kerala
മഴക്കൊപ്പം ഇടിമിന്നലും ശക്തമായ കാറ്റിനും സാധ്യത; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
മെയ് 11 വരെ കേരളത്തില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി.
സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകുന്നു. ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മെയ് 11 വരെ കേരളത്തില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി. മെയ് 10ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്.
മഴക്കൊപ്പം ഇടിമിന്നലും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത പ്രവചിച്ചിട്ടുള്ളത്.
തെക്കുകിഴക്കന്‍ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി, തെക്കന്‍ കേരള തീരത്തോട് ചേര്‍ന്ന് ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. തെക്കുകിഴക്കന്‍ അറബിക്കടലിലെ ചക്രവാതചുഴി മുതല്‍ തെക്കുപടിഞ്ഞാറന്‍ മധ്യപ്രദേശ് വരെ, കര്‍ണാടകയുടെ ഉള്‍ഭാഗങ്ങളിലൂടെയും മഹാരാഷ്ട്രയിലൂടെയും സമുദ്രനിരപ്പില്‍ നിന്ന് 0.9 കിലോമീറ്റര്‍ ഉയരത്തിലായി ന്യൂനമര്‍ദ്ദ പാത്തി നിലനില്ക്കുന്നു. ഇതിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ശക്തമായത്.
kerala
മാധ്യമപ്രവര്ത്തകന് വിക്ടര്‍ ജോസഫ് അന്തരിച്ചു; ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു
സംസ്കാരം നാളെ കണ്ണൂര്‍ പയ്യാവൂരില്‍ നടക്കും.
കണ്ണൂര്‍: മാധ്യമപ്രവര്ത്തകന് വിക്ടര്‍ ജോസഫ് അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇന്ത്യാവിഷന്, മനോരമ ന്യൂസ്, അമൃത ടിവി, ജയ്ഹിന്ദ് തുടങ്ങിയ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്നു. ഇന്ത്യന്‍ വോളിബോള്‍ താരമായിരുന്ന മനു ജോസഫ് ഇദ്ദേഹത്തിന്റെ സഹോദരനാണ്. സംസ്കാരം നാളെ കണ്ണൂര്‍ പയ്യാവൂരില്‍ നടക്കും.
kerala
നിര്‍ണായക കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം ഇന്ന്; എ.ഐ.സി.സി നിരീക്ഷകര്‍ തലസ്ഥാനത്തെത്തി
സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ക്കായി ഹൈക്കമാന്‍ഡ് നിയോഗിച്ച എ.ഐ.സി.സി നിരീക്ഷകര്‍ തലസ്ഥാനത്തെത്തി.
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ നിര്‍ണായക നിയമസഭാ കക്ഷി യോഗം ഇന്ന്. രാവിലെ 10 മണിക്ക് കെപിസിസി ആസ്ഥാനത്താണ് യോഗം.
സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ക്കായി ഹൈക്കമാന്‍ഡ് നിയോഗിച്ച എ.ഐ.സി.സി നിരീക്ഷകര്‍ തലസ്ഥാനത്തെത്തി. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ അജയ് മാക്കനും മുകുള്‍ വാസ്നിക്കുമാണ് തിരുവനന്തപുരത്തെത്തിയത്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയാണ് അയച്ചതെന്നും നിയമസഭാ കക്ഷിയില്‍ എല്ലാവരുടെയും അഭിപ്രായം കേള്‍ക്കുമെന്നും അജയ് മാക്കന് പ്രതികരിച്ചു. ആരെയൊക്കെ കാണണമെന്ന് വിശദമായി തീരുമാനിക്കുമെന്നും ദിപാ ദാസ് മുന്‍ഷി ആരെയൊക്കെയാണോ ക്ഷണിച്ചിട്ടുളളത് അവരുമായെല്ലാം കൂടിക്കാഴ്ച നടത്തുമെന്നും മുകുള്‍ വാസ്നിക്കും പറഞ്ഞു.
ഇന്ദിരാഭവനില്‍ എത്തിയ നിരീക്ഷകര്‍, മുന്‍ മുഖ്യമന്ത്രി എ.കെ ആന്റണിയുമായാണ് ആദ്യം കൂടിക്കാഴ്ച നടത്തിയത്. ഇവര്‍ക്കൊപ്പം കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി. സി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷിയും ഉണ്ടായിരുന്നു. നിരീക്ഷകര്‍ ഇന്നു മുതല്‍ നേതാക്കളെ നേരിട്ട് കണ്ട് അഭിപ്രായം തേടും. ഈ യോഗത്തിന് പുറമെ എം.എല്‍.എമാരെ നിരീക്ഷകര്‍ ഒറ്റക്കൊറ്റക്കായും കണ്ട് അഭിപ്രായം രേഖപ്പെടുത്തും. എം.പിമാരുടെയും മുതിര്‍ന്ന നേതാക്കളുടെയും നിലപാട് കൂടി തേടിയാകും ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കുക.
kerala
‘ഞങ്ങളില്‍ അര്‍പ്പിച്ച വിശ്വാസത്തിനും നിങ്ങള്‍ നല്കിയ വലിയ പിന്തുണക്കും ഹൃദയം നിറഞ്ഞ നന്ദി’ -ജനവിധിയില്‍ നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി
വയനാട്ടിലെ എന്റെ കുടുംബാംഗങ്ങളോട്, നിങ്ങള്‍ യു.ഡി.എഫിലുള്ള നിങ്ങളുടെ വിശ്വാസം ഒന്നുകൂടി ഉറപ്പിച്ചിരിക്കുകയാണ്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ ഉജ്ജ്വല വിജയത്തില്‍ കേരള ജനതയോട് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി. ഞങ്ങളില്‍ അര്‍പ്പിച്ച വിശ്വാസത്തിനും നിങ്ങള്‍ നല്കിയ വലിയ പിന്തുണക്കും ഹൃദയം നിറഞ്ഞ നന്ദിയെന്ന് പ്രിയങ്ക തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ കുറിച്ചു.
‘നന്ദി കേരളം!
കേരളത്തിലെ എന്റെ പ്രിയപ്പെട്ട സഹോദരീസഹോദരന്മാരെ, ഞങ്ങളില്‍ അര്‍പ്പിച്ച വിശ്വാസത്തിനും നിങ്ങള്‍ നല്കിയ വലിയ പിന്തുണക്കും ഹൃദയം നിറഞ്ഞ നന്ദി. നിങ്ങള്‍ ഞങ്ങളില്‍ അര്‍പ്പിച്ച ഈ വിശ്വാസമായിരിക്കും ഓരോരുത്തര്‍ക്കും വേണ്ടി മെച്ചപ്പെട്ട ഒരു ഭാവി കെട്ടിപ്പടുക്കുന്നതിനായുള്ള യു.ഡി.എഫിന്റെ മുന്നോട്ടുള്ള യാത്രയിലെ വഴികാട്ടി. അടുത്ത അഞ്ച് വര്‍ഷം ഓരോ ദിവസവും അങ്ങേയറ്റം സത്യസന്ധതയോടും വിനയത്തോടും കൂടി ഞങ്ങളുടെ വാഗ്ദാനങ്ങള്‍ നിറവേറ്റിക്കൊണ്ട് നിങ്ങള്‍ക്കുള്ള നന്ദി പ്രകടിപ്പിക്കാന്‍ ഞങ്ങള്‍ പരിശ്രമിക്കുമെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി പ്രത്യാശിക്കുന്നു.
വയനാട്ടിലെ എന്റെ കുടുംബാംഗങ്ങളോട്, നിങ്ങള്‍ യു.ഡി.എഫിലുള്ള നിങ്ങളുടെ വിശ്വാസം ഒന്നുകൂടി ഉറപ്പിച്ചിരിക്കുകയാണ്. 7ല്‍ 7 സീറ്റുകളിലും ഉജ്ജ്വല വിജയം! വയനാടിന്റെ വികസനത്തിനായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് 8 പ്രതിനിധികളുണ്ട്! നിങ്ങളുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കും.
ഐക്യമുള്ളതും പുരോഗമനപരവുമായ ഒരു കേരളം എന്ന ഞങ്ങളുടെ സന്ദേശം ഓരോ വീട്ടിലുമെത്തിക്കാന്‍ രാപ്പകല്‍ അധ്വാനിച്ച യു.ഡി.എഫ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും കൃതജ്ഞതയും അറിയിക്കുന്നു. നിങ്ങളുടെ തളരാത്ത ഈ പരിശ്രമങ്ങള്‍ക്ക് നന്ദി. കേരളത്തിലെ ജനങ്ങളെ സേവിക്കാനുള്ള നിങ്ങളുടെ ദൃഢനിശ്ചയത്തെ വരാനിരിക്കുന്ന അഞ്ച് വര്‍ഷങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തട്ടെ’. എന്നാണ് പ്രിയങ്ക ഗാന്ധി ഫേസ്ബുക്കില്‍ കുറിച്ചത്.
-
main stories3 days agoകോട്ടകള്‍ തകര്‍ത്ത കൊടുങ്കാറ്റ്
-
kerala2 days ago‘ഇന്നലെയും ഇന്നും നാളെയും സ്റ്റാലിനൊപ്പം തന്നെ’; അധികാരം നഷ്ടമായെങ്കിലും സഖ്യമാറ്റമില്ലെന്ന് മുസ്ലിം ലീഗ്
-
kerala2 days ago‘ഞങ്ങളില്‍ അര്‍പ്പിച്ച വിശ്വാസത്തിനും നിങ്ങള്‍ നല്കിയ വലിയ പിന്തുണക്കും ഹൃദയം നിറഞ്ഞ നന്ദി’ -ജനവിധിയില്‍ നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി
-
film2 days agoജ്യോതികയും സോനാക്ഷി സിന്‍ഹയും ഒന്നിക്കുന്ന ഹൈ-സ്റ്റേക്ക്സ് കോർട്ട്റൂം ത്രില്ലർ ‘സിസ്റ്റം’ മെയ് 22 മുതൽ ആമസോൺ പ്രൈം വീഡിയോയിൽ
-
News3 days agoഗതാഗത സുരക്ഷയില്‍ മുന്നിരയിലെത്താന് യുഎഇ; ജിസിസി ട്രാഫിക് വാരാചരണത്തിന് തുടക്കമായി
-
india2 days agoബംഗാളില്‍ ബി.ജെ.പിയുടെ വിജയം വോട്ടര്‍ പട്ടികയിലെ ‘വെട്ടിനിരത്തലിന്’ പിന്നാലെയോ?
-
kerala3 days agoഅന്ന് തളിപ്പറമ്പില്‍ എം.വി ഗോവിന്ദനെ വിറപ്പിച്ചു; പിണറായിയെയും ഞെട്ടിച്ച് സ്റ്റാറായി റഷീദ്
-
GULF1 day agoവന്‍ പദ്ധതികളുമായി ബുര്‍ജീല്‍; യുഎഇ പ്രസിഡണ്ടും പ്രധാനമന്ത്രിയും പവലിയന് സന്ദര്‍ശിച്ചു

