gulf
യുഎ.ഇയില്‍ വനിതകളെ അധിക്ഷേപിച്ചാല്‍ കടുത്ത ശിക്ഷ
പൊതുറോഡില്‍ വനിതകളെ മോശം വാക്കുകളിലൂടെ അധിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടിയുണ്ടാകുമെന്ന് യുഎ.ഇ പബ്ളിക് പ്രോസിക്യൂഷന്. 2021ലെ ഫെഡറല്‍ ഡിക്രി ലോ നമ്പര്‍ 31ലെ 412-ാം അനുഛേദ പ്രകാരം, പൊതുവഴിയില്‍ ഒരു സ്ത്രീക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയാല്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത തടവോ, അല്ലെങ്കില്‍ 10,000 ദിര്‍ഹമില്‍ കുറയാത്ത പിഴത്തുകയോ വിധിക്കുന്നതാണ്.
സ്ത്രീ വേഷം ധരിച്ച് സ്ത്രീകള്‍ക്കായി സംവരണം ചെയ്തതോ, അല്ലെങ്കില്‍ പുരുഷന്മാര്ക്ക് പ്രവേശനം നിരോധിക്കപ്പെട്ടതോ ആയ സ്ഥലത്ത് പുരുഷന് പ്രവേശിച്ചാലും കുറ്റകൃത്യമായി കണക്കാക്കും. ജനങ്ങള്‍ക്കിടയില്‍ നിയമാവബോധം പ്രോല്‍സാഹിപ്പിക്കാനും രാജ്യത്തെ ഏറ്റവും പുതിയ നിയമ നിര്‍മാണത്തെ കുറിച്ച് ജനങ്ങളെ അറിയിക്കാനും ലക്ഷ്യമിട്ടാണ് ഇതെന്നും സോഷ്യല്‍ മീഡിയ പോസ്റ്റില്‍ വ്യക്തമാക്കി.
gulf
ഡിഫ ചാമ്പ്യൻസ് ലീഗിന് വെള്ളിയാഴ്ച്ച തുടക്കം കുറിക്കും
ഡിഫയിൽ രജിസ്റ്റർ ചെയ്യപ്പെട്ട 24 ടീമുകൾ പങ്കെടുക്കുന്ന ലീഗ് ടൂർണമെന്റിന് ദമാം വിന്നേഴ്സ് സ്റ്റേഡിയമാണ് മത്സര വേദി.
ദമാം : സൗദി കിഴക്കൻ പ്രവിശ്യയിലെ പ്രവാസി ഫുട്ബോൾ ക്ലബുകളുടെ കൂട്ടായ്മയായ ദമാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ (ഡിഫ) സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ലീഗിന് ജനുവരി 09 ന് തുടക്കമാവുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഡിഫയിൽ രജിസ്റ്റർ ചെയ്യപ്പെട്ട 24 ടീമുകൾ പങ്കെടുക്കുന്ന ലീഗ് ടൂർണമെന്റിന് ദമാം വിന്നേഴ്സ് സ്റ്റേഡിയമാണ് മത്സര വേദി. മേളയുടെ ഔദ്യോഗിക കിക്കോഫ് കായിക-സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന പരിപാടിയോടെ ജനുവരി 16ന് നടക്കും.
ബിസിനസ് രംഗത്തെ പ്രമുഖരായഎച്.എം.ആർ കമ്പനി ലിമിറ്റഡാണ് മേളയുടെ മുഖ്യ പ്രായോജകർ. ഡിഫക്ക് കീഴിൽ രണ്ട് വർഷത്തോളമായി നടന്ന് വന്ന ടൂര്‍ണമെന്റുകളിലെ ടീമുകളുടെ പോയന്റിനെ അടിസ്ഥാനമാക്കി എ,ബി,സി എന്നീ മൂന്ന് ഗ്രൂപ്പുകളാക്കി തിരിച്ച് ലീഗ് അടിസ്ഥാനത്തിലാണ് ചാമ്പ്യൻസ് ലീഗ് സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ വിശദീകരിച്ചു. മൂന്ന് ഗ്രുപ്പുകളിൽ നിന്നുമായി മൂന്ന് ചാമ്പ്യന്മാരെ ഫൈനൽ മത്സരത്തിലൂടെ നിശ്ചയിക്കും. 45 മത്സരങ്ങളുള്ള ടൂർണമെന്റ് മെയ് അവസാന വാരം വരെ നീണ്ടുനിൽക്കും. റമദാനിൽ മത്സരങ്ങൾ ഉണ്ടായിരിക്കില്ല. വിജയികൾക്ക് ട്രോഫിയും കാശ് അവാർഡും സമ്മാനിക്കും. ടൂർണമെന്റിന്റെ ഭാഗമായി വിവിധ കലാ സാംസ്ക്കാരിക പരിപാടികൾ സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ട്.
ഡിഫയിൽ രജിസ്റ്റർ ചെയ്ത കളിക്കാർക്ക് മാത്രമാണ് ടൂർണമെന്റിൽ പങ്കെടുക്കുവാൻ സാധിക്കുക. ഇതാദ്യമായാണ് ഡിഫക്ക് കീഴിൽ ലീഗ് ഫുട്ബോൾ മേള സംഘടിപ്പിക്കപ്പെടുന്നത്. ദമാമിലെ കാൽപന്ത് സംഘാടനത്തിന് ഏകീക്യത വേദിയെന്ന രൂപത്തിൽ 2009 ജനുവരി 08ന് പിറവി കൊണ്ട ഡിഫ പ്രശംസനീയമായ പ്രവർത്തനങ്ങളിലൂടെയാണ് പതിനേഴാം വർഷത്തിലേക്ക് പ്രവേശിക്കുന്നതെന്ന് ഡിഫ സാരഥികൾ പറഞ്ഞു. 24 ക്ലബുകൾ രജിസ്റ്റർ ചെയ്യപ്പെട്ട ഡിഫയിൽ ആയിരത്തിൽ പരം പ്രൊഫഷണൽ കളിക്കാരുണ്ട്. ഇടവേളകളില്ലാതെ ടൂര്‍ണമെന്റുകൾക്ക് വേദിയാവുന്ന പ്രവാസ ലോകത്തെ ഒരിടമാണ് ദമാം.
പ്രവാസികളിൽ കായിക അവബോധം ഉണ്ടാക്കിയെടുക്കുകയും ഫുട്ബോൾ വികാസത്തിനായി നിരവധി പ്രവർത്തന പരിപാടികളും, ഒപ്പം മറുകൈ അറിയാതെയുള്ള നിരവധി ജീവ കാരുണ്ണ്യ പ്രവർത്തനങ്ങളും ഡിഫക്ക് കീഴിൽ സംഘടിപ്പിച്ച് വരുന്നുണ്ടെന്ന് സംഘാടകർ വിശദീകരിച്ചു. ക്ലബുകൾക്ക് കീഴിലുള്ള കുട്ടികൾക്കായുള്ള അക്കാദമികളും നിസ്തുലമായ പ്രവർത്തനങ്ങളാണ് കാഴ്ച്ച വെക്കുന്നത്. വാർത്താ സമ്മേളനത്തിൽ ഡിഫ പ്രസിഡന്റും ടൂർണമെന്റ് കമ്മറ്റി ചെയർമാനുമായ ഷമീർ കൊടിയത്തൂർ, ജനറൽ കൺവീനർ മുജീബ് കളത്തിൽ, ജനറൽ സെക്രട്ടറി റഷീദ് മാളിയേക്കൽ, ട്രഷറർ ജുനൈദ് നീലേശ്വരം, മീഡിയ കോഡിനേറ്റർ ആസിഫ് മേലങ്ങാടി എന്നിവർ പങ്കെടുത്തു.
gulf
അബുദാബിയിലെ വാഹനപകടം: കണ്ണീരില്‍ കുതിര്‍ന്ന നിമിഷങ്ങളെ സാക്ഷിയാക്കി നാല് അരുമ സന്താനങ്ങളെ ആറടി മണ്ണ് ഏറ്റുവാങ്ങി
പ്രവാസലോകത്ത് ഇത്തരമൊരു അനുഭവം ഇത് ആദ്യത്തെതാണ്.
gulf
പിണറായി സര്‍ക്കാറിന്റെത് ബി.ജെ.പി അനുകൂല നിലപാട്: ഷാഫി പറമ്പില്‍ എം.പി
കുവൈത്തില്‍ നടന്ന കെ.എം.സി.സി കോഴിക്കോട് ജില്ല സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള സര്‍ക്കാര്‍ ബി.ജെ.പിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചിരിക്കുകയാണെന്ന് ഷാഫി പറമ്പില്‍ എം.പി. ആരോപിച്ചു. കുവൈത്തില്‍ നടന്ന കെ.എം.സി.സി കോഴിക്കോട് ജില്ല സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പിയില്‍ ചേര്‍ന്നില്ലെങ്കിലും ബി.ജെ.പിക്ക് വേണ്ടി ഭരിക്കുന്ന സര്‍ക്കാറായി കേരള സര്‍ക്കാര്‍ മാറിയെന്നും ഇത് ജനങ്ങള്‍ക്ക് ബോധ്യമായ സാഹചര്യമാണ് നിലവിലുള്ളതെന്നും ഷാഫി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടുകള്‍ ബി.ജെ.പിയുടെ നിലപാടുകളായി മാറുകയാണെന്നും, അമിത്ഷായും നരേന്ദ്ര മോദിയും ആഗ്രഹിക്കുന്ന കാര്യങ്ങള്‍ മുന്‍കൂട്ടി അംഗീകരിക്കാന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ നിയമനം, പി.എം. ശ്രീ വിഷയങ്ങള്‍ തുടങ്ങിയവയില്‍ സര്‍ക്കാറിന്റെയും മുഖ്യമന്ത്രിയുടെയും നിലപാടുകള്‍ സി.പി.എമ്മിനകത്ത് തന്നെ ചോദ്യം ചെയ്യപ്പെടുന്നുണ്ടെന്ന് ഷാഫി ചൂണ്ടിക്കാട്ടി. ഭരണവിരുദ്ധ വികാരം ശക്തമാണെന്നും ഇത് തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ മാത്രം ഒതുങ്ങാതെ നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സര്‍ക്കാറിന്റെ നിലപാടുകള്‍ ബി.ജെ.പിയുമായി ചേര്‍ന്ന കാഴ്ചപ്പാടുകളാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞതിന്റെ ഫലമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പുകളെന്നും ഷാഫി പറഞ്ഞു. കേരളത്തില്‍ മാറ്റം വേണമെന്ന് സി.പി.എമ്മുകാര്‍ പോലും ആഗ്രഹിക്കുന്ന സാഹചര്യമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ ചോദിക്കുന്നവരെ മുദ്രകുത്തുന്ന സമീപനം കേരളത്തിലെ ജനങ്ങള്‍ അംഗീകരിക്കില്ലെന്നും, മതവിദ്വേഷമില്ലാത്ത സഹിഷ്ണുതയുള്ള സംസ്കാരമാണ് കേരളത്തിന്റേതെന്നും ഷാഫി പറഞ്ഞു.
പ്രവാസി വിഷയങ്ങള്‍ ഉപേക്ഷിക്കില്ലെന്നും, യാത്രാപ്രശ്നങ്ങള്‍, വിമാന ടിക്കറ്റ് നിരക്ക്, കുവൈത്തില്‍ നിന്ന് കോഴിക്കോട്കണ്ണൂര്‍ സര്‍വീസുകള്‍ നിര്‍ത്തലാക്കിയ വിഷയങ്ങള്‍ എന്നിവയില്‍ ഇടപെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രവാസി മരണങ്ങളില്‍ മൃതദേഹം നാട്ടിലെത്തിക്കുന്നതിലെ കാലതാമസം, എസ്.ഐ.ആര് മൂലം പ്രവാസികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ എന്നിവ പരിഹരിക്കാന്‍ രാഷ്ട്രീയവും നിയമപരവുമായ പോരാട്ടം തുടരുമെന്നും ഷാഫി പറമ്പില്‍ എം.പി പറഞ്ഞു.
-
india1 day agoബി.ജെ.പിയെ ‘ഭ്രഷ്ട് ജനതാ പാർട്ടി’യെന്ന് രാഹുൽ ഗാന്ധി; ഇരട്ട എൻജിൻ സർക്കാറുകൾ ജനജീവിതം നശിപ്പിക്കുന്നുവെന്ന് ആരോപണം
-
kerala3 days agoശബരിമല സ്വര്‍ണക്കൊള്ള; എ. പത്മകുമാര്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന് വിജിലന്‍സ് കോടതി
-
kerala3 days ago‘പഴയ ആശയവുമായി നിന്നാല്‍ വികസനമുണ്ടാവില്ല’; സിപിഎം സഹയാത്രികന് റെജി ലൂക്കോസ് ബിജെപിയില്‍
-
Sports2 days agoമുസ്താഫിസുറിന് പിന്തുണയുമായി സഹതാരങ്ങള്‍; ‘ഇവിടെ ചില കാര്യങ്ങള്‍ ശരിയല്ല’ -മോയിന്‍ അലി
-
india2 days agoമാതാ വൈഷ്ണോ ദേവി മെഡിക്കല്‍ കോളേജിന്റെ അംഗീകാരം റദ്ദാക്കിയ സംഭവം: ക്യാമ്പസുകളില്‍ ബിജെപി നടപ്പിലാക്കുന്ന വര്‍ഗീയ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ പതിപ്പ്: ഒമര്‍ അബ്ദുള്ള
-
Sports3 days agoന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്ക് മുമ്പ് ഇന്ത്യക്ക് കനത്ത തിരിച്ചടി; യുവതാരം പരിക്കേറ്റ് പുറത്ത്
-
kerala3 days agoവേണുവിന്റെ മരണത്തില്‍ ആശുപത്രികള്‍ക്ക് ഗുരുതര വീഴ്ച; അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്
-
india1 day agoഇന്‍ഡോറില്‍ മലിനജലം കുടിച്ച് മരണം; കലക്ടര്‍ ആര്‍എസ്എസ് ഓഫീസില്‍ ചര്‍ച്ചയില്‍
