Connect with us

kerala

നിയന്ത്രണം വിട്ട കാര്‍ തോട്ടില്‍ വീണു; ഒഴുക്കില്‍പെട്ട് ആറ്റില്‍ പതിച്ചു

കനത്ത മഴയില്‍ ഒഴുക്കില്‍ പെട്ട കാര്‍ 500 മീറ്ററോളം ഒഴുകി 30 അടി താഴ്ചയുള്ള ആറ്റിലേക്ക് വീണു. നാട്ടുകാര്‍ വടമിട്ട് പിടിച്ചുകെട്ടി.

Published

on

ആനക്കല്ലില്‍ നിയന്ത്രണം വിട്ട് കാര്‍ തോട്ടില്‍ വീണു. കനത്ത മഴയില്‍ ഒഴുക്കില്‍ പെട്ട കാര്‍ 500 മീറ്ററോളം ഒഴുകി 30 അടി താഴ്ചയുള്ള ആറ്റിലേക്ക് വീണു. നാട്ടുകാര്‍ വടമിട്ട് പിടിച്ചുകെട്ടി.

ഈറോട് സ്വദേശി ഗൗതത്തിന്റെ കാറാണ് കഴിഞ്ഞ ദിവസം രാത്രി അപകടത്തില്‍പെട്ടത്. പാലത്തിനടിയിലെ തോട്ടിലേക്ക് വീണെങ്കിലും ആ സമയം വെള്ളമുണ്ടായിരുന്നില്ല. പരിക്കേറ്റ ഗൗതമിനെ തമിഴ്നാട്ടിലെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു.

എന്നാല്‍ കനത്ത മഴ പെയ്തതോടെ പാലത്തിനടിയിലെ കാര്‍ ഒഴുകി പോകുകയായിരുന്നു. 30 അടി താഴ്ചയിലുള്ള കോമ്പയാര്‍ ആനക്കല്ല് ആറ്റില്‍ വീണ കാര്‍ കരക്ക് കയറ്റാന്‍ അഗ്‌നിശമന സേന വന്നെങ്കിലും മതിയായ ഉപകരണങ്ങളില്ലാത്തിനാല്‍ ശ്രമം പരാജയപ്പെട്ടു. തുടര്‍ന്ന് നാട്ടുകാരാണ് വടമിട്ട് പിടിച്ച് കാര്‍ കരയില്‍ കയറ്റുകയായിരുന്നു.

 

kerala

തൃശൂരില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ച് രണ്ട് മരണം

അപകടത്തില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.

Published

on

തൃശൂരിലെ കുന്നംകുളത്ത് ആംബുലന്‍സും കാറും കൂട്ടിയിടിച്ച് രണ്ട് മരണം. ആംബുലന്‍സിലെ രോഗി കുഞ്ഞിരാമന്‍ (89), കാറിലെ യാത്രക്കാരിയായിരുന്ന കൂനംമൂച്ചി സ്വദേശി പുഷ്പയുമാണ് മരിച്ചത്. അപകടത്തില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സ് മറിഞ്ഞു.

ചികിത്സകഴിഞ്ഞ് ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കാറും ആംബുലന്‍സും കൂട്ടിയിടിച്ച് അപകടമുണ്ടായത്. ആംബുലന്‍സില്‍ ഒരു രോഗിയും ബന്ധുക്കളുമടക്കം അഞ്ചുപേരുണ്ടായിരുന്നു. പരിക്കുകളോടെ രോഗിയായ കുഞ്ഞിരാമനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

Continue Reading

kerala

ഛത്തീസ്ഗഡില്‍ ക്രിസ്ത്യന്‍ പ്രാര്‍ഥനക്കിടെ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരുടെ ആക്രമണം

പൊലീസിന്റെ സാന്ന്യധ്യത്തിലും തങ്ങളെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ മര്‍ദിച്ചുവെന്ന് പാസ്റ്റര്‍ ആരോപിച്ചു.

Published

on

ഛത്തീസ്ഗഡില്‍ ക്രിസ്ത്യന്‍ പ്രാര്‍ഥനക്കിടെ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരുടെ പ്രതിഷേധം. റായ്പൂരില്‍ പാസ്റ്ററുടെ നേതൃത്വത്തില്‍ പ്രാര്‍ഥന നടത്തുമ്പോഴാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ബഹളം വെക്കുകയും പ്രാര്‍ഥനക്കെത്തിയവരെ മര്‍ദിക്കുകയും ചെയ്തത്.

എല്ലാ ഞായാറാഴ്ചകളിലും നടക്കുന്ന പ്രാര്‍ഥനാ കൂട്ടായ്മക്കിടെയാണ് പ്രവര്‍ത്തകര്‍ ബഹളം വെച്ചത്. മതപരിവര്‍ത്തനമടക്കം സ്ഥലത്ത് നടക്കുന്നുണ്ടെന്ന് ആരോപിച്ചായിരുന്നു ഇരുപതോളം ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരുടെ ആക്രമണം. എന്നാല്‍, പൊലീസിന്റെ സാന്ന്യധ്യത്തിലും തങ്ങളെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ മര്‍ദിച്ചുവെന്ന് പാസ്റ്റര്‍ ആരോപിച്ചു.

Continue Reading

kerala

കോഴിക്കോട് 17 ഗ്രാം എംഡിഎംഎ പിടികൂടി; ഒരാള്‍ അറസ്റ്റില്‍

ബംഗളൂരുവില്‍ നിന്ന് സ്‌കൂട്ടറില്‍ കടത്തിക്കൊണ്ടുവരുകയായിരുന്ന എംഡിഎംഎയാണ് പിടികൂടിയത്.

Published

on

കോഴിക്കോട് നഗരത്തില്‍ നടത്തിയ ലഹരിവേട്ടയില്‍ 17 ഗ്രാം എംഡിഎംഎ പിടികൂടി. ബംഗളൂരുവില്‍ നിന്ന് സ്‌കൂട്ടറില്‍ കടത്തിക്കൊണ്ടുവരുകയായിരുന്ന എംഡിഎംഎയാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് പെരുമണ്ണ സ്വദേശി ഉമ്മര്‍ ഫാറൂഖ് സി.കെ (38) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

നഗരത്തിലും സമീപപ്രദേശങ്ങളിലും യുവാക്കളെ ലക്ഷ്യമിട്ട് ലഹരി വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ ആള്‍. ഇരഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് സിറ്റി ഡാന്‍സാഫ്, പന്തീരാങ്കാവ് പൊലീസ് എന്നിവര്‍ സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.

യുവതലമുറയെ ലക്ഷ്യമിട്ട് നടക്കുന്ന ലഹരിമരുന്ന് കടത്തും വില്‍പ്പനയും തടയുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

Continue Reading

Trending