വാഷിങ്ടണ്‍: ഹിലരി ക്ലിന്റനു പകരം ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി താന്‍ മൂന്നാം തവണയും മത്സരിച്ചിരുന്നെങ്കില്‍ ഡൊണാള്‍ഡ് ട്രംപിനെ ഉറപ്പായും തോല്‍പിക്കുമായിരുന്നുവെന്ന് ബറാക് ഒബാമ. ഒബാമയുടെ മുന്‍ ഉപദേശകനും സുഹൃത്തുമായ ആക്‌സ് ഫയല്‍സുമായി നടത്തിയ അഭിമുഖത്തിലാണ് യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനെക്കുറിച്ച് ഒബാമ മനസ്സു തുറന്നത്.

HENDERSON, NV - OCTOBER 05: Republican presidential nominee Donald Trump speaks during a campaign rally at the Henderson Pavilion on October 5, 2016 in Henderson, Nevada. Trump is campaigning ahead of the second presidential debate coming up on October 9 with Democratic presidential nominee Hillary Clinton. (Photo by Ethan Miller/Getty Images)

അതേസമയം ഒബാമയുടെ പരാമര്‍ശത്തിനെതിരെ മറുപടിയുമായി നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. തന്നെ തോല്‍പിക്കുമെന്ന ഒബാമയുടെ വാദം പാഴ്‌സ്വപ്‌നമാണെന്ന് ട്രംപ് ട്വിറ്ററിലൂടെ കുറിച്ചു. തന്നെ പരാജയപ്പെടുത്താന്‍ യാതൊരു വഴിയുമില്ല. രാജ്യത്തെ തൊഴിലില്ലായ്മ, ഐഎസ് വിഷയം, ആരോഗ്യ പദ്ധതി തുടങ്ങിയ കാരണങ്ങളാല്‍ ഒബാമക്കു നാണംകെട്ട തോല്‍വി ഏറ്റുവാങ്ങേണ്ടി വരുമായിരുന്നുവെന്ന് ട്രംപ് പ്രതികരിച്ചു.