Culture
ഐ.പി.എല്‍: വാട്ട്‌സണ്‍ ഷോയില്‍ രാജസ്ഥാന് തോല്‍വി
പൂനെ: വ്യാഴം ക്രിസ് ഗെയിലിന്റെ ഊഴമായിരുന്നെങ്കില്‍ വെള്ളി ഷെയിന്‍ വാട്ട്‌സന്റെ ദിനമായിരുന്നു. പഞ്ചാബിന്റെ ഓപ്പണറായ ഗെയില്‍ 11 സിക്‌സറുകള്‍ പായിച്ചാണ് മൂന്നക്കം തികച്ചതെങ്കില്‍ ചെന്നൈ ഓപ്പണറായ വാട്ട്‌സണ്‍ ആറ് സിക്‌സറുകള്‍ പായിച്ചു. 51 പന്തില്‍ സെഞ്ച്വറിയും തികച്ചു. ആ മികവില്‍ അഞ്ച് വിക്കറ്റിന് 204 റണ്‍സ് നേടിയ ചെന്നൈക്ക് മുന്നില്‍ രാജസ്ഥാന്‍ തകര്‍ന്നു.
അജിങ്ക്യ രഹാനെയും സഞ്ജു സാസണുമെല്ലാം തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും നിരാശപ്പെടുത്തിപ്പോള്‍ ചെന്നൈയില്‍ നിന്നും പൂനെയിലെത്തിയ ചെന്നൈ ആരാധകര്‍ക്ക് നിരാശപ്പെടേണ്ടി വന്നില്ല. ഇന്ന് രണ്ട് മല്‍സരങ്ങളുണ്ട്. ആദ്യ പോരാട്ടത്തില്‍ കൊല്‍ക്കത്ത പഞ്ചാബുമായി കളിക്ുമ്പോള്‍ ഗെയില്‍ തന്നെ നോട്ടപ്പുള്ളി. രണ്ടാം മല്‍സരം രാത്രിയില്‍ ബംഗളൂരുവും ഡല്‍ഹിയും തമ്മിലാണ്.കാവേരി പ്രശ്‌നം കാരണം ചെന്നൈ മല്‍സരങ്ങള്‍ പൂനെയിലേക്ക് മാറ്റിയതിന് പിറകെ ആരാധകര്‍ നിരാശരാവാതെ ഗ്യാലറിയില്‍ തടിച്ച് കൂടിയപ്പോള്‍ അവര്‍ക്ക് വേണ്ടിയായിരുന്നു ഓസ്‌ട്രേലിയക്കാരന്‍ വാട്ട്‌സന്റെ വെടിക്കെട്ട്. ഭാര്യയും മകനും ഗ്യാലറിയില്‍ കളി കാണുമ്പോള്‍ അദ്ദേഹത്തിന്റെ ഷോട്ടുകള്‍ ഒമ്പത് തവണ അതിര്‍ത്തി കടന്നു.106 റണ്‍സുമായി അവസാന ഓവറിലാണ് വാട്ട്‌സണ്‍ പുറത്തായത്.
‘Watto’ Century #CSKvRR pic.twitter.com/Tb1U12UNtp
— IndianPremierLeague (@IPL) April 20, 2018
അമ്പാട്ട് റായിഡു (12) നിരാശപ്പെടുത്തിയപ്പോള്‍ സുരേഷ് റൈനയുടെ സൂപ്പര്‍ ഷോട്ടുകളാണ് വാട്ട്‌സണ് ധൈര്യം നല്‍കിയത്. 29 പന്തില്‍ 46 റണ്‍സുമായാണ് റൈന മടങ്ങിയത്. റൈന-വാട്ട്‌സണ്‍ സഖ്യമാണ് റോയല്‍സിനെ വീഴ്ത്തിയതും. നായകന്‍ ധോണി (5),ബില്ലിംഗ്‌സ് (3) എന്നിവര്‍ പുറത്തായതിന് ശേഷം ഡ്വിന്‍ ബ്രാവോയാണ് 16 പന്തില്‍ 24 റണ്‍സുമായി അവസാന വെടിക്കെട്ടിന് നേതൃത്വം നല്‍കിയത്. മറുപടിയില്‍ ക്ലാസന്റെ വിക്കറ്റ് അതിവേഗം പോയി. പിറകെ സഞ്ജുവും (2) മടങ്ങി. കൂറ്റനടിക്കുള്ള ശ്രമത്തില്‍ രഹാനെയും മടങ്ങിയതോടെ ചെന്നൈക്കാര്‍ പിടിമുറുക്കി. ബട്ട്‌ലറും സ്‌റ്റോക്ക്‌സും പെട്ടെന്ന് പിടികൊടുത്തില്ല. പക്ഷേ ഇന്നിംഗ്‌സ് പകുതി പിന്നിട്ടപ്പോള്‍ കൂറ്റനടിക്കുള്ള ശ്രമത്തില്‍ ഇരുവരും പുറത്തായി.സ്റ്റോക്ക്‌സ് 45 റണ്‍സ് നേടിയപ്പോള്‍ ബട്ട്‌ലര്‍ 22 റണ്‍സ് നേടി. വാലറ്റത്തില്‍ ആര്‍ക്കും പൊരുതി കളിക്കാനായില്ല. റോയല്‍സിന്റെ തുടര്‍ച്ചയായ പരാജയമാണിത്. ചെന്നൈയുടെ മൂന്നാം ജയവും.
news
ഇന്‍ഡിഗോ സര്‍വീസ് പ്രതിസന്ധി; നടപടി കര്‍ശനമാക്കി ഡി.ജി.സി.എ, നാല് ജീവനക്കാരെ പുറത്താക്കി
10 ശതമാനം സര്‍വീസുകള്‍ റദ്ദാക്കാന്‍ ഇന്‍ഡിഗോക്ക് ഡി.ജി.സി.എ നിര്‍ദേശം നല്‍കിയിരുന്നു.
ന്യൂഡല്‍ഹി: ഇന്‍ഡിഗോയില്‍ തുടരുന്ന പ്രതിസന്ധിയില്‍ നടപടി കര്‍ശനമാക്കി ഡി.ജി.സി.എ. കമ്പനിയുടെ നാല് ഫ്‌ലൈറ്റ് ഓപ്പറേഷന്‍ ഇന്‍സ്‌പെക്ടര്‍മാരെ ഡി.ജി.സി.എ പുറത്താക്കി. ഋഷി രാജ് ചാറ്റര്‍ജി, സീമ ജാമാനി, അനില്‍ കുമാര്‍, പ്രിയം കൗശിക് എന്നിവരെയാണ് ഡി.ജി.സി.എ പുറത്താക്കിയത്.ഋഷി രാജ് ചാറ്റര്‍ജി, സീമ ജാമാനി, അനില്‍ കുമാര്‍, പ്രിയം കൗശിക് എന്നിവരെയാണ് ഡി.ജി.സി.എ പുറത്താക്കിയത്.
നിലവില്‍ 2300 വിമാനങ്ങളാണ് ഇന്‍ഡിഗോ ഓപ്പറേറ്റ് ചെയ്യുന്നത്. ഇതില്‍ 10 ശതമാനം സര്‍വീസുകള്‍ റദ്ദാക്കാന്‍ ഇന്‍ഡിഗോക്ക് ഡി.ജി.സി.എ നിര്‍ദേശം നല്‍കിയിരുന്നു. തിങ്കളാഴ്ച വിമാനസര്‍വീസുകള്‍ ഇന്‍ഡിഗോ പുനഃരാരംഭിച്ചുവെങ്കിലും പ്രതിസന്ധിക്ക് കാരണക്കാരായവര്‍ക്കെതിരായ നടപടി ഇപ്പോഴും തുടരുകയാണ്.
യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ട് പരിഗണിച്ച് ഇന്‍ഡിഗോ 10,000 രൂപയുടെ വൗച്ചര്‍ അനുവദിച്ചിട്ടുണ്ട്. ഡിസംബര്‍ 3,4,5 തീയതികളില്‍ രാജ്യത്തെ വിമാനത്താവളങ്ങളില്‍ മണിക്കൂറുകളോളം കുടുങ്ങിപ്പോയ യാത്രക്കാര്‍ക്കാണ് ഇന്‍ഡിഗോ വൗച്ചര്‍ അനുവദിച്ചത്. അടുത്ത 12 മാസത്തിനുള്ളില്‍ യാത്രക്ക് ഈ വൗച്ചര്‍ ഉപയോഗിക്കമെന്നും ഇന്‍ഡിയോ അറിയിച്ചു. വ്യോമയാന മന്ത്രാലയ ചട്ടമനുസരിച്ചുള്ള നഷ്ടപരിഹാരത്തിനു പുറമേയാണിത്. യാത്രയ്ക്ക് തൊട്ടുമുന്‍പുള്ള 24 മണിക്കൂറിനിടെ ടിക്കറ്റ് റദ്ദായ എല്ലാവര്‍ക്കും ടിക്കറ്റ് റീഫണ്ടിനു പുറമേ വിമാനത്തിന്റെ യാത്രാദൈര്‍ഘ്യം അനുസരിച്ച് 5,000 രൂപ മുതല്‍ 10,000 രൂപ വരെ നഷ്ടപരിഹാരവും ലഭിക്കും.
kerala
നടിയെ ആക്രമിച്ച കേസില്‍ ശിക്ഷാവിധി; വാദം തുടങ്ങി, അമ്മ മാത്രമേയുള്ളു,ശിക്ഷയില്‍ ഇളവ് വേണമെന്ന് പള്‍സര്‍ സുനി
താനൊരു തെറ്റും ചെയ്തിട്ടില്ലെന്നും ചെയ്യാത്ത തെറ്റിന്റെ പേരില്‍ അഞ്ചര വര്‍ഷം ജയിലില്‍ കഴിഞ്ഞുവെന്നും രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി പറഞ്ഞു.
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ശിക്ഷാവിധിയില്‍ വാദം തുടങ്ങി. വീട്ടില്‍ അമ്മ മാത്രമേ ഉള്ളുവെന്ന് ഒന്നാം പ്രതി പള്‍സര്‍ സുനി. അമ്മയെ സംരക്ഷിക്കുന്നത് താനാണെന്നും ശിക്ഷയില്‍ ഇളവു വേണമെന്നും പള്‍സര്‍ സുനി കോടതിയോട് പറഞ്ഞു.
താനൊരു തെറ്റും ചെയ്തിട്ടില്ലെന്നും ചെയ്യാത്ത തെറ്റിന്റെ പേരില്‍ അഞ്ചര വര്‍ഷം ജയിലില്‍ കഴിഞ്ഞുവെന്നും രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി പറഞ്ഞു. ” എന്റെ പേരില്‍ ഒരു പെറ്റി കേസ് പോലുമില്ല. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ ഉള്ള മാതാപിതാക്കള്‍ ആണ് വീട്ടിലുള്ളത്. താന്‍ ജോലിക്ക് പോയി ലഭിക്കുന്ന വരുമാനത്തില്‍ നിന്നാണ് വീട്ടിലെ നിത്യ ചെലവുകള്‍ കഴിയുന്നത്. നിരപരാധിത്വം മനസ്സിലാക്കി എന്നെ ജയില് മോചിതന്‍ ആക്കി തരണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു” എന്ന് മാര്‍ട്ടിന്‍ കോടതിയില്‍ വിങ്ങിപ്പൊട്ടി.
കുറ്റം ചെയ്തിട്ടില്ലെന്ന് തന്നെയായിരുന്നു മൂന്നാം പ്രതി ബി. മണികണ്ഠന്റെ വാദം. ഭാര്യയും രണ്ട് കുട്ടികളും മാത്രമാണ് ഉള്ളത്, 9 വയസുള്ള മകളും രണ്ട് വയസുള്ള മകനും ഉണ്ട്.അവര്‍ക്ക് ഏക ആശ്രയം താന്‍ മാത്രമാണെന്നും തന്നോടും കുടുംബത്തോടും അലിവ് തോന്നണമെന്നും മണികണ്ഠന്‍ പറഞ്ഞു.
തനിക്ക് കുറഞ്ഞ ശിക്ഷ നല്‍കണമെന്നും നാട് തലശ്ശേരിയാണെന്നും കണ്ണൂര്‍ ജയിലിലേക്ക് അയക്കണമെന്നുമായിരുന്നു നാലാം പ്രതി വി.പി. വിജീഷ് ആവശ്യപ്പെട്ടത്. താനൊരു തെറ്റും ചെയ്തിട്ടില്ലെന്ന് തന്നെയാണ് അഞ്ചാം പ്രതി വടിവാള്‍ സലീം എന്ന എച്ച്. സലീം പറഞ്ഞത്. ഭാര്യയും ഒരു വയസുമുള്ള പെണ്‍കുട്ടിയുമുണ്ട്. ഇവര്‍ക്ക് ആശ്രയം താന്‍ മാത്രമാണെന്നും സലീം പറയുന്നു. ആറാം പ്രതി പ്രദീപ് കോടതിയില്‍ പൊട്ടിക്കരഞ്ഞു.
പ്രതികള്‍ക്ക് പരമാവധി ഉയര്‍ന്ന ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. യഥാര്‍ഥത്തില്‍ കുറ്റം ചെയ്തത് ഒന്നാം പ്രതി എന്ന് കോടതി പറഞ്ഞു. ബാക്കിയുള്ളവര്‍ സഹായികള്‍ അല്ലേ എന്നും കോടതി ചൂണ്ടിക്കാട്ടി. ഓരോ കുറ്റങ്ങളും വ്യത്യസ്ത കുറ്റങ്ങള്‍ ആണെന്നും ഓരോ പ്രതികള്‍ക്കും കുറഞ്ഞ ശിക്ഷ നല്‍കാനും കൂടുതല്‍ നല്‍കാനും കൃത്യമായ കാരണം വേണമെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
Film
രജനീകാന്തിന് 75-ാം പിറന്നാള്‍; ആരാധകരുടെ ആശംസകളില്‍ നിറഞ്ഞുനില്‍ക്കുന്ന സൂപ്പര്‍സ്റ്റാര്‍
50 വര്‍ഷം മുമ്പ് പുതുമുഖനായെത്തി തമിഴ് സിനിമയുടെ മുഖമായി മാറിയ താരം, പിന്നീട് ആരാധകരുടെ മനസ്സിലെ സൂപ്പര്‍ സ്റ്റാറും തമിഴ്നാടിന്റെ തലൈവറുമായി ഉയര്‍ന്നു.
ചെന്നൈ: തമിഴ് സിനിമയുടെ തലൈവര്‍ രജനീകാന്ത് ഇന്ന് 75-ാം പിറന്നാള്‍ ആഘോഷിക്കുന്നു. 50 വര്‍ഷം മുമ്പ് പുതുമുഖനായെത്തി തമിഴ് സിനിമയുടെ മുഖമായി മാറിയ താരം, പിന്നീട് ആരാധകരുടെ മനസ്സിലെ സൂപ്പര്‍ സ്റ്റാറും തമിഴ്നാടിന്റെ തലൈവറുമായി ഉയര്‍ന്നു. ഡിസംബര്‍ 12ന് പിറന്നാള്‍ ആഘോഷിക്കുന്ന രജനീകാന്തിനെ ലോകമെമ്പാടുമുള്ള ആരാധകര്‍ ആശംസകളാല്‍ മൂടുകയാണ്.
തമിഴ്നാട്ടില്‍ ഏറ്റവും വലിയ ആരാധക ശക്തിയുള്ള താരങ്ങളില്‍ മുന്‍പന്തിയിലുള്ള രജനീകാന്തിന് മുഖ്യമന്ത്രി എം. കെ. സ്റ്റാലിന്‍ അടക്കമുള്ള പ്രമുഖര്‍ ആശംസ അറിയിച്ചു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ നേടിയത് നടന്‍ ധനുഷിന്റെ കുറിപ്പാണ്. ”ജന്മദിനാശംസകള്‍ തലൈവ” എന്ന കുറിപ്പോടെയാണ് ധനുഷ് ആശംസ അറിയിച്ചു. രജനിയുടെ ഏറ്റവും വലിയ ആരാധകനാണ് താനെന്നും അദ്ദേഹം പലവട്ടം പറഞ്ഞിട്ടുണ്ട്. രജനീകാന്തിന്റെ മകള്‍ സൗന്ദര്യയുടെ മുന്‍ ഭര്‍ത്താവുമാണ് ധനുഷ്.
പിറന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി രജനീകാന്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം പടയപ്പ റീ-റിലീസ് ചെയ്യുമെന്ന് സൗന്ദര്യ രജനീകാന്ത് സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു. ”നമ്മുടെ തലൈവറിന്റെ അതുല്യമായ ആധിപത്യത്തിന്റെ 50 വര്‍ഷങ്ങള്‍… ലോകം തലൈവറെ ആഘോഷിക്കുമ്പോള്‍ പടയപ്പ എന്ന പ്രതിഭാസത്തെ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നത് അഭിമാനമാണ്,” എന്നാണ് സൗന്ദര്യയുടെ കുറിപ്പ്.
-
india2 days agoരാജ്യസ്നേഹം പഠിപ്പിക്കാന്‍ അമിത് ഷാ വളര്‍ന്നിട്ടില്ല; നെഹ്റുവിനെ അപമാനിച്ചതിനെതിരെ ഖാര്‍ഗെ
-
kerala3 days ago‘ഒരു സ്ത്രീക്കും അനുഭവിക്കാനാകാത്ത ക്രൂരത ആ നടുക്കം ഇന്നും മനസില്‍’; നടിയുടെ മൊഴി രേഖപ്പെടുത്തിയ എസ്എച്ച്ഒയുടെ വെളിപ്പെടുത്തല്‍
-
kerala3 days agoമലയാറ്റൂരില്‍ രണ്ട് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടി മരിച്ചനിലയില്‍
-
india3 days agoആര്‍എസ്എസ് പിന്തുടരുന്നത് അരാജകത്വമാണ്, അവര്‍ സമത്വത്തെ പിന്തുണക്കുന്നില്ല; രാഹുല്‍ ഗാന്ധി
-
kerala3 days agoവയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്
-
kerala3 days agoഎറണാകുളത്ത് കള്ളവോട്ടിന് ശ്രമിച്ച സിപിഎം പ്രവര്ത്തകന് പിടിയില്‍
-
india2 days ago‘മോദിജി പകുതി സമയവും വിദേശത്ത്, പിന്നെ രാഹുലിന്റെ യാത്രയെ ചോദ്യം ചെയ്യുന്നത് എന്തിന്?’: പ്രിയങ്ക ഗാന്ധി
-
Sports19 hours agoകൂച്ച് ബെഹാര്‍ ട്രോഫിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ആറു റണ്‍സിന് കേരളത്തിന് തോല്‍വി
