അവശേഷിക്കേ, ആവേശ പ്രചാരണവുമായി വിശാല സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തേജസ്വി യാദവ്. ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് നവംബര്‍ ഒമ്പതിന്...