kerala
വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമര്‍ശം; ‘ഒരു നാട് പുരോഗമിക്കുന്നത് ജാതി കൊണ്ടല്ല’; മന്ത്രി കെ ബി ഗണേഷ് കുമാര്‍
അനാവശ്യമായി ഫയലുകളില്‍ കാലതാമസം വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമര്‍ശത്തിനെതിരെ പ്രതികരിച്ച് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. ഒരു നാട് പുരോഗമിക്കുന്നത് ജാതി കൊണ്ടല്ലെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ഐശ്വര്യം മതേതരത്വമാണെന്നും പ്രത്യേക ജില്ല തിരിച്ച് പറയേണ്ടതില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
കേരള എംവിഡിയുടെ വെര്‍ച്വല്‍ പിആര്‍ഒ ലോഞ്ച് ചെയ്യുകയാണെന്ന് മന്ത്രി അറിയിച്ചു. ക്യു ആര്‍ കോഡ് സ്‌ക്യാന്‍ ചെയ്ത് വിവരങ്ങള്‍ അറിയാം. ആര്‍ക്കും 24 മണിക്കൂറും വിഷയങ്ങള്‍ അറിയാനും അറിയിക്കാനും സാധിക്കും.
ഫയലുകള്‍ വൈകിപ്പിക്കാന്‍ പാടില്ലെന്നും ഗതാഗത വകുപ്പ് വിജിലന്‍സ് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. അനാവശ്യമായി ഫയലുകളില്‍ കാലതാമസം വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
kerala
സംസ്ഥാനത്ത് ശക്തമായ മഴ: പഴശ്ശി ഡാമിന്റെ ഷട്ടറുകള്‍ നാളെ രാവിലെ തുറക്കും
കണ്ണൂര്‍ പഴശ്ശി അണക്കെട്ടിന്റെ ഷട്ടറുകള്‍ നാളെ രാവിലെ 10 മണിക്ക് തുറക്കും.

കണ്ണൂര്‍ പഴശ്ശി അണക്കെട്ടിന്റെ ഷട്ടറുകള്‍ നാളെ രാവിലെ 10 മണിക്ക് തുറക്കും. പഴശ്ശി ജലസേചന വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയറാണ് ഈ വിവരം അറിയിച്ചത്. ഇക്കാര്യത്തില്‍ ഇനിയൊരു മുന്നറിയിപ്പുണ്ടാകില്ലെന്നും വളപട്ടണം പുഴയുടെ ഇരുകരകളിലും താമസിക്കുന്നവരും ജനങ്ങളും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
മേയ് അവസാനത്തോടെ കാലവര്‍ഷം ആരംഭിക്കുമെന്ന കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ അറിയിപ്പിനെ തുടര്‍ന്നും അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതിനാലുമാണ് ഷട്ടറുകള്‍ തുറക്കാന്‍ തീരുമാനിച്ചത്.
kerala
പാലക്കാട്ടെ വെടന്റെ പരിപാടിയില്‍ ഒന്നേമുക്കാല്‍ ലക്ഷത്തിന്റെ നഷടം; പരാതി നല്‍കി നഗരസഭ

പാലക്കാട്: വേടന്റെ പരിപാടിക്കിടെയുണ്ടായ തിരക്കില്‍ 1,75,552 രൂപ നഷ്മുണ്ടായതായി നഗരസഭ. പണം നല്‍കണമെന്നാവശ്യപ്പെട്ട് പരിപാടിയുടെ സംഘാടകരായ പട്ടികജാതി വികസന വകുപ്പിന് പരാതി നല്‍കി. കോട്ടമൈതാനത്തെ ഇരിപ്പിടങ്ങളും മറ്റു വസ്തുക്കളും നശിച്ചതായി പരാതി ഉയര്‍ന്നിട്ടുണ്ട്.
സ്ഥലത്തെ വന്‍ തിരക്കിനെ തുടര്‍ന്ന് വേദിയിലേക്കുളള പ്രവേശനം അവസാനിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം തിരുവന്തപുരത്തെ പരിപാടിയും റദ്ദാക്കിയിരുന്നു. സുരക്ഷാ ക്രമീകരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് പരിപാടി റദ്ദ് ചെയ്തത്. സ്റ്റേജ് നിര്‍മ്മിച്ചത് വയലിലായിരുന്നു. കൂടാതെ പരിപാടി കാണാന്‍ വന്‍ ജനക്കൂട്ടം എത്തിയിരുന്നു. പരിപാടിക്ക് എത്തിയ പലര്‍ക്കും തിരക്ക് കാരണം ദേഹാസ്വാസ്ഥ്യം ഉണ്ടായി. തുടര്‍ന്ന് പരിപാടി റദ്ദാക്കുകയായിരുന്നു.
kerala
കോഴിക്കോട് ഹാര്‍ബറില്‍ വള്ളം മറിഞ്ഞ് അപകടം;ഒരു മരണം
മൃതദേഹം കോഴിക്കോട് ബീച്ച് ആശുപത്രിയിലെക്ക് മാറ്റി

കോഴിക്കോട്: കോഴിക്കോട് വെളളയില്‍ ഹാര്‍ബറില്‍ വള്ളം മുങ്ങി മത്സ്യത്തൊഴിലാളി മരിച്ചു. ഗാന്ധി നഗര്‍ സ്വദേശി ഹംസയാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഷമീര്‍ എന്നയാളെ പരിക്കുകളോടെ രക്ഷപ്പെടുത്തി. കുഞ്ഞാലിമരക്കാര്‍ എന്ന വള്ളത്തിലാണ് സംഭവം. മൃതദേഹം കോഴിക്കോട് ബീച്ച് ആശുപത്രിയിലെക്ക് മാറ്റി.
ശക്തമായ മഴയെത്തുടര്‍ന്ന് പലഭാഗങ്ങളിലും കടല്‍ ക്ഷോഭമുണ്ടായിരുന്നു. കാതി ഭാഗത്ത് വള്ളം അപകടത്തില്‍ പെട്ട് മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കേറ്റിരുന്നു. അപകടത്തില്‍ ആളപായമില്ല. നിലവില്‍ കടലിലിറങ്ങുന്നതിന് നിയന്ത്രങ്ങളില്ല.
-
india3 days ago
പാകിസ്താന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കി; ടാവല്‍ ബ്ലോഗര്‍ ഉള്‍പ്പെടെ ആറ് പേര് അറസ്റ്റില്‍
-
kerala3 days ago
ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ പ്രതിയായ കൈക്കൂലി കേസ്; വിശദമായ അന്വേഷണത്തിന് ഒരുങ്ങി വിജിലന്‍സ്
-
kerala2 days ago
ശശി തരൂരിനെ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിലേക്ക് തെരഞ്ഞെടുത്തതില്‍ രാഷ്ട്രീയം നോക്കേണ്ടതില്ല: മുസ്ലിംലീഗ്
-
india3 days ago
നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ് മദ്രാസ് ഹൈക്കോടതി
-
News3 days ago
ഒറ്റ രാത്രികൊണ്ട് നൂറോളം ഗസ്സക്കാര്‍ കൊല്ലപ്പെട്ടാലും ലോകം അത് ശ്രദ്ധിക്കില്ല; വിവാദപരാമര്‍ശം നടത്തി ഇസ്രാഈല്‍ എംപി
-
kerala3 days ago
ഇനി മുതല്‍ കോടതിയിലെ വിവരങ്ങളും പുറത്തുവിടണം; ഉത്തരവിറക്കി വിവരാവകാശ കമ്മീഷന്
-
kerala3 days ago
ഗര്‍ഭിണിയായ ഭാര്യക്ക് മുന്പില് ആത്മഹത്യ ഭീഷണി മുഴക്കുന്നതിനിടെ കഴുത്തില്‍ കയര്‍ കുടുങ്ങി യുവാവ് മരിച്ചു
-
kerala3 days ago
കോഴിക്കോട് ആയുധങ്ങളുമായി എത്തിയ സംഘം 21കാരനെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ട് പോയി