കണ്ണൂര്‍: വനിതാ സംവരണ വാര്‍ഡില്‍ മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക നല്‍കിയ ബിജെപി പ്രവര്‍ത്തകന്റെ അപേക്ഷ തള്ളി റിട്ടേണിംഗ് ഓഫീസര്‍. കണ്ണൂര്‍ അഴീക്കോട് പഞ്ചായത്തിലെ ഇരുപതാം വാര്‍ഡായ ചാല്‍ ബീച്ചില്‍ പിവി രാജീവനാണ് വനിതാ സംവരണ വാര്‍ഡില്‍ പത്രിക നല്‍കിയത്.

വെള്ളിയാഴ്ച നടന്ന സൂക്ഷ്മ പരിശോധനയില്‍ റിട്ടേണിങ് ഓഫിസറായ സ്വപ്ന മേലൂക്കടവന്‍ പത്രിക തള്ളുകയായിരുന്നു. നേരത്തെ പ്രായപൂര്‍ത്തിയാകാത്ത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയ ബിജെപിയുടെ നാമനിര്‍ദേശ പത്രികയും കണ്ണൂരില്‍ തള്ളിയിരുന്നു.

മത്സരിക്കാന്‍ 21 വയസ്സ് തികയണമെന്ന നിബന്ധന നിലവിലിരിക്കെയാണ് ഈ നടപടി. സൂക്ഷ്മപരിശോധനയില്‍ വരണാധികാരി പത്രിക തള്ളിയതോടെയാണ് ഈ വിവരം പുറത്തായത്.