Connect with us

News

വീട്ടുവരാന്തയില്‍ കളിച്ചുകൊണ്ടിരുന്ന മൂന്നുവയസുകാരന് നേരെ തെരുവുനായ ആക്രമണം; ചെറുവിരല്‍ കടിച്ചെടുത്തു

ഇന്നലെ ഉച്ചയ്ക്കാണ് സംഭവം നടന്നത്.

Published

on

ആലപ്പുഴ: ഹരിപ്പാട്ടില്‍ മൂന്നുവയസുകാരന് നേരെ തെരുവുനായയുടെ ആക്രമണം. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം നടന്നത്. വീടിന്റെ മുറ്റത്തെ വരാന്തയില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തെരുവുനായ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ കുട്ടിയുടെ ചെറുവിരല്‍ നായ കടിച്ചെടുത്തു.

കുട്ടിയുടെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ ഓടിയെത്തിയെങ്കിലും അതിനുമുമ്പ് നായ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. ഹരിപ്പാട് പിലാപ്പുഴ നന്ദനം വീട്ടില്‍ ജിതേഷിന്റെ മകന്‍ ശിവാംശിതിനെയാണ് തെരുവുനായ ആക്രമിച്ചത്.

News

പ്രധാനമന്ത്രി അടക്കം കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത എയര്‍പോര്‍ട്ടുകള്‍; ഏഴില്‍ ആറും പ്രവര്‍ത്തനരഹിതമെന്ന് റിപ്പോര്‍ട്ടുകള്‍

കുശിനഗര്‍, അലിഗഢ്, ചിത്രകൂട്, ശ്രാവസ്തി, മൊറാദാബാദ്, അസംഗഢ് വിമാനത്താവളങ്ങളാണ് ‘പ്രേത’ വിമാനത്താവളങ്ങളായി മാറിയിരിക്കുന്നത്.

Published

on

By

ലക്നൗ: ഉത്തര്‍പ്രദേശില്‍ പ്രധാനമന്ത്രി അടക്കം കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത എയര്‍പോര്‍ട്ടുകള്‍ ആളും വിമാനവുമില്ലാത്ത അവസ്ഥയിലാണ്.
2021ന് ശേഷം ഉദ്ഘാടനം ചെയ്ത ഏഴ് വിമാനത്താവളങ്ങളിലാണ് ആറെണ്ണവും ഏറെക്കുറെ പ്രവര്‍ത്തനരഹിതമായത്.
വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങള്‍ക്ക് എയര്‍പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം പറയുന്നത്.

കുശിനഗര്‍, അലിഗഢ്, ചിത്രകൂട്, ശ്രാവസ്തി, മൊറാദാബാദ്, അസംഗഢ് വിമാനത്താവളങ്ങളാണ് ‘പ്രേത’ വിമാനത്താവളങ്ങളായി മാറിയിരിക്കുന്നത്. 2021 ഒക്ടോബര്‍ 20നാണ് കുശിനഗര്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്തത്. അടുത്ത മാസം വിമാന സര്‍വീസുകള്‍ ആരംഭിച്ചു. എന്നാല്‍ 2023 നവംബറില്‍ പ്രവര്‍ത്തനം നിര്‍ത്തിവെക്കുകയായിരുന്നു.

മറ്റ് എയര്‍പോര്‍ട്ടുകളെല്ലാം 2024 മാര്‍ച്ചിലാണ് ഉദ്ഘാടനം ചെയ്തത്. അസംഗഢ്, ചിത്രകൂട് വിമാനത്താവളങ്ങള്‍ ഒമ്പത് മാസം മാത്രമാണ് പ്രവര്‍ത്തിച്ചത്. മൊറാദാബാദ് വിമാനത്താവളമാകട്ടെ വെറും മൂന്ന് മാസമായപ്പോഴേക്കും അടച്ചു. അലിഗഢ് വിമാനത്താവളത്തിന്റേതും സമാന അവസ്ഥയാണ്. ഡിസംബര്‍ 30ന് ഉദ്ഘാടനം ചെയ്ത അയോധ്യ വിമാനത്താവളം മാത്രമാണ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്.

കുശിനഗര്‍ വിമാനത്താവളത്തില്‍ ആദ്യഘട്ടങ്ങളില്‍ നിരവധി വിമാനങ്ങള്‍ വരുന്ന അവസ്ഥയുണ്ടായിരുന്നു. പ്രവര്‍ത്തനം ആരംഭിച്ച ആദ്യ ഒരു മാസം 54 വിമാനങ്ങള്‍ വരെ കുശിനഗര്‍ എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു, എന്നാല്‍ ഒന്നര വര്‍ഷത്തിന് ശേഷം അത് വെറും ആറ് വിമാനങ്ങളായി. അടുത്ത മാസമായപ്പോഴേക്കും, അടുത്ത വര്‍ഷങ്ങളിലും അത് പൂജ്യമായി. കോടികളാണ് വിമാനത്താവളത്തിന്റെ നിര്‍മാണത്തിനും നടത്തിപ്പിനായി അധികൃതര്‍ പൊടിച്ചത്. എന്നിട്ടും വിമാനത്താവളം അടച്ചിടേണ്ട അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്.

 

Continue Reading

News

വൈറ്റിലയില്‍ റെയില്‍വേ ട്രാക്കിന് സമീപം യുവതി മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം

സംഭവത്തില്‍ കൊലപാതകമെന്ന സംശയമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Published

on

By

കൊച്ചി: വൈറ്റില ഫ്‌ലൈഓവറിന് സമീപം റെയില്‍വേ ട്രാക്കിനരികില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ കൊലപാതകമെന്ന സംശയമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

40 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്. സമീപത്തുനിന്ന് ഒരു മൊബൈല്‍ ഫോണ്‍ ലഭിച്ചതായും പൊലീസ് അറിയിച്ചു.

ട്രെയിന്‍ സര്‍വീസ് ഇല്ലാത്ത ഒഴിഞ്ഞ ട്രാക്കിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. ഇത് ദുരൂഹത വര്‍ധിപ്പിക്കുന്നതായാണ് വിലയിരുത്തല്‍. മറ്റെവിടെയെങ്കിലും വച്ച് കൊലപാതകം നടത്തിയ ശേഷം ആളൊഴിഞ്ഞ സ്ഥലത്ത് മൃതദേഹം ഉപേക്ഷിച്ചതാകാമെന്ന സാധ്യതയും പൊലീസ് പരിശോധിക്കുന്നു.

Continue Reading

News

വലിയങ്ങാടി അപകടം; കെട്ടിടം ‘അണ്‍ഫിറ്റ്’ എന്ന് കണ്ടെത്തിയത് 2024ല്‍

മരിച്ചവരോടുള്ള ആദരസൂചകമായി നാളെ രാവിലെ 10 മണിവരെ അത്തോളിയില്‍ കടകള്‍ അടച്ച് ഹര്‍ത്താല്‍ ആചരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.

Published

on

By

കോഴിക്കോട്: വലിയങ്ങാടിയില്‍ സ്ലാബ് തകര്‍ന്നുവീണ കെട്ടിടം അപകടാവസ്ഥയിലാണെന്ന് 2024ല്‍ തന്നെ കോര്‍പറേഷന്‍ എഞ്ചിനിയറിംഗ് വിഭാഗം കണ്ടെത്തിയിരുന്നു. കെട്ടിടം ‘അണ്‍ഫിറ്റ്’ എന്ന റിപ്പോര്‍ട്ട് ധനകാര്യ വിഭാഗത്തിന് കൈമാറിയതിന്റെ രേഖകള്‍ പുറത്തുവന്നു.

റിപ്പോര്‍ട്ട് അടിസ്ഥാനപ്പെടുത്തി 2025 ഫെബ്രുവരിയില്‍ ധനകാര്യ കമ്മറ്റി കെട്ടിടം പുനര്‍ലേലം ചെയ്യരുതെന്ന് തീരുമാനിച്ചതായും വിവരങ്ങള്‍ പറയുന്നു.

ഈ തീരുമാനം മറികടന്നാണ് കടമുറികള്‍ വാടകയ്ക്ക് നല്‍കിയതെന്ന് പ്രതിപക്ഷം ആരോപിച്ചു. റവന്യൂ വിഭാഗത്തിന്റെ അറിവോടെയാണ് കെട്ടിടം പൊളിക്കല്‍ വൈകിപ്പിച്ചതെന്ന് കൗണ്‍സിലര്‍ കെ.സി. ശോഭിത ആരോപിച്ചു. അതേസമയം ആരോപണങ്ങള്‍ക്ക് മറുപടിയുമായി മേയര്‍ ഒ. സദാശിവന്‍ ഇന്ന് മാധ്യമങ്ങളെ കാണും.

അപകടത്തില്‍ നാല് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. അത്തോളി സ്വദേശികളായ ബഷീറിന്റെയും അഷറഫിന്റെയും ഖബറടക്കം ഇന്ന് നടക്കും. പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹങ്ങള്‍ ബീച്ച് ആശുപത്രിയില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

കോര്‍പറേഷന്റെ ഗുരുതര വീഴ്ചയാണെന്ന് പ്രതിപക്ഷം ആരോപിക്കുമ്പോള്‍, വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് കോര്‍പറേഷന്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും.

മരിച്ചവരോടുള്ള ആദരസൂചകമായി നാളെ രാവിലെ 10 മണിവരെ അത്തോളിയില്‍ കടകള്‍ അടച്ച് ഹര്‍ത്താല്‍ ആചരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.

 

Continue Reading

Trending