X

കെ.എസ്.ആര്‍.ടി.സി ആസ്തികളുടെ മൂല്യനിര്‍ണയം ഒരു മാസത്തിനകം നടത്തണം- ഹൈക്കോടതി

കെഎസ്ആര്‍ടിസിയുടെ ആസ്തികള്‍ മൂല്യനിര്‍ണയം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവിട്ട് ഹൈക്കോടതി. ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് ടി.ആര്‍.രവിയാണ് ഉത്തരവിട്ടത്. കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ വായ്പ സംബന്ധിച്ച കേസ് പരിഗണിക്കുന്നതിനിടയിലാണ് കോടതിയുടെ നടപടി.

കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ വിവിധ സൊസൈറ്റിയില്‍ നിന്നും വായ്പ എടുക്കാറുണ്ട്. ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും പിടിച്ച് കെ.എസ്.ആര്‍.ടി.സിയാണ് ഇതിന്റെ തിരിച്ചടവ് നടത്താറുള്ളത്. എന്നാല്‍, കെ.എസ്.ആര്‍.ടി.സി പ്രതിസന്ധിയിലായതോടെ വായ്പ തിരിച്ചടവ് മുടങ്ങിയിരിക്കുകയാണ്. ഇതേതുടര്‍ന്ന് വായ്പ നല്‍കിയ സൊസൈറ്റികള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

വായ്പക്കായി പണയം വച്ചിട്ടുള്ള ആസ്തികളുടെ വിശദാംശങ്ങള്‍ കെഎസ്ആര്‍ടിസി വ്യക്തമാക്കണം. ആസ്തി ബാധ്യതകള്‍ വ്യക്തമാക്കുന്ന ബാലന്‍സ് ഷീറ്റ് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

 

webdesk14: