മാധ്യമ പ്രവര്‍ത്തകയും എഴുത്തുകാരിയുമായിരുന്നു ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ തുടര്‍ന്ന രാജ്യത്തുടനീളം പ്രതിഷേധങ്ങളും ആശങ്കകളും പടരുകയാണ്. ഡല്‍ഹിയിലും മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായികൊണ്ടിരിക്കുന്നത് ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവായിരുന്ന ഷഹല റാഷിദിന്റെ പ്രസംഗമാണ്. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ തുടര്‍ന്നു നടന്ന പ്രതിഷേധ പരിപാടിയില്‍ ഷഹലയുടെ പ്രസംഗം ബ്രോഡ്കാസ്റ്റ് ചെയ്യാന്‍ വന്ന റിപ്പബ്ലിക്കന്‍ ചാനല്‍ പ്രവര്‍കരോടാണ് നിങ്ങള്‍ ഇവിടെ നില്‍ക്കേണ്ടതില്ല എന്ന ഷഹല ആവര്‍ത്തിച്ചു ആവശ്യപ്പെടുന്നത്. ഗൗരി ലങ്കേഷിന്റെ മരണം കവര്‍ ചെയ്യാത്ത നിങ്ങള്‍ എന്റെ സംസാരവും റിപ്പോര്‍ട്ട് ചെയ്യേണ്ട എന്നാണ് അവര്‍ പറയുന്നത്.