More
ഗായത്രിവീണയില് വൈക്കം വിജയലക്ഷ്മിക്ക് ലോക റെക്കോഡ്

കൊച്ചി: തുടര്ച്ചയായി കൂടുതല് സമയം ഗായത്രിവീണ മീട്ടിയതിനുള്ള ലോക റെക്കോഡ് ഗായിക വൈക്കം വിജയലക്ഷ്മി സ്വന്തമാക്കി. കൊച്ചി മരടിലെ ഹോട്ടല് സരോവരത്തില് സംഘടിപ്പിച്ച പരിപാടിയില് വിജയലക്ഷ്മി അഞ്ചുമണിക്കൂറിലേറെ തുടര്ച്ചയായി ഗായത്രി വീണ മീട്ടി. കീര്ത്തനങ്ങളും മലയാള, ഹിന്ദി, തമിഴ് സിനിമാ ഗാനങ്ങളുമുള്പെടെ അറുപത്തേഴ് പാട്ടുകളാണ് അവര് അവതരിപ്പിച്ചത്. അന്പത്തൊന്ന്പാട്ടുകളില് ലക്ഷ്യം വെച്ചിരുന്ന വിജയലക്ഷ്മി ഇത് അനായാസം മറികടക്കുകയും അറുപത്തേഴ് പാട്ടുകളില് വീണവാദനം അവസാനിപ്പിക്കുകയായിരുന്നു.
പ്രാണസഖി ഞാന് വെറുമൊരു, സ്വര്ണമുകിലേ സ്വര്ണമുകിലേ സ്വപ്നം കാണാറുണ്ടോ, ദേവാങ്കണങ്ങള് കൈയൊഴിഞ്ഞ താരകം തുടങ്ങിയ ഗാനങ്ങള് അവര് ഗായത്രീവീണയില് അതിമനോഹരമായി വായിച്ചത് സദസിന് വിസ്മയമായി. വിജയലക്ഷ്മിയുടെ കച്ചേരിക്ക് മൃദംഗം വായിച്ചത് പ്രശസ്ത സംഗീതസംവിധായകനും വിജയലക്ഷ്മിയെ ചലച്ചിത്രഗാനരംഗത്ത് പരിചയപ്പെടുത്തുകയും ചെയ്ത എം ജയചന്ദ്രനാണ്. ഗായത്രി വീണയില് അഗാധമായ കഴിവുള്ള വിജയലക്ഷ്മിയുടെ റെക്കോര്ഡ് നേട്ടത്തില് ഭാഗമാകാന് കഴിഞ്ഞതിന്റെ സന്തോഷം എം ജയചന്ദ്രന് ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്.
യൂനിവേഴ്സല് റെക്കോര്ഡ് ഫോറം അധികൃതര് വിജയലക്ഷ്മി റെക്കോര്ഡ് നേട്ടത്തിലെത്തിയതായി പ്രഖ്യാപിച്ചു. സംഗീതസംവിധായകന് വിദ്യാധരന് മാസ്റ്റര് ട്രോഫി സമ്മാനിച്ചു. ഗായത്രി വീണയിലൂടെ റെക്കോര്ഡ് ബുക്കില് ഇടംനേടുവാന് സാധിച്ചതില് അതിയായ സന്തോഷമുണ്ടെന്ന് വൈക്കം വിജയലക്ഷ്മി പിന്നീട് മാധ്യമ പ്രവര്ത്തകരോട് പറഞ്ഞു. ഗായത്രി വീണ വായിക്കുന്ന ലോകത്തെ ഏക സംഗീതജ്ഞയാണ് വിജയല്ക്ഷമി. അതിനാല് ഈ റെക്കോര്ഡിന് ഒരുകാലത്തും ഇളക്കം തട്ടിലെന്ന് പിതാവ് വി മുരളീധരന് പറഞ്ഞു. പിതാവ് തന്നെ നിര്മിച്ച് നല്കിയ ഉപകരണത്തിലൂടെയാണ് വിജയലക്ഷ്മി റെക്കോര്ഡ് നേട്ടം സ്വന്തമാക്കിയത്. കമല് സംവിധാനം ചെയ്ത സെല്ലുലോയിഡ് എന്ന സിനിമയിലൂടെ പിന്നണി ഗാനരംഗത്ത് എത്തിയ വിജയലക്ഷമി 20ലധികം ഗാനങ്ങള് ആലപിച്ചുകഴിഞ്ഞു. മികച്ച ഗായികക്കുളള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ഈ ഗായികയെ തേടിയെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ലോകറെക്കോര്ഡ് പ്രകടനം. ഗിന്നസ്, ലിംക റെക്കോര്ഡ് ബുക്കുകളിലും വൈകാതെ വിജയലക്ഷ്മിയുടെ പേര് എഴുതി ചേര്ക്കപ്പെടുമെന്ന് സംഘാടകര് അറിയിച്ചു. ഒറ്റകമ്പി മാത്രമുളള ഈ അപൂര്വ സംഗീതോപകരണം കഴിഞ്ഞ 20 വര്ഷമായി വിജയലക്ഷമിക്ക് കൂട്ടുണ്ട്. മുന്മന്ത്രി ബിനോയ് വിശ്വം, ആചാര്യ ആനന്ദ് കൃഷ്ണ, അഡ്വ. ഹരിദാസ് എറവക്കാട് എന്നിവര്ക്ക് പുറമേ നിരവധി സംഗീത പ്രേമികളുും ലോക റെക്കോര്ഡ് പ്രകടനത്തിന് സാക്ഷിയായി.
സര്ക്കാരിന്റെ ഹരിത കേരളം പദ്ധതിയിലേക്കായി പുഴ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഹരിദാസ് എറവക്കാട് രചിച്ച് ആനന്ദ് കൃഷ്ണ സംഗീത സംവിധാനം നിര്വഹിച്ച പുഴ പറഞ്ഞത് എന്ന കവിതാസമാഹാരത്തിന്റെ വീഡിയോ പ്രകാശനവും ചടങ്ങില് നടന്നു. പന്ന്യന് രവീന്ദ്രന് അവാര്ഡ് വിജയലക്ഷ്മിക്ക് അവാര്ഡ് നല്കി.
tech
റേസർ 60 അൾട്രാ പുറത്തിറക്കി മോട്ടറോള
മൂന്നു നിറങ്ങളിൽ ലഭ്യമായ മോട്ടോറോള റേസർ 60 അൾട്രാ 16ജിബി + 512ജിബി വേരിയന്റിന് 89,999 രൂപ പ്രാരംഭ വിലയിൽ ആമസോൺ, റിലയൻസ് ഡിജിറ്റൽ ഔട്ട്ലെറ്റുകൾ, മോട്ടറോള.ഇൻ, റീട്ടെയിൽ സ്റ്റോറുകൾ എന്നിവയിൽ ലഭ്യമാണ്

മൂന്നു നിറങ്ങളിൽ ലഭ്യമായ മോട്ടോറോള റേസർ 60 അൾട്രാ 16ജിബി + 512ജിബി വേരിയന്റിന് 89,999 രൂപ പ്രാരംഭ വിലയിൽ ആമസോൺ, റിലയൻസ് ഡിജിറ്റൽ ഔട്ട്ലെറ്റുകൾ, മോട്ടറോള.ഇൻ, റീട്ടെയിൽ സ്റ്റോറുകൾ എന്നിവയിൽ ലഭ്യമാണ്.
kerala
രാജേഷിനെ വെട്ടി റിയാസ്, തമ്മിലടിച്ച് മന്ത്രിമാര്; സ്മാര്ട്ട് റോഡ് ഉദ്ഘാടന ചടങ്ങില് നിന്ന് പിന്മാറി മുഖ്യമന്ത്രി

തദ്ദേശ, പൊതുമരാമത്ത് വകുപ്പു മന്ത്രിമാർ തമ്മിലെ തമ്മിലടിയെ തുടർന്ന് സ്മാർട് റോഡ് ഉദ്ഘാടന ചടങ്ങിൽനിന്ന് മുഖ്യമന്ത്രി പിന്മാറി. റോഡിന് പണം ചെലവഴിച്ച തദ്ദേശ വകുപ്പിനെ പൂർണമായും ഒഴിവാക്കിയാണ് പൊതുമരാമത്ത് മന്ത്രി ക്രെഡിറ്റ് അടിച്ചെടുക്കാൻ ശ്രമിച്ചതെന്ന ആരോപണമാണ് മന്ത്രി രാജേഷ് ഉന്നയിച്ചത്. ഫ്ളക്സിലും പരസ്യങ്ങളിലും പൊതുമരാമത്ത് മന്ത്രി നിറഞ്ഞുനിന്നപ്പോൾ തദ്ദേശ വകുപ്പ് മന്ത്രി രാജേഷിനെ പൂർണമായും വെട്ടുകയായിരുന്നു.
kerala
ചാവക്കാട് ദേശീയ പാതയിലും വിള്ളല്; റിപ്പോര്ട്ട് തേടി തൃശൂര് ജില്ലാ കളക്ടര്
മഴ തുടരുന്ന സാഹചര്യത്തിൽ വിള്ളലിലൂടെ വെള്ളം ഇറങ്ങി മണ്ണിടിച്ചിൽ ആശങ്കയിലാണ് പ്രദേശവാസികൾ

തൃശൂർ ചാവക്കാട് മണത്തലയിൽ വിള്ളൽ കണ്ട സംഭവത്തിൽ ദേശീയപാത അതോറിറ്റിയോട് വിശദീകരണം തേടി തൃശൂർ ജില്ലാ കളക്ടർ. വിഷയത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പൊലീസിനോടും, തഹസിൽദാരോടും ആവശ്യപ്പെട്ടു. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യനാണ് ദേശീയപാത അധികൃതരോടും പൊലീസിനോടും റിപ്പോർട്ട് തേടിയത്.
മേൽപ്പാലത്തിലൂടെ നടക്കാൻ ഇറങ്ങിയ പ്രദേശവാസികളാണ് മണത്തലയിൽ നിർമാണം നടക്കുന്ന ദേശീയപാത 66 ൽ വിള്ളലുണ്ടെന്ന് കണ്ടെത്തിയത്. അമ്പതോളം മീറ്റർ ദൂരത്തിലാണ് വിള്ളൽ ഉണ്ടായിരിക്കുന്നത്. നിർമ്മാണം പൂർത്തിയായി വരുന്ന പാലത്തിൽ ടാറിങ് പ്രവർത്തികൾ പൂർത്തീകരിച്ച ഭാഗത്താണ് വിള്ളൽ. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ദേശീയപാത അധികൃതത്തിൽ പാറപ്പൊടിയിട്ട് വിള്ളൽ അടയ്ക്കാൻ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. മഴ തുടരുന്ന സാഹചര്യത്തിൽ വിള്ളലിലൂടെ വെള്ളം ഇറങ്ങി മണ്ണിടിച്ചിൽ ആശങ്കയിലാണ് പ്രദേശവാസികൾ.
-
kerala19 hours ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള് ഹജ്ജിന്
-
india2 days ago
മുസ്ലിം വാദ്യാര്ഥിനികള്ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില് സ്കൂള് അധികൃതര്ക്കെതിരെ കേസെടുത്ത് പൊലീസ്
-
kerala3 days ago
പിണറായിക്കാലം, കാലിക്കാലം; സർക്കാരിനെ വിചാരണ ചെയ്ത് മുസ്ലിം യൂത്ത് ലീഗ് സമരക്കോലം
-
kerala2 days ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
-
Cricket2 days ago
പ്രതികൂല കാലാവസ്ഥ; ആര്സിബി-എസ്ആര്എച്ച് മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില് നിന്ന് ലഖ്നൗവിലേക്ക് മാറ്റി
-
kerala2 days ago
റെഡ് അലര്ട്ട്; വയനാട്ടില് വിനോദ സഞ്ചാര കേന്ദ്രങ്ങളില് നിയന്ത്രണം ഏര്പ്പെടുത്തി
-
kerala3 days ago
ദേശീയപാത തകർന്നിടിഞ്ഞ സംഭവം ഏറെ ആശങ്കാജനകം: സമദാനി
-
Health2 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കൊവിഡ് വ്യാപനം കൂടുന്നു