കര്‍ണാടകയിലെ മംഗലാപുരത്ത് വേരുകളുള്ള ശ്രീരാമസേനയുടെ എല്ലാമെല്ലാമെന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രമോദ്മുത്തലിക്കിന്റെ വായില്‍നിന്ന് പ്രവഹിച്ച തീവ്ര വര്‍ഗീയതയുടെ മാരകപാഷാണം ഇന്ത്യന്‍ സമൂഹം ഗതകാലങ്ങളായി ആര്‍ജിച്ചിട്ടുള്ള മതേതരത്വ-മൂല്യസങ്കല്പങ്ങളുടെയും പരസ്പര സൗഹാര്‍ദത്തിന്റെയും നേര്‍ക്കുള്ള കൊടിയ വെല്ലുവിളിയാണ്. പ്രശസ്ത മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായിരുന്ന...
എ.ഡി.ജി.പി സുധേഷ്കുമാര് പൊലീസുകാരെ കൊണ്ട് അടിമപ്പണി ചെയ്യിച്ചെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഉന്നത ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും പൊലീസുകാരെക്കൊണ്ട് വിടുവേല ചെയ്യിപ്പിക്കുന്നതിന്റെ നാറുന്ന കഥകള്‍ക്കാണ് നമ്മുടെ നാട് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. കണക്കുകള്‍ കള്ളം പറയില്ലെങ്കില്‍ സംസ്ഥാനത്ത്...
കാലവര്‍ഷം കനത്തതോടെ സംസ്ഥാനത്ത് കടല്‍ക്ഷോഭവും മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും ശക്തമായിരിക്കുകയാണ്. കഴിഞ്ഞ 48 മണിക്കൂറില്‍ അതിതീവ്ര മഴ വര്‍ഷിച്ച കേരളത്തില്‍ അസാധാരണ മഴ തുടരാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്. ഒന്നു കണ്ണുതെറ്റിയാല്‍ എല്ലാം തകര്‍ന്നു തരിപ്പണമാകും...
ലോകത്തെ രണ്ട് ശക്തരായ ഭരണാധികാരികള്‍ ഇന്നലെ സിംഗപ്പൂരിലെ സെന്റോസ ദ്വീപില്‍ ഒത്തുചേര്‍ന്നപ്പോള്‍ ലോകം അക്ഷരാര്‍ത്ഥത്തില്‍ ആശ്വാസത്തിന്റെ നെടുവീര്പ്പിടുകയായിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തിലധികമായി അമേരിക്കയും ഉത്തരകൊറിയയും തമ്മില്‍ തുടര്‍ന്നുവരുന്ന ആയുധ പരീക്ഷണങ്ങളുടെയും വാക്യുദ്ധങ്ങളുടെയും പശ്ചാത്തലത്തില്‍ പ്രതീക്ഷിച്ചതുപോലെയായില്ല...
രാജ്യത്തെ കേന്ദ്ര സെക്രട്ടറിയേറ്റിലെ ഉന്നതമായ ജോയിന്റ്്സെക്രട്ടറി തസ്തികകളിലേക്ക് പത്ത് വ്യക്തികളെ നേരിട്ട് നിയമിക്കാനുള്ള തീരുമാനം വലിയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. രാജ്യത്തിന്റെ ഭാവിയും വര്‍ത്തമാനവും തീരുമാനിക്കപ്പെടുന്ന സുപ്രധാന വകുപ്പുകളിലെ ഉയര്‍ന്ന തസ്തികകളിലെ ജോലികള്‍ ഇങ്ങനെ ഒറ്റയടിക്ക് സ്വകാര്യ...
ആലുവ എടത്തലക്കടുത്ത് കുഞ്ചാട്ടുകരയില്‍ ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെ പൊലീസ് സംഘം സഞ്ചരിച്ച സ്വകാര്യകാര്‍ ബൈക്കിലിടിച്ചതുമായി ബന്ധപ്പെട്ട് പുറത്തുവന്ന മുഖ്യമന്ത്രിയുടെ വാദമുഖങ്ങള്‍ ഇടതുമുന്നണിസര്‍ക്കാരിന്റെ മതനിരപേക്ഷ മുഖംമൂടി പിച്ചിച്ചീന്തുന്നതായിരിക്കുന്നു. രണ്ടുമാസത്തേക്ക് നാട്ടിലേക്ക് അവധിക്കുവന്ന പ്രവാസിയായ മുപ്പത്തൊമ്പതുകാരന് ഉസ്മാനെയാണ് പൊലീസ്...
കേരള നിയമസഭയില്‍ കഴിഞ്ഞ നാലു ദിവസമായി ഭരണപക്ഷത്തിന്റെ സ്വേച്ഛാധിപത്യത്തിന് പാദസേവ നടത്തുകയാണ് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്. സംസ്ഥാനം അഭിമുഖീകരിക്കുന്ന ഗുരുതര പ്രശ്നങ്ങളിലേക്ക് സര്‍ക്കാറിന്റെ ശ്രദ്ധ ക്ഷണിക്കുന്നതിന് പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ള സാമാജികരുടെ വാക്കുകള്‍ കേള്‍ക്കാന്‍ പോലും...
ഏപ്രില്‍ 18ന് എടപ്പാളിലെ സ്വകാര്യസിനിമാതീയേറ്ററില്‍ പത്തുവയസ്സുകാരി മാനഭംഗത്തിനിരയായ സംഭവവുമായി ബന്ധപ്പെട്ട കേസില്‍ കുറ്റം വെളിച്ചത്തുകൊണ്ടുവന്ന തീയേറ്റര്‍ഉടമ ഇ.സി സതീഷിനെ പൊലീസ് അറസ്റ്റുചെയ്തിരിക്കുന്നുവെന്ന വാര്‍ത്ത ഞെട്ടിപ്പിച്ചിരിക്കുന്നു. കഴിഞ്ഞദിവസമാണ് സ്റ്റേഷനിലേക്ക് മൊഴിയെടുക്കാനെന്ന പേരില്‍ വിളിപ്പിച്ച ശേഷം സതീഷിനെ ചങ്ങരംകുളം...
ഗസ്സയിലെ പ്രക്ഷോഭ ഭൂമിയില്‍ വെടിയേറ്റ് പിടയുന്ന ഫലസ്തീനികളെ പരിചരിക്കാനെത്തുന്ന അതിര്‍ത്തിയിലെ ആ മാലാഖയും കഴിഞ്ഞ ദിവസം ഇസ്രാഈലിന്റെ ക്രൂരതക്കിരയായിരിക്കുകയാണ്. ഫലസ്തീന് നഴ്സ് റസാന് അല്‍നജ്ജാര്‍ എന്ന 21 കാരിയാണ് ചോരകണ്ട് കൊതിതീര്‍ന്നിട്ടില്ലാത്ത ജൂതന്മാരുടെ വെടിയുണ്ട ഇടനെഞ്ചിറ്റിലേറ്റുവാങ്ങി...
രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ പരിപൂര്‍ണ പ്രവര്‍ത്തകനാകാനുള്ള ഇരുപത്തഞ്ചു ദിനം നീളുന്ന ‘ത്രിവര്‍ഷ സംഘശിക്ഷക് വര്‍ഗിന്റെ’ ജൂണ്‍ ഏഴിനാരംഭിക്കുന്ന നാഗ്പൂരിലെ പരിശീലന ക്ലാസില്‍ നേരിട്ടുചെന്ന് പ്രഭാഷണം നടത്താമെന്ന് മുന്‍രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജി സമ്മതിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുന്നു....