തിരുവനന്തപുരം: തോട്ടണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട് അഴിമതി ആരോപണത്തില്‍പ്പെട്ട ഫിഷറീസ് വകുപ്പ് മന്ത്രി മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയ്ക്കെതിരെ വിജിലന്‍സ് ത്വരിത പരിശോധനക്ക് ഉത്തരവ്. ആരോപണത്തെ തുടര്‍ന്ന് സംസ്ഥാന വിജിലന്‍സ് ഡയറക്ടര്‍ ഡി.ജിപി ജേക്കബ് തോമസ് ആണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അഡ്വക്കേറ്റ് പി റഹീമിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

മന്ത്രിയുടെ ഭര്‍ത്താവിനെതിരേയും അന്വേഷണം നടത്തും. കശുവണ്ടി വികസന കോര്‍പ്പറേഷനും കാപെക്സും ചേര്‍ന്ന് ആഗസ്ത്, സെപ്റ്റംബര്‍ മാസങ്ങളില്‍ വാങ്ങിയ തോട്ടണ്ടി കച്ചവടത്തില്‍ 10.34 കോടിയുടെ രൂപയുടെ അഴിമതി നടത്തിയെന്നാണ് ആരോപണം.