crime
പതിനാറുകാരി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍; അസ്വാഭാവിക മരണത്തിന് കേസെടുത്തു
വടക്കഞ്ചേരിയില്‍ പതിനാറുകാരിയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കിഴക്കഞ്ചേരി മമ്പാട് സ്വദേശിനിയെയാണ് ഉച്ചയോടെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്
പാലക്കാട്: വടക്കഞ്ചേരിയില്‍ പതിനാറുകാരിയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കിഴക്കഞ്ചേരി മമ്പാട് സ്വദേശിനിയെയാണ് ഉച്ചയോടെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞദിവസത്തെ പത്താം ക്ലാസ് പരീക്ഷാഫലത്തില്‍ മികച്ച മാര്‍ക്ക് ലഭിച്ചിരുന്നു. അസ്വഭാവിക മരണത്തിന് വടക്കഞ്ചേരി പൊലീസ് കേസെടുത്തു.
crime
പഞ്ചാബില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ മുത്തച്ഛനും മുത്തശ്ശിയും കൊലപ്പെടുത്തി
പഞ്ചാബിലെ ജലന്ധറില്‍ ആറ് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മുത്തച്ഛനും മുത്തശ്ശിയും ചേര്‍ന്ന് കൊലപ്പെടുത്തി.
പഞ്ചാബിലെ ജലന്ധറില്‍ ആറ് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മുത്തച്ഛനും മുത്തശ്ശിയും ചേര്‍ന്ന് കൊലപ്പെടുത്തി. കുഞ്ഞിന്റെ അമ്മ കാമുകനോടൊപ്പം ഒളിച്ചോടിയതിന് പിന്നാലെയായിരുന്നു കൊലപാതകം നടന്നത്.
മൂന്നാം വിവാഹത്തിന് ശേഷമായിരുന്നു കുഞ്ഞിന്റെ അമ്മ കാമുകന്റെ കൂടെ ഒളിച്ചോടിയതെന്ന് ജലന്ധര്‍ റൂറല്‍ എസ്പി ഡി. സരബ്ജിത് സിങ് റായ് പറഞ്ഞു. കുഞ്ഞിനെ വീട്ടില്‍ ഉപേക്ഷിച്ചാണ് കാമുകന്റെ കൂടെ യുവതി ഒളിച്ചോടിയത്.
അമ്മയില്ലാത്തതു കാരണം കുഞ്ഞ് നിരന്തരമായി കരയുമായിരുന്നു. കുഞ്ഞിനെ പരിപാലിക്കാന്‍ കഴിയാതെ വന്ന യുവതിയുട പിതാവും മാതാവും ചേര്‍ന്ന് കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
കൊലപാതകം നടത്തിയതിനു ശേഷം മൃതദേഹം ദേശീയപാതയിലെ കലുങ്കില്‍ അവര്‍ വലിച്ചെറിയുകയായിരുന്നു. പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം പുറത്തറിഞ്ഞത്. പ്രതികളെ കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതായി സരബ്ജിത് റായ് പറഞ്ഞു.
crime
ക്ഷേത്രത്തില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ വയോധികയെ പീഡിപ്പിച്ചു; പ്രതി പിടിയില്‍
കൊല്ലം: കൊല്ലത്ത് വയോധികയെ ബലാത്സംഗം ചെയ്ത യുവാവ് പിടിയില്‍. കണ്ണനെല്ലൂരിലാണ് സംഭവം. അറുപത്തിയഞ്ചുകാരിയെ ബലാത്സംഗത്തിനിരയാക്കിയ കുന്നത്തൂര്‍ സ്വദേശിയായ അനൂജ് (27) ആണ് പിടിയിലായത്. കണ്ണനെല്ലൂര്‍ പൊലീസാണ് പ്രതിയെ പിടികൂടിയത്.
ഇന്ന് രാവിലെയായിരുന്നു സംഭവം നടന്നത്. ക്ഷേത്രത്തില്‍ പോയി തിരികെ വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന വയോധികയെയാണ് യുവാവ് പിന്തുടര്ന്നെത്തി പീഡിപ്പിച്ചത്. കുറ്റിക്കാട്ടിലേയ്ക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വയോധികയുടെ കുടുംബം പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് യുവാവ് പിടിയിലാകുന്നത്. ഇയാള്‍ ലഹരിക്കടിമയാണെന്നാണ് പൊലീസ് പറയുന്നത്.
crime
ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്: കൊല്ലം സ്വദേശിനി പിടിയിൽ
ന്യൂസിലാൻ്റിലെ സീ പോർട്ടിലേക്ക് തൊഴിലാളികളെ ആവശ്യമുണ്ടെന്ന് കാണിച്ച് പരസ്യം നൽകിയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്
ന്യൂസിലാൻഡിൽ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ സംഭവത്തിൽ കൊല്ലം സ്വദേശിനി പിടിയിൽ. എറണാകുളം കലൂരിൽ നിന്നാണ് ചിഞ്ചു അനീഷിനെ പുനലൂർ പൊലീസ് പിടികൂടുന്നത്. സമൂഹ മാധ്യമങ്ങൾ വഴി പരസ്യം നൽകിയായിരുന്നു ഇവർ തട്ടിപ്പ് നടത്തിയത്. പരാതി ഉയർന്നതിനെ തുടർന്ന് ചിഞ്ചു അനീഷ് ഒളിവിൽ കഴിയുകയായിരുന്നു.
ന്യൂസിലാൻ്റിലെ സീ പോർട്ടിലേക്ക് തൊഴിലാളികളെ ആവശ്യമുണ്ടെന്ന് കാണിച്ച് പരസ്യം നൽകിയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. എറണാകുളം പെരുമ്പാവൂരിലെ ഫ്ലൈ വില്ലാ ട്രീ, ടാലൻ്റ് വിസാ കൺസൽട്ടൻസി എന്നീ സ്ഥാപനങ്ങളുടെ മറവിലാണ് ചിഞ്ചു അനീഷും സംഘവും പണം തട്ടിയത്. വ്യാജ ഓഫർ ലെറ്റർ ചമച്ച് പലരെയും കബളിപ്പിച്ചുവെന്നും പരാതി ഉണ്ട്.
പെരുമ്പാവൂരിലെ ഫ്ലെ വില്ലാ ട്രീ ഉടമകളിൽ ഒരാളായ ബിനിൽ കുമാറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കൊല്ലം സ്വദേശിയായ നിഷാദിൻ്റെ പരാതിയിലാണ് നടപടിയെടുത്തത്. നിഷാദിൽ നിന്ന് മാത്രം 11 ലക്ഷം ഇവർ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പരാതിയിൽ പറയുന്നത്. കിടപ്പാടം പോലും നഷ്ടമാകുന്ന സ്ഥിതിയിലാണ് ഇപ്പോൾ ഉള്ളതെന്നും നിഷാദ് വെളിപ്പെടുത്തി.
തട്ടിപ്പിനിരയായവരിൽ കൂടുതൽ പേർക്കും ക്രൂയിസ് ഷിപ്പ് ക്രൂ ജോയിനിങ് വിസിറ്റ് വിസയാണ് നൽകിയത്. 12,000 രൂപ മാത്രം ഫീസ് ഉള്ള വിസക്ക് പോലും പത്തും,പന്ത്രണ്ടും ലക്ഷമാണ് വാങ്ങിയത്. തട്ടിപ്പ് നടത്തിയ കേസിൽ എറണാകുളം നോർത്ത് പൊലീസ് നേരത്തെ ചിഞ്ചുവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നിലവിൽ കസ്റ്റഡിയിലുള്ള ചിഞ്ചുവിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്.
-
kerala1 day ago‘സുരേഷ് ഗോപിയുടേത് ഔചിത്യമില്ലാത്ത സംഭാഷണം’; കെ കെ രാഗേഷ്
-
india1 day ago‘മോദിക്ക് മാക്രോ ഇക്കണോമിക്സ് അറിയില്ല; ഉദ്യോഗസ്ഥർക്ക് നിർദേശം നൽകാനുള്ള വിവരവും ഇല്ല’: ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി
-
GULF1 day agoമക്കയിൽ തീർത്ഥാടകന്റെ ജീവൻ രക്ഷിക്കാൻ സ്വന്തം ശരീരം മറയാക്കി സുരക്ഷാ ഉദ്യോഗസ്ഥൻ; അഭിനന്ദനവുമായി ലോകം
-
india20 hours agoഉന്നാവ് ബലാത്സംഗക്കേസ്: BJP മുന്‍ എംഎല്‍എയുടെ ജീവപര്യന്തം ശിക്ഷ മരവിപ്പിച്ചതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് CBI
-
Film1 day agoഈ ആഴ്ച ഒ.ടി.ടിയിൽ എത്തുന്ന ചിത്രങ്ങൾ
-
kerala13 hours agoസുരേഷ് ഗോപി ദത്തെടുത്ത അവിണിശ്ശേരിയില്‍ ബി.ജെ.പിക്ക് ഭരണം പോയി; പ്രസിഡന്റ് സ്ഥാനം യു.ഡി.എഫിന്
-
News1 day agoഅസറുദ്ദീന്-അപരാജിത് അര്‍ധസെഞ്ചുറികള്‍; വിജയ് ഹസാരെയില്‍ കര്‍ണാടകയ്ക്കെതിരെ കേരളത്തിന് 281
-
kerala14 hours ago‘ജനാധിപത്യവും ഭരണഘടനയും നേരിടുന്നത് വലിയ പ്രതിസന്ധി’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മല്ലികാര്‍ജുന്‍ ഖര്‍ഗെ
