Connect with us

main stories

ലൈഫ് മിഷന്‍: ഇഡിയുടെ ഇടപെടല്‍ നിയമസഭാ സമിതി പരിശോധിക്കും

ഈ വിഷയം അടിയന്തരമായി പരിശോധിക്കണമെന്ന് ജെയിംസ് മാത്യു എംഎല്‍എ സ്പീക്കര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

Published

on

തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഇടപെടല്‍ നിയമസഭാസമിതി പരിശോധിക്കും. ലൈഫ് മിഷന്‍ പദ്ധതി ഫയലുകള്‍ ആവശ്യപ്പെട്ട കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ജെയിംസ് മാത്യു എംഎല്‍എ സ്പീക്കര്‍ക്ക് നല്‍കിയ പരാതിയിലാണ് നടപടി.

ലൈഫ് മിഷനില്‍ പരാതി വന്നിരിക്കുന്നതും അഴിമതി ആരോപണം ഉയര്‍ന്നിരിക്കുന്നതും വടക്കാഞ്ചേരിയിലെ പദ്ധതിയുമായി ബന്ധപ്പെട്ടാണ്. എന്നാല്‍ സംസ്ഥാനത്തൊട്ടാകെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടയുന്ന രീതിയിലാണ് ഇഡിയുടെ ഇടപെടല്‍. ലൈഫ് മിഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി സംസ്ഥാനത്തെങ്ങുമുള്ള ലൈഫ് പദ്ധതികളുടെ വിവരങ്ങള്‍ ആരായുകയാണ് ഇഡി ചെയ്യുന്നത്.

നിയമസഭയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നല്‍കിയ ഉറപ്പ് സമയബന്ധിതമായി ഭവനപദ്ധതികള്‍ പൂര്‍ത്തിയാക്കി അര്‍ഹരായവര്‍ക്ക് കൈമാറുമെന്നാണ്. എന്നാല്‍ ഇത് പോലും പാലിക്കാന്‍ അനുവദിക്കാത്ത തരത്തിലാണ് കേന്ദ്ര ഏജന്‍സികളുടെ ഇടപെടല്‍. ഇത്തരത്തില്‍ മുന്നോട്ടുപോവുന്നത് ശരിയല്ലെന്നും അത് നിയമസഭയ്ക്ക് നല്‍കിയ ഉറപ്പ് പാലിക്കുന്നതില്‍ വീഴ്ചയ്ക്ക് കാരണമാവുകയും ചെയ്യും. അതിനാല്‍ ഈ വിഷയം അടിയന്തരമായി പരിശോധിക്കണമെന്ന് ജെയിംസ് മാത്യു എംഎല്‍എ സ്പീക്കര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

 

kerala

വെള്ളാപ്പള്ളിയെ വെള്ളപൂശി സിപിഎം

വെള്ളാപ്പള്ളി നടേശന്‍ ഹിന്ദു വര്‍ഗീയവാദിയല്ലെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍.

Published

on

മലപ്പുറം: വെള്ളാപ്പള്ളി നടേശന്‍ ഹിന്ദു വര്‍ഗീയവാദിയല്ലെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍. മലപ്പുറം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ ലീഡര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു. വെള്ളാപ്പള്ളി കേരളത്തിലെ പ്രധാനപ്പെട്ട ഒരു സമുദായത്തെ പ്രതിനിധാനം ചെയ്യുന്നയാളാണ്. കേരളീയ പൊതുസമൂഹത്തിന് എതിരായ പ്രവര്‍ത്തനങ്ങളോ സംസാരമോ അദ്ദേഹത്തില്‍ നിന്നുമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

ശബരിമല സ്വര്‍ണക്കവര്‍ച്ച: പോറ്റിയും പത്മകുമാറും തമ്മില്‍ സാമ്പത്തിക ഇടപാട് നടത്തിയതിന് തെളിവ്

സ്വര്‍ണ്ണക്കവര്‍ച്ചയ്ക്ക് പിന്നാലെയാണ് ഇടപാടുകള്‍ നടന്നത്.

Published

on

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ അറസ്റ്റിലായ ഉണ്ണികൃഷ്ണന്‍ പോറ്റിയും പത്മകുമാറും തമ്മില്‍ സാമ്പത്തിക ഇടപാട് നടത്തിയതിന് തെളിവ്. സ്വര്‍ണ്ണക്കവര്‍ച്ചയ്ക്ക് പിന്നാലെയാണ് ഇടപാടുകള്‍ നടന്നത്.

2020, 2021, 2022 വര്‍ഷങ്ങളില്‍ ഇടപാടുകള്‍ നടത്തിയതിനും ഭൂമിയിടപാടുകള്‍ നടത്തിയതിനും തെളിവ് കണ്ടെത്തി. കൂടാതെ വ്യാപാര സ്ഥാപനങ്ങള്‍ വാങ്ങിച്ചതായും തെളിവുകളുണ്ട്. പത്മകുമാറിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍.

വീട് കേന്ദ്രീകരിച്ച് തുടര്‍ന്നും അന്വേഷണം നടത്തിയേക്കും. ആറന്മുളയിലെ വീട്ടിലാണ് എസ്‌ഐടി സംഘം പരിശോധന നടത്തിയത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് പത്മകുമാറിന്റെ വീട്ടിലെത്തി പരിശോധന ആരംഭിച്ചത്.

വീടിനോടുള്ള ചേര്‍ന്നുള്ള ഓഫീസ് മുറിയിലാണ് പ്രധാനമായും പരിശോധിച്ചത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന കാലത്തെ ഇടപാടുകള്‍ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ തേടിയാണ് പരിശോധന.

അതേസമയം ശബരിമലയിലെ യോഗദണ്ഡില്‍ സ്വര്‍ണം പൂശുന്നതില്‍ പത്മകുമാറിന്റെ മകന്റെ പങ്കും പരിശോധിക്കുന്നുണ്ട്. യോഗദണ്ഡില്‍ സ്വര്‍ണം പൂശുന്നതിന്റെ ചുമതല പത്മകുമാറിന്റെ മകനാണ് നല്‍കിയിരുന്നത്.

Continue Reading

kerala

എസ്ഐആറിന് അടിയന്തര സ്റ്റേ ഇല്ല; തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസയച്ച് സുപ്രിംകോടതി

ഹരജി 26ന് വീണ്ടും പരിഗണിക്കും.

Published

on

ന്യൂഡല്‍ഹി: കേരളത്തിലെ വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തിനെതിരായ ഹരജികളില്‍ തെരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസ് അയച്ച് സുപ്രിംകോടതി. ഹരജി 26ന് വീണ്ടും പരിഗണിക്കും. കേരളത്തിലെ ഹരജികള്‍ പ്രത്യേകം പരിഗണിക്കും. കേരളത്തിലെ എസ്‌ഐആര്‍ നടപടികള്‍ക്ക് അടിയന്തര സ്റ്റേയില്ലെന്നും കോടതി അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനെ കേട്ടതിന് ശേഷമായിരിക്കും എസ്‌ഐആറില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുക.

കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് സാഹചര്യം കോടതിക്ക് ബോധ്യമായതുകൊണ്ടാണ് കേരളത്തിന്റെ ഹരജികള്‍ മാത്രം ഉടന്‍ പരിഗണിക്കാമെന്ന് അറിയിച്ചതെന്ന് അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അഭിഭാഷകന്‍ ഇന്ന് ഹാജരായില്ല. കേസ് നീട്ടി കൊണ്ടുപോകാനുള്ള ഉദ്ദേശ്യം കൊണ്ടായിരിക്കാം അഭിഭാഷകന്‍ ഹാജരാകാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാരും മുസ്‌ലിം ലീഗും കോണ്‍ഗ്രസും സിപിഎമ്മും നല്‍കിയ ഹരജികളാണ് ഇന്ന് സുപ്രിംകോടതി പരിഗണിച്ചത്. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹരജികള്‍ പരിഗണിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിനിടെ എസ്‌ഐആര്‍ നടത്തുന്നത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നുമാണ് കേരളത്തിന്റെ വാദം. തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുംവരെ എസ്‌ഐആര്‍ മാറ്റിവയ്ക്കണമെന്നും സര്‍ക്കാര്‍ ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.

Continue Reading

Trending