ആലപ്പുഴ: തുറവൂര്‍ മഹാക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം. ക്ഷേത്രക്കുളത്തിന് കിഴക്കുവശത്തായി ദേശീയപാതയോട് ചേര്‍ന്നുള്ള കാണിക്കവഞ്ചിയാണ് മോഷ്ടാക്കള്‍ കുത്തിത്തുറന്നത്.
വ്യാഴാഴ്ച രാവിലെ തുറവൂര്‍ സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവര്‍മാരാണ് സംഭവം ആദ്യം ശ്രദ്ധിച്ചത്. കാണിക്കവഞ്ചിയുടെ പൂട്ട് പൊളിച്ച നിലയിലായിരുന്നു. ഉടന്‍തന്നെ ബന്ധപ്പെട്ടവര്‍ക്ക് വിവരം കൈമാറി.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍ടെ കീഴിലുള്ള ഈ ക്ഷേത്രത്തില്‍ രണ്ട് മാസത്തിലൊരിക്കല്‍ കാണിക്കവഞ്ചി തുറക്കുമ്പോള്‍ സാധാരണയായി നാല് മുതല്‍ അഞ്ച് ലക്ഷം രൂപവരെ വരുമാനം ലഭിക്കാറുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. മോഷണത്തില്‍ ഉണ്ടായ നഷ്ടത്തിന്റെ കൃത്യമായ തുക പരിശോധിച്ച് വരികയാണ്.