രാജ്യത്ത് അനുദിനം പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും കൂടിവരികയാണ്. ഇതിനിടയക്ക് പൊതുസമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും ശ്രദ്ധ പിടിച്ചുപറ്റുക പ്രയാസകരം തന്നെ. എന്നാല്‍ എങ്ങനെയെങ്കിലും ശ്രദ്ധിക്കപ്പെട്ടേ അടങ്ങൂ എന്ന ചിന്തയില്‍ നിന്നാണ് ഭോപ്പാലിലെ അദ്ധ്യാപകരുടെ സമരരീതി ശ്രദ്ധേയമാകുന്നത്.

ഭോപ്പാലിലെ അദ്ധ്യാപകരുടെ സമരാവശ്യം പഴയതു തന്നെയാണെങ്കിലും സമരരീതി പുതിയതായിരുന്നു. തലമുണ്ഡനം ചെയ്തുകൊണ്ടാണ് അവര്‍ തുല്യവേതനം ആവശ്യപ്പെട്ട് കൊണ്ടു സമരത്തിനിറങ്ങിയത്. പ്രതിഷേധ സമരത്തില്‍ പങ്കെടുത്ത അദ്ധ്യാപകര്‍ സത്രീ പുരുഷ വിത്യാസമില്ലാതെ ഒരുപോലെ തല മുണ്ഡനം ചെയ്യുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടത്. അദ്ധ്യാപക അധികാര്‍ യാത്ര എന്ന പരിപാടിയുടെ ഭാഗമായാണ് പ്രതിഷേധം അരങ്ങേറിയത് എന്ന് വാര്‍ത്താ ഏജന്‍സിയായ എന്‍ ഐ എ റിപ്പോര്‍ട്ട് ചെയ്തു.