Connect with us

india

‘വോട്ട് ചെയ്യേണ്ടത് ബംഗ്ലാദേശില്‍, ഇന്ത്യയിലല്ല’: അസമിലെ ബംഗാളി മുസ്‌ലിംങ്ങളെ ലക്ഷ്യമിട്ട് ഹിമന്ത ബിശ്വ ശര്‍മ്മ

മിയാ മുസ്ലീങ്ങള്‍ ഇന്ത്യയില്‍ വോട്ട് ചെയ്യാന്‍ പാടില്ലെന്നും അവര്‍ ബംഗ്ലാദേശില്‍ പോയി വോട്ട് ചെയ്യണമെന്നുമാണ് ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞത്.

Published

on

അസമിലെ ബംഗാളി സംസാരിക്കുന്ന മുസ്‌ലിം സമുദായത്തെ (മിയാ മുസ്ലീങ്ങള്‍) ലക്ഷ്യമിട്ട് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. മിയാ മുസ്ലീങ്ങള്‍ ഇന്ത്യയില്‍ വോട്ട് ചെയ്യാന്‍ പാടില്ലെന്നും അവര്‍ ബംഗ്ലാദേശില്‍ പോയി വോട്ട് ചെയ്യണമെന്നുമാണ് ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞത്.

നിലവില്‍ അസമില്‍ നടക്കുന്ന വോട്ടര്‍ പട്ടിക പുതുക്കലിലൂടെ ലക്ഷക്കണക്കിന് മിയാ മുസ്‌ലിംങ്ങളുടെ പേരുകള്‍ നീക്കം ചെയ്യപ്പെടുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. വോട്ടര്‍ പട്ടികയില്‍ നിന്നും 4 മുതല്‍ 5 ലക്ഷം വരെ പേരുകള്‍ ഒഴിവാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ഈ വിഭാഗത്തെ സമ്മര്‍ദ്ദത്തിലാക്കുകയാണ് തന്റെ ലക്ഷ്യമെന്നും ഹിമന്ത തുറന്നടിച്ചു.

ഹിന്ദുക്കള്‍ക്കോ അസമിലെ തദ്ദേശീയ മുസ്ലീങ്ങള്‍ക്കോ നിലവിലെ വോട്ടര്‍ പട്ടിക പുതുക്കല്‍ പ്രക്രിയയില്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നും, മിയാ മുസ്ലീങ്ങളെ മാത്രമേ ലക്ഷ്യം വെക്കുന്നുള്ളൂവെന്നുമാണ് അദ്ദേഹം അവകാശപ്പെടുന്നത്.

കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ നടപടിക്കെതിരെ ശക്തമായി രംഗത്തെത്തി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികളില്‍ സര്‍ക്കാര്‍ ഇടപെടുന്നുവെന്നും യഥാര്‍ത്ഥ പൗരന്മാരെ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്താക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്നും ഗൗരവ് ഗോഗോയ് എംപി ആരോപിച്ചു.

ഫെബ്രുവരി 10-ഓടെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കാനിരിക്കെയാണ് ഈ വിവാദങ്ങള്‍.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു

മരണം ലാന്‍ഡിംഗിനിടെയുണ്ടായ തകരാറിനെത്തുടര്‍ന്ന്

Published

on

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു. ബാരാമതിയില്‍ വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെയുണ്ടായ സാങ്കേതിക തകരാറിനെത്തുടര്‍ന്നാണ് അപകടം. അപകടത്തില്‍ അജിത് പവാര്‍ ഉള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്ന ആറ് പേരും മരണപ്പെട്ടതായി ഡിജിസിഎ സ്ഥിരീകരിച്ചു.

ഇന്ന് രാവിലെ 8.45-ഓടെയാണ് അപകടം സംഭവിച്ചത്. ബാരാമതിയില്‍ നടക്കാനിരുന്ന റാലിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. സംഭവസ്ഥലത്ത് എത്തുന്നതിന് 25 മിനിറ്റ് മുന്‍പ് വിമാനം സാങ്കേതിക തകരാറിലാവുകയായിരുന്നു. പൈലറ്റ് ക്രാഷ് ലാന്‍ഡിംഗിന് ശ്രമിച്ചെങ്കിലും വിമാനം നിയന്ത്രണം വിട്ട് സമീപത്തെ വയലിലേക്ക് ഇടിച്ചിറങ്ങി കത്തിനശിക്കുകയായിരുന്നു.

അപകടം നടന്ന ഉടനെ പോലീസും ജില്ലാ ഭരണകൂടവും സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഗുരുതരമായി പരിക്കേറ്റ പവാറിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിമാനം പൂര്‍ണ്ണമായും കത്തിനശിച്ച നിലയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

Continue Reading

india

ഗോവയില്‍ 16 വയസ്സില്‍ താഴെയുള്ളവര്‍ക്ക് സമൂഹമാധ്യമ വിലക്ക് ഏര്‍പ്പെടുത്തും; ഓസ്ട്രേലിയന്‍ മാതൃക പിന്തുടരാന്‍ നീക്കം

കുട്ടികളുടെ സമൂഹമാധ്യമ ഉപയോഗത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയ ഓസ്ട്രേലിയയുടെ പുതിയ നിയമം പഠിച്ചു വരികയാണെന്ന് ഗോവ ഐടി മന്ത്രി അറിയിച്ചു.

Published

on

പനാജി: 16 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്താന്‍ ഗോവ സര്‍ക്കാര്‍ ആലോചിക്കുന്നു. കുട്ടികളുടെ സമൂഹമാധ്യമ ഉപയോഗത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയ ഓസ്ട്രേലിയയുടെ പുതിയ നിയമം (Online Safety Amendment Act) പഠിച്ചു വരികയാണെന്ന് ഗോവ ഐടി മന്ത്രി റോഹന്‍ ഖൗണ്ടെ അറിയിച്ചു.

ഓസ്ട്രേലിയയിലെ നിയമം സംബന്ധിച്ച രേഖകള്‍ ഐടി വകുപ്പ് ശേഖരിച്ചിട്ടുണ്ട്. ഇത് നടപ്പിലാക്കുന്നതിലെ നിയമവശങ്ങളെക്കുറിച്ച് പഠിച്ച ശേഷം മുഖ്യമന്ത്രി പ്രമോദ് സാവന്തുമായി ചര്‍ച്ച നടത്തി അന്തിമ തീരുമാനമെടുക്കും.

കുട്ടികള്‍ സമൂഹമാധ്യമങ്ങള്‍ക്ക് അടിമകളാകുന്നതും അത് അവരുടെ പഠനത്തെയും സ്വകാര്യതയെയും ബാധിക്കുന്നതായും നിരവധി പരാതികള്‍ രക്ഷിതാക്കളില്‍ നിന്ന് ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. കുട്ടികളുടെ ശ്രദ്ധ പഠനത്തിലും ആധുനിക സാങ്കേതികവിദ്യകളിലും (AI പോലുള്ളവ) കേന്ദ്രീകരിക്കുന്നതിലൂടെ അവരെ ഉത്തരവാദിത്തമുള്ള പൗരന്മാരാക്കി മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ഖൗണ്ടെ പറഞ്ഞു.

സമാനമായ രീതിയില്‍ 16 വയസ്സില്‍ താഴെയുള്ളവര്‍ക്ക് സമൂഹമാധ്യമങ്ങള്‍ നിയന്ത്രിക്കാന്‍ ആന്ധ്രാപ്രദേശ് സര്‍ക്കാരും നേരത്തെ തീരുമാനിച്ചിരുന്നു.

ഓസ്ട്രേലിയ നടപ്പിലാക്കിയ നിയമപ്രകാരം, സമൂഹമാധ്യമ കമ്പനികള്‍ തങ്ങളുടെ പ്ലാറ്റ്ഫോമുകളില്‍ 16 വയസ്സില്‍ താഴെയുള്ളവര്‍ക്ക് അക്കൗണ്ട് ഇല്ലെന്ന് ഉറപ്പുവരുത്തണം. നിയമം ലംഘിക്കുന്ന കമ്പനികള്‍ക്ക് ഏകദേശം 275 കോടി രൂപ (49.5 മില്യണ്‍ ഓസ്ട്രേലിയന്‍ ഡോളര്‍) വരെ പിഴ ഈടാക്കാന്‍ വ്യവസ്ഥയുണ്ട്.

Continue Reading

india

നിപ ഭീതി: ഏഷ്യന്‍ രാജ്യങ്ങളില്‍ യാത്രാ നിയന്ത്രണം; പശ്ചിമ ബംഗാളില്‍ നൂറിലേറെ പേര്‍ നിരീക്ഷണത്തില്‍

ബംഗാളിലെ ബാരാസാത്തിലുള്ള സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ഉള്‍പ്പെടെ രോഗം ബാധിച്ചത് വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

Published

on

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് അന്താരാഷ്ട്ര തലത്തില്‍ കടുത്ത യാത്രാ നിയന്ത്രണങ്ങളും ജാഗ്രതാ നിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചു. പശ്ചിമ ബംഗാളിലെ നാദിയ, നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലകളില്‍ അഞ്ച് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് അയല്‍രാജ്യങ്ങള്‍ വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കിയത്.

തായ്ലന്‍ഡ്, നേപ്പാള്‍, തായ്വാന്‍ എന്നീ രാജ്യങ്ങളാണ് തങ്ങളുടെ വിമാനത്താവളങ്ങളില്‍ കോവിഡ് കാലത്തിന് സമാനമായ സ്‌ക്രീനിംഗ് സംവിധാനങ്ങള്‍ പുനഃസ്ഥാപിച്ചത്. തായ്ലന്‍ഡിലെ സുവര്‍ണ്ണഭൂമി, ഫുക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ പശ്ചിമ ബംഗാളില്‍ നിന്നുള്ള യാത്രക്കാരെ പ്രത്യേകമായി നിരീക്ഷിക്കുന്നുണ്ട്. ഇവര്‍ക്ക് പനി പരിശോധനയ്ക്ക് പുറമെ കൃത്യമായ ആരോഗ്യ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ‘ഹെല്‍ത്ത് കാര്‍ഡുകളും’ വിതരണം ചെയ്യുന്നു. കാഠ്മണ്ഡു വിമാനത്താവളത്തിലും ഇന്ത്യയുമായുള്ള അതിര്‍ത്തികളിലും നേപ്പാള്‍ പരിശോധന ശക്തമാക്കി.

ബംഗാളിലെ ബാരാസാത്തിലുള്ള സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ഉള്‍പ്പെടെ രോഗം ബാധിച്ചത് വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. നിലവില്‍ നൂറിലധികം പേര്‍ നിരീക്ഷണത്തിലാണ്. വൈറസിന്റെ ഉറവിടം കണ്ടെത്താനായി നാദിയ ജില്ലയിലെ വവ്വാലുകളെ കേന്ദ്രീകരിച്ച് പ്രത്യേക സംഘം പഠനം ആരംഭിച്ചു. ലോകാരോഗ്യ സംഘടനയുടെ ഏറ്റവും അപകടകാരികളായ വൈറസുകളുടെ പട്ടികയിലുള്ള നിപയ്ക്ക് 40 മുതല്‍ 75 ശതമാനം വരെ മരണനിരക്ക് ഉള്ളതിനാലാണ് അന്താരാഷ്ട്ര തലത്തില്‍ ഇത്രയും വലിയ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നത്.

 

Continue Reading

Trending