Connect with us

News

ഗ്രേറ്റര്‍ നോയിഡയില്‍ ബസ്സുകള്‍ കൂട്ടിയിടിച്ച് മൂന്ന് മരണം, നിരവധി പേര്‍ക്ക് പരിക്ക്

നോളജ് പാര്‍ക്കിന് കീഴിലുള്ള ഗ്രേറ്റര്‍ നോയിഡ എക്‌സ്പ്രസ് വേയിലാണ് അപകടമുണ്ടായത്.

Published

on

ഗ്രേറ്റര്‍ നോയിഡയില്‍ ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിണപ്പെട്ടു. നിരവധി യാത്രികര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്. ഞായറാഴ്ച രാവിലെയാണ് അപകടമുണ്ടായത്. പോലീസ് സംഭവ സ്ഥലത്തെത്തി പരിശോധനകള്‍ ആരംഭിച്ചു.

നോളജ് പാര്‍ക്കിന് കീഴിലുള്ള ഗ്രേറ്റര്‍ നോയിഡ എക്‌സ്പ്രസ് വേയിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസും പ്രദേശവാസികളും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

kerala

വളാഞ്ചേരിയിൽ 13കാരിയെ പീഡിപ്പിച്ച കേസ്; പിതാവും സുഹൃത്തും പിടിയിൽ

ഒരാഴ്ച മുൻപാണ് പീഡനം നടന്നതെന്ന് പൊലീസ് അറിയിച്ചു.

Published

on

മലപ്പുറം; വളാഞ്ചേരിയിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പെൺകുട്ടിയുടെ പിതാവിനെയും ഇയാളുടെ സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഒരാഴ്ച മുൻപാണ് പീഡനം നടന്നതെന്ന് പൊലീസ് അറിയിച്ചു.

മാനസിക പിരിമുറുക്കവും വിഷാദവും അനുഭവപ്പെട്ട പെൺകുട്ടി സ്കൂളിൽ നടത്തിയ കൗൺസിലിംഗിനിടെയാണ് പീഡന വിവരം വെളിപ്പെടുത്തിയത്. തുടർന്ന് സ്കൂൾ അധികൃതർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.

പെൺകുട്ടിയിൽ നിന്ന് പൊലീസ് രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

Continue Reading

News

അഭിഷേക് (20 പന്തിൽ 68*), സൂര്യകുമാർ (26 പന്തിൽ 57*); പത്ത് ഓവറിൽ കളി ജയിച്ച് ഇന്ത്യ; പരമ്പര

സന്ദർശകരുടെ 154 റൺസ് വിജയലക്ഷ്യം ഇന്ത്യ വെറും 10 ഓവറിൽ തന്നെ മറികടന്നു.

Published

on

ഓപ്പണർ അഭിഷേക് ശർമയുടെയും നായകൻ സൂര്യകുമാർ യാദവിന്റെയും വെടിക്കെട്ട് അർധ സെഞ്ച്വറികളുടെ ബലത്തിൽ ന്യൂസിലൻഡിനെതിരായ ട്വന്റി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യക്ക് അനായാസ ജയം. സന്ദർശകരുടെ 154 റൺസ് വിജയലക്ഷ്യം ഇന്ത്യ വെറും 10 ഓവറിൽ തന്നെ മറികടന്നു.

ഈ ജയത്തോടെ അഞ്ചു മത്സരങ്ങളുള്ള പരമ്പര ഇന്ത്യ സ്വന്തമാക്കി (3–0). ഇനി രണ്ട് മത്സരങ്ങൾ കൂടി ശേഷിക്കുന്നു.
സ്കോർ: ന്യൂസിലൻഡ് – 20 ഓവറിൽ 9 വിക്കറ്റിന് 153
ഇന്ത്യ – 10 ഓവറിൽ 2 വിക്കറ്റിന് 155

അഭിഷേക് ശർമ 20 പന്തിൽ അഞ്ച് സിക്സും ഏഴ് ഫോറുമടക്കം 68 റൺസ് നേടി പുറത്താകാതെ നിന്നു. 14 പന്തിലാണ് താരം അർധ സെഞ്ച്വറി പൂർത്തിയാക്കിയത്. ഇത് അന്താരാഷ്ട്ര ട്വന്റി20യിൽ ഒരു ഇന്ത്യൻ ബാറ്ററുടെ രണ്ടാമത്തെ അതിവേഗ അർധ സെഞ്ച്വറിയാണ്. 12 പന്തിൽ അർധ സെഞ്ച്വറി നേടിയ യുവരാജ് സിങ്ങാണ് ഈ പട്ടികയിൽ ഒന്നാമത്.

സൂര്യകുമാർ യാദവ് 26 പന്തിൽ മൂന്ന് സിക്സും ആറു ഫോറുമടക്കം 57 റൺസ് നേടി. മൂന്നാം വിക്കറ്റിൽ അഭിഷേകും സൂര്യകുമാറും ചേർന്ന് 40 പന്തിൽ 102 റൺസാണ് അടിച്ചുകൂട്ടിയത്. ഇഷാൻ കിഷൻ 13 പന്തിൽ 28 റൺസെടുത്ത് പുറത്തായി.

നേരിട്ട ആദ്യ പന്തിൽ തന്നെ സഞ്ജു സാംസൺ പുറത്തായത് ഇന്ത്യക്ക് തുടക്കത്തിൽ തിരിച്ചടിയായി. മാറ്റ് ഹെൻറിയുടെ ഓവറിലെ ആദ്യ പന്തിൽ ക്ലീൻ ബൗൾഡാകുകയായിരുന്നു സഞ്ജു. തുടർച്ചയായ മൂന്നാം മത്സരത്തിലാണ് താരം നിരാശപ്പെടുത്തുന്നത്. പിന്നാലെ ക്രീസിലെത്തിയ ഇഷാൻ കിഷൻ അതേ ഓവറിൽ തുടർച്ചയായി രണ്ട് സിക്സും ഒരു ബൗണ്ടറിയും നേടി കളി ഇന്ത്യയുടെ പക്ഷത്തേക്ക് തിരിച്ചു.

ആദ്യ രണ്ട് മത്സരങ്ങളിൽ യഥാക്രമം 10ഉം 6ഉം റൺസാണ് സഞ്ജു നേടിയത്. ഇതോടെ താരത്തിന്റെ പ്ലെയിങ് ഇലവനിലെ സ്ഥാനം ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം നിലനിൽക്കുകയാണ്. സഞ്ജുവിന് പകരം ഇഷാനെ വിക്കറ്റ് കീപ്പറായി കളിപ്പിക്കാനും, ശ്രേയസ് അയ്യറെ ടീമിൽ ഉൾപ്പെടുത്താനും സാധ്യതയുണ്ടെന്നാണ് സൂചന.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡ് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 153 റൺസാണ് നേടിയത്. ഇന്ത്യൻ ബൗളർമാരുടെ തകർപ്പൻ പ്രകടനമാണ് കിവികളെ പിടിച്ചുകെട്ടിയത്. ജസ്പ്രീത് ബുംറ നാല് ഓവറിൽ 17 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടി. 40 പന്തിൽ 48 റൺസെടുത്ത ഗ്ലെൻ ഫിലിപ്സാണ് സന്ദർശകരുടെ ടോപ് സ്കോറർ. മാർക്ക് ചാപ്മാൻ 23 പന്തിൽ 32 റൺസും നേടി.

ഡെവൺ കോൺവേ (2 പന്തിൽ 1), ടീം സീഫെർട് (11 പന്തിൽ 12), രചിൻ രവീന്ദ്ര (5 പന്തിൽ 4), ഡാരിൽ മിച്ചൽ (8 പന്തിൽ 4), മിച്ചൽ സാന്റ്നർ (17 പന്തിൽ 27), കൈൽ ജാമിസൻ (5 പന്തിൽ 3), മാറ്റ് ഹെൻറി (1 പന്തിൽ 1) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റർമാർ. ഇഷ് സോഡി (5 പന്തിൽ 2), ജേക്കബ് ഡഫി (3 പന്തിൽ 4) എന്നിവർ പുറത്താകാതെ നിന്നു.

ഇന്ത്യക്കായി ഹാർദിക് പാണ്ഡ്യയും രവി ബിഷ്ണോയിയും രണ്ട് വിക്കറ്റ് വീതം നേടി. ഹർഷിത് റാണ ഒരു വിക്കറ്റും സ്വന്തമാക്കി. അർഷ്ദീപ് സിങ്ങിനും വരുൺ ചക്രവർത്തിക്കും വിശ്രമം നൽകി ജസ്പ്രീത് ബുംറയെയും രവി ബിഷ്ണോയിയെയും കളിപ്പിച്ച ഇന്ത്യയുടെ തീരുമാനം ഫലം കണ്ടു.

Continue Reading

kerala

മുൻ കാമുകന്റെ ഭാര്യയായ വനിതാ ഡോക്ടറെ എച്ച്‌.ഐ.വി. വൈറസ് കുത്തിവെച്ച കേസ്; സ്ത്രീയടക്കം നാലുപേർ അറസ്റ്റിൽ

കുർനൂൽ സ്വദേശി ബി. ബോയ് വസുന്ധര (34), സ്വകാര്യ ആശുപത്രി നഴ്സായ കോങ് ജ്യോതി (40), ഇവരുടെ 20 വയസ്സുള്ള രണ്ട് മക്കൾ എന്നിവരാണ് അറസ്റ്റിലായത്.

Published

on

ആന്ധ്രപ്രദേശിലെ കുർനൂലിൽ മുൻ കാമുകന്റെ ഭാര്യയായ വനിതാ ഡോക്ടറെ എച്ച്‌.ഐ.വി. വൈറസ് കുത്തിവെച്ച സംഭവത്തിൽ സ്ത്രീയടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുർനൂൽ സ്വദേശി ബി. ബോയ് വസുന്ധര (34), സ്വകാര്യ ആശുപത്രി നഴ്സായ കോങ് ജ്യോതി (40), ഇവരുടെ 20 വയസ്സുള്ള രണ്ട് മക്കൾ എന്നിവരാണ് അറസ്റ്റിലായത്.

മുൻ കാമുകൻ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തതിലുള്ള പ്രതികാരം തീർക്കാനാണ് വസുന്ധര കൂട്ടുപ്രതികളുമായി ചേർന്ന് കുറ്റകൃത്യം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ. ജനുവരി ഒമ്പതിന് ഉച്ചയ്ക്കാണ് സംഭവം നടന്നത്. സ്വകാര്യ മെഡിക്കൽ കോളജിൽ അസിസ്റ്റന്റ് പ്രൊഫസറായ ഡോക്ടർ സ്കൂട്ടറിൽ വീട്ടിലേക്ക് പോകുന്നതിനിടെയാണ് ആക്രമണം.

അപകടം ഉണ്ടാക്കിയ ശേഷം സഹായിക്കാനെന്ന വ്യാജേന സമീപിച്ച പ്രതികൾ ഡോക്ടറെ എച്ച്‌.ഐ.വി. വൈറസ് കലർത്തിയ രക്തം ഉപയോഗിച്ച് കുത്തിവെക്കുകയായിരുന്നുവെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. എന്നാൽ ദിവസങ്ങൾ പഴക്കമുള്ള രക്തം റഫ്രിജറേറ്ററിൽ സൂക്ഷിച്ചാലും വൈറസ് ബാധയ്ക്ക് സാധ്യത കുറവാണെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ.

ഉടൻ ചികിത്സ ലഭിച്ചതിനെ തുടർന്ന് ഡോക്ടറുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. മൂന്ന് ആഴ്ചയ്ക്കുശേഷം ഡോക്ടർക്ക് ജോലിയിൽ തിരിച്ചെത്താനാകുമെന്നുമാണ് മെഡിക്കൽ സംഘത്തിന്റെ അറിയിപ്പ്.

Continue Reading

Trending