india
ഹൈദരാബാദ് നഗരത്തെ നടുക്കി അജ്ഞാത കൊലപാതകങ്ങള്‍
മരിച്ചവരെല്ലാം 25നും 30നും ഇടയില്‍ പ്രായമുള്ളവരാണ്.
ഹൈദരാബാദ്: നഗരത്തെ നടുക്കി അഞ്ജാത കൊലപാതകങ്ങള്‍. ചൊവ്വാഴ്ച രാത്രി ഹൈദരാബാദ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി നാലുപേരെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊല്ലപ്പെട്ടവരില്‍ രണ്ടുപേര്‍ ട്രാന്‍സ് ജെന്‍ഡറുകളും രണ്ടുപേര്‍ ഭവന രഹിതരായി തെരുവില്‍ കഴിയുന്നവരാണെന്നും പൊലീസ് പറഞ്ഞു.
മരിച്ചവരെല്ലാം 25നും 30നും ഇടയില്‍ പ്രായമുള്ളവരാണ്. കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന കത്തി സംഭവ സ്ഥലത്തുനിന്നും പൊലീസ് കണ്ടെടുത്തു. നാലു കൊലപാതകങ്ങളും തമ്മില്‍ ബന്ധമുള്ളതായാണ് പ്രാഥമിക സൂചനകളില്‍ നിന്ന് ലഭിക്കുന്ന വിവരമെന്ന് പൊലീസ് പറഞ്ഞു.
india
കനത്ത പുകമഞ്ഞ്; ഡല്‍ഹിയില്‍ യമുന എക്സ്പ്രസ്വേയില് വാഹനങ്ങള്‍ കൂട്ടിയിടിച്ച് തീപിടിച്ചു; നാല് മരണം
എക്സ്പ്രസ്വേയിലെ മൈല്‍ സ്റ്റോണ്‍ 127ന് സമീപം കനത്ത പുകമഞ്ഞിനെ തുടര്‍ന്നാണ് അപകടമുണ്ടായത്.
ഡല്‍ഹി-ആഗ്ര യമുന എക്സ്പ്രസ്വേയില് വാഹനങ്ങള്‍ കൂട്ടിയിടിച്ച് തീപിടിച്ചു. അപകടത്തില്‍ നാലു പേര് മരിച്ചു. 100 പേരെ രക്ഷപ്പെടുത്തി. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എക്സ്പ്രസ്വേയിലെ മൈല്‍ സ്റ്റോണ്‍ 127ന് സമീപം കനത്ത പുകമഞ്ഞിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. മൂന്നു കാറുകളും ഏഴ് ബസുകളും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. കൂട്ടിയിടിച്ചതിന് പിന്നാലെ ബസുകള്‍ക്ക് തീപിടിക്കുകയായിരുന്നു. അഗ്നിശമനസേനയുടെ 11 യൂനിറ്റുകള്‍ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
അപകടത്തിന് പിന്നാലെ എക്സ്പ്രസ്വേയില് വാഹന ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. വാഹനത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
കനത്ത മൂടല്‍മഞ്ഞ്, പുകമഞ്ഞ് എന്നിവ കാരണം ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ആഗ്രയിലെ പുകമഞ്ഞിനെ തുടര്‍ന്ന് താജ് മഹല്‍ കാണാത്ത സ്ഥിതിയിലായി.
india
58 ലക്ഷം പേര് പുറത്താകും? ബംഗാളില്‍ SIR കരട് വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും
കരട് പട്ടികയില്‍ പരാതികള്‍ ഉണ്ടെങ്കില്‍ ജനുവരി ഏഴ് വരെ നല്‍കാം.
ബംഗാളില്‍ വോട്ടര്‍പട്ടിക തീവ്ര പരിഷ്കരണത്തിനു ശേഷം കരട് വോട്ടര്‍ വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. 58 ലക്ഷത്തിലധികം പേരുകള്‍ പട്ടികയില്‍ നിന്നും പുറത്താകുമെന്നാണ് റിപ്പോര്‍ട്ട്. കരട് പട്ടികയില്‍ പരാതികള്‍ ഉണ്ടെങ്കില്‍ ജനുവരി ഏഴ് വരെ നല്‍കാം.
ബംഗാളില്‍ ഏഴു കോടിയിലധികം വോട്ടര്‍മാരാണ് നിലവില്‍ ഉള്ളത്. 90,000-ത്തിലധികം ബിഎല്‍ഒമാരാണ് എസ്ഐആര്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തത്. ബിഎല്‍ഒമാരുടെ ആത്മഹത്യയടക്കം അടക്കമുള്ള വിഷയങ്ങളില്‍ വലിയ പ്രതിഷേധങ്ങള്‍ സംസ്ഥാനത്ത് നടന്നിരുന്നു.
അതേസമയം കേരളത്തിലെ തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായുള്ള വിവര ശേഖരണം വ്യാഴാഴ്ച അവസാനിക്കും. ഇതു വരെ 2,78,07,680 ഫോമുകള്‍ ഡിജിറ്റലൈസ് ചെയ്തു. ആകെ വിതരണം ചെയ്ത ഫോമുകളുടെ 99.84 ശതമാനമാണിത്. തിരിച്ചുവരാത്ത ഫോമുകളുടെ എണ്ണം 25,07,675 ആയി ഉയര്‍ന്നു. യോഗം ചേരാത്ത ബൂത്തുകളില്‍ BLO-BLA ഇന്ന് ചേര്‍ന്ന് ASD ലിസ്റ്റുകള്‍ കൈമാറും. പൂരിപ്പിച്ച ഫോമുകള്‍ കൈവശമുള്ളവര്‍ അടിയന്തരമായി തിരികെ നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു.
india
ശ്വാസംമുട്ടി വിറങ്ങലിച്ച് ഡല്‍ഹി; 170 വിമാനങ്ങള്‍ റദ്ദാക്കി
തിങ്കളാഴ്ച രാവിലെ നഗരത്തിലെ വായു ഗുണനിലവാരം (എ.ക്യു.ഐ) നിരീക്ഷിക്കുന്ന 40 സ്റ്റേഷനുകളില്‍ 38 ലും സൂചിക ഗുരുതര വിഭാഗത്തിലാണ് രേഖപ്പെടുത്തിയത്.
ഡല്‍ഹിയില്‍ അന്തരീക്ഷ വായു മലിനീകരണ സ്ഥിതി കൂടുതല്‍ പ്രതിസന്ധിയില്‍. കനത്ത മൂടല്‍ മഞ്ഞാണ് നിലവിലുള്ളത്. തിങ്കളാഴ്ച രാവിലെ കനത്ത മൂടല്‍മഞ്ഞ് മൂലം ദൂരക്കാഴ്ച പരിധി കുറഞ്ഞതോടെ 170 വിമാനങ്ങളാണ് റദ്ദാക്കിയത്. നൂറോളം വിമാനം വൈകുകയും ചിലത് മറ്റു വിമാനത്താവളങ്ങളിലേക്ക് വഴി തിരിച്ചുവിടുകയും ചെയ്തു. മുംബൈയില്‍ നിന്ന് ഡല്‍ഹിക്കുള്ള ലയണല്‍ മെസ്സിയുടെ യാത്രയും വൈകിയിയുന്നു. ഇതേത്തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തിങ്കളാഴ്ച രാവിലെ നടത്താനിരുന്ന മെസ്സിയുടെ കൂടിക്കാഴ്ച നടന്നില്ല.
വിഷപ്പുകയും മൂടല്‍ മഞ്ഞും കനത്തതോടെ, ഡല്‍ഹിയിലെ സ്ഥിതി വളരെ മോശമായി. തിങ്കളാഴ്ച രാവിലെ നഗരത്തിലെ വായു ഗുണനിലവാരം (എ.ക്യു.ഐ) നിരീക്ഷിക്കുന്ന 40 സ്റ്റേഷനുകളില്‍ 38 ലും സൂചിക ഗുരുതര വിഭാഗത്തിലാണ് രേഖപ്പെടുത്തിയത്. സൂചിക 400 നും 500 നും ഇടയില്‍ വരുന്നതാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിശ്ചയിച്ച പ്രകാരം കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ക്കിടയാക്കുന്ന ഗുരുതര വിഭാഗം. വായു മലിനീകരണം കടുത്തതോടെ, കോടതി നടപടികള്‍ക്കായി വിഡിയോ കോണ്‍ഫറന്‍സ് സൗകര്യം പ്രയോജനപ്പെടുത്താന്‍ അഭിഭാഷകരോട് സുപ്രീംകോടതിയും ഡല്‍ഹി ഹൈകോടതിയും അഭ്യര്‍ഥിച്ചു.
ഡല്‍ഹിയിലെയും എന്‍.സി.ആര് മേഖലയിലെയും സ്കൂളുകളില്‍ കോടതി ഉത്തരവ് മറികടന്ന് കായിക മത്സരങ്ങള്‍ നടക്കുന്നുണ്ടെന്ന് മുതിര്‍ന്ന അഭിഭാഷക അപരാജിത സിങ് സുപ്രീംകോടതിയെ അറിയിച്ചു. വായുമലിനീകരണം രൂക്ഷമാകുന്ന നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ കായിക മത്സരങ്ങള്‍ നിര്‍ത്തിവെക്കണമെന്നായിരുന്നു ഉത്തരവ്. ഈ വിഷയം ബുധനാഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.
-
kerala3 days agoയുഡിഎഫില്‍ വിശ്വാസം അര്‍പ്പിച്ച കേരള ജനതയ്ക്ക് സല്യൂട്ട്; രാഹുല്‍ ഗാന്ധി
-
kerala22 hours agoമതസഹോദര്യത്തിന്റെ പേരില്‍ ക്ഷേത്ര നടയിലുള്ള ബാങ്ക് വിളി തടയണം, അടുത്ത വര്‍ഷം മുതല്‍ പച്ചപ്പള്ളിയും പാടില്ല -കെ.പി.ശശികല
-
india15 hours agoബിഹാറില്‍ നിയമന ഉത്തരവ് കൈമാറുന്നതിനിടെ വനിത ഡോക്ടറുടെ നിഖാബ് വലിച്ചുമാറ്റി നിതീഷ് കുമാര്‍
-
india17 hours agoമെസ്സിയുടെ ഇന്ത്യാ പര്യടനത്തിന് കൊടിയിറക്കം; മോദിയുമായുള്ള കൂടിക്കാഴ്ച നടന്നില്ല
-
kerala19 hours agoകുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഒരുലക്ഷമാകാന്‍ വെറും 720 രൂപ മാത്രം
-
kerala20 hours agoഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രം ഞങ്ങളുടെ വർത്തമാനകാലത്തിന്റെ കണ്ണാടിയാണ്: പലസ്തീൻ അംബാസഡർ
-
india16 hours agoതൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റുന്നത് ഗാന്ധിജിയോടുള്ള വെറുപ്പ് കാരണം: എംകെ സ്റ്റാലിന്
-
india2 days ago‘മനുസ്മൃതിയും ആർഎസ്എസ് ആശയങ്ങളും രാജ്യത്തെ നശിപ്പിക്കും’; വോട്ട് മോഷ്ടാക്കളെ പുറത്താക്കണമെന്ന് മല്ലികാർജുൻ ഖാർഗെ
