X

നിപ ആദ്യരോഗിയുടെ റൂട്ട് മാപ്പ് പുറത്ത്; സമ്പര്‍ക്കപ്പട്ടികയില്‍ 702 പേര്‍; രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗലക്ഷണം

നിപ ബാധിച്ച് മരിച്ച മരുതോങ്കര സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്ത് വിട്ടു. ആഗസ്റ്റ് 22 ന് രോഗ ലക്ഷങ്ങള്‍ തുടങ്ങി. ആഗസ്റ്റ് 23 വൈകീട്ട് 7 ന് തിരുവള്ളൂര്‍ കുടുംബ ചടങ്ങില്‍ പങ്കെടുത്തു. ആഗസ്റ്റ് 25 രാവിലെ 11 ന് മുള്ളംകുന്ന് ഗ്രാമീണ ബാങ്ക് സന്ദര്‍ശിച്ചു. ഇതേ ദിവസം 12:30ന് കള്ളാഡ് ജുമാ മസ്ജിദിലും ഇയാള്‍ എത്തിയിരുന്നു.

അതിനിടെ, കോഴിക്കോട്ടെ രണ്ടു ആരോഗ്യപ്രവര്‍ത്തകര്‍ക്കും നിപ ലക്ഷണമുണ്ട്. സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗലക്ഷണമുളളത്. ഇവരുടെ സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചു.

ആഗസ്റ്റ് 26 ന് രാവിലെ 11 മുതല്‍ 1:30 വരെ കുറ്റിയാടി ഡോ.ആസിഫലിയുടെ ക്ലിനിക്കില്‍ ഇദ്ദേഹം വന്നിരുന്നു. ആഗസ്റ്റ് 28ന് രാത്രി 09:30ന് തൊട്ടില്‍പാലം ഇഖ്‌റ ആശുപത്രിയിലും ആഗസ്റ്റ് 29 അര്‍ധരാത്രി 12 ന് കോഴിക്കോട് ഇഖ്‌റ ആശുപത്രിയിലും എത്തിയ ഇയാള്‍ ആഗസ്റ്റ് 30 ന് ഇതേ ആശുപത്രിയില്‍ വെച്ച് മരിക്കുകയായിരുന്നു. ഇയാളുടെ സംസ്‌കാര ചടങ്ങിലും നിരവധി ആളുകള്‍ പങ്കെടുത്തിരുന്നു.

702 പേരാണ് നിപ സമ്പര്‍ക്കപട്ടികയിലുള്ളത്. ആദ്യം മരിച്ച ആളുടെ സമ്പര്‍ക്കപട്ടികയില്‍ 371 ആളുകളും രണ്ടാമത്തെ ആളുടെ സമ്പര്‍ക്കപട്ടികയില്‍ 281 ആളുകളുമാണുള്ളത്. ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ സമ്പര്‍ക്കപട്ടികയില്‍ 50 ആളുകളും ഉള്‍പ്പെട്ടിട്ടുണ്ട്.

webdesk13: