News
‘നിങ്ങളുടെ ‘ഡബ്ബ എന്ജിന് സര്‍ക്കാര്‍’ തമിഴ്നാട്ടില്‍ ഓടില്ല’; മോദിക്കെതിരെ തുറന്നടിച്ച് സ്റ്റാലിന്
തമിഴ്നാട്ടില്‍ നടന്ന എന്‍.ഡി.എ റാലിയില്‍ മോദി നടത്തിയ പ്രസംഗത്തിനുള്ള മറുപടിയായാണ് സ്റ്റാലിന്റെ മുന്നറിയിപ്പ്.
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇരട്ട എന്ജിന് സര്‍ക്കാര്‍ അഥവാ ഡബ്ബ എന്ജിന് സര്‍ക്കാര്‍ തമിഴ്നാട്ടില്‍ ഓടില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്. തമിഴ്നാട്ടില്‍ നടന്ന എന്‍.ഡി.എ റാലിയില്‍ മോദി നടത്തിയ പ്രസംഗത്തിനുള്ള മറുപടിയായാണ് സ്റ്റാലിന്റെ മുന്നറിയിപ്പ്.
കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ തടസ്സങ്ങള്‍ക്കിടയിലും തമിഴ്നാട് ചരിത്രപരമായ വളര്‍ച്ച കൈവരിച്ചുവെന്നും സ്റ്റാലിന് പറഞ്ഞു. ബി.ജെ.പി നയിക്കുന്ന സര്‍ക്കാറിന്റെ തടസ്സങ്ങള്‍ക്കിടയിലും വളര്‍ച്ച കൈവരിച്ച തമിഴ്നാട്ടില്‍ ഡബ്ബ എന്ജിന് (മാലിന്യപ്പെട്ടി) പ്രവര്‍ത്തിക്കില്ലെന്ന് അദ്ദേഹം ‘എക്സ്’ പോസ്റ്റില്‍ കുറിച്ചു. ബി.ജെ.പി മറയ്ക്കാന്‍ ശ്രമിച്ചിട്ടും കാര്യമില്ല, തമിഴ്നാട് ജനങ്ങളോട് കാണിച്ച വഞ്ചന മറക്കില്ലെന്നും സ്റ്റാലിന് തുറന്നടിച്ചു.
പശ്ചിമ ബംഗാള്‍, കേരളം, കര്‍ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങള്‍ ഇന്നുകാണുന്ന വികസനത്തിലെത്താന്‍ കാരണം എന്‍.ഡി.എയുടെ അഭാവമാണെന്നും സ്റ്റാലിന് പറഞ്ഞു. എന്‍.ഡി.എയുടെ ഇരട്ട എന്ജിന് പ്രവര്‍ത്തിക്കുന്ന ഉത്തര്‍പ്രദേശ്, ബിഹാര്‍ പോലുള്ള സംസ്ഥാനങ്ങളില്‍ യാതൊരുവിധ വളര്‍ച്ചയില്ലെന്നും സ്റ്റാലിന് വിമര്‍ശിച്ചു. തമിഴ്നാട്ടില്‍ ബി.ജെ.പിയും മോദിയും ഒരുപോലെ ആവര്‍ത്തിച്ച് തിരിച്ചടി നേരിടും. തമിഴ്നാടിനോടും ഈ നാട്ടിലെ ജനങ്ങളോടും ബി.ജെ.പി കാണിച്ച വഞ്ചന മോദി അടിച്ചമര്‍ത്തിയാല്‍ പോലും ആരും മറക്കില്ലെന്നും സ്റ്റാലിന് കൂട്ടിച്ചേര്‍ത്തു.
india
വോട്ടർ ലിസ്റ്റിൽ നിന്ന് മുസ്ലിം പേരുകൾ നീക്കം ചെയ്യാൻ ശ്രമം; അസമിൽ ബിജെപി പ്രവർത്തകർക്കെതിരെ പരാതി
അസം സര്‍ക്കാര്‍ എസ്ഐആറിന് പകരമായി നടത്തുന്ന പ്രത്യേക വോട്ടര്‍ പട്ടിക പരിശോധനയുമായി ബന്ധപ്പെട്ടാണ് വിചിത്രമായ പരാതി ഉയര്‍ന്നിരിക്കുന്നത്. പല മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലും പ്രദേശത്തെ ബിജെപി ബൂത്ത് ഏജന്റുമാരുടെയും ബിജെപി നേതാക്കളുടെയും പേരിലാണ് മുസ്ലിം പേരുകള്‍ നീക്കം ചെയ്യാന്‍ അപേക്ഷ വന്നിരിക്കുന്നത്.
പലയിടങ്ങളിലും തങ്ങള്‍ അറിയാതെയാണ് പരാതി വന്നിരിക്കുന്നതെന്ന് ബിജെപി പ്രാദേശിക ബിജെപി പ്രവര്‍ത്തകര്‍ ആരോപിച്ചു. തങ്ങളുടെ അയല്‍വാസികളും അടുത്തറിയാവുന്ന ആളുകള്‍ക്കുമെതിരെയാണ് ഇത്തരത്തില്‍ പരാതി വന്നിരിക്കുന്നതെന്ന് ബിജെപി പ്രവര്‍ത്തകര്‍ പറഞ്ഞു.
ബിഷ്ണുപൂര്‍ ജില്ലയില്‍ നിന്നുള്ള നയന്‍ മണ്ഡല് ഗ്രാമവാസികളായ 150 ഓളം പേര്‍ക്കെതിരെ തന്റെ പേരില്‍ പരാതി വന്നതായി മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് ഇത്തരമൊരു പരാതി ഇല്ലെന്നും തന്റെ ഫോട്ടോയും ഐഡിയും മൊബൈല്‍ നമ്പറും ഉപയോഗിച്ച് മറ്റാരോ ആണ് പരാതി നല്‍കിയതെന്നുമാണ് മണ്ഡലിന്റെ വാദം.
ഇത്തരം പരാതികള്‍ക്ക് പിന്നില്‍ ബിജെപിയുടെ ശ്രമങ്ങളാണെന്ന് അസം പ്രതിപക്ഷ നേതാവ് ദേബബ്രത സൈക്യ മാധ്യമങ്ങളോട് പറഞ്ഞു.
kerala
ക്രിസ്മസ്-പുതുവത്സര ബമ്പര്‍ നറുക്കെടുപ്പ്; ഒന്നാം സമ്മാനം XC 138455 എന്ന നമ്പറിന്
കോട്ടയം കാഞ്ഞിരപ്പള്ളി ന്യൂ ലക്കി സെന്ററില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം.
തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സര ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നടന്നു. ഒന്നാം സമ്മാനമായ 20 കോടി XC 138455 എന്ന നമ്പറിനാണ് ലഭിച്ചത്. കോട്ടയം കാഞ്ഞിരപ്പള്ളി ന്യൂ ലക്കി സെന്ററില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായ ഒരു കോടി 20 പേര്‍ക്കാണ്. രണ്ടാം സമ്മാനം ലഭിച്ച നമ്പറുകള്‍- XD 241658, XD 286844, XB 182497, XK 489087, XC 362518, XK 464575, XA 226117, XB 413318, XL 230208, XC 103751, XJ 407914, XC 239163, XJ 361121, XC312872, XC203258, XJ474940, XB 359237, XA528505, XH865158, XE130140. ആകെ 55 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. 54 ലക്ഷത്തിലധികം ടിക്കറ്റുകള്‍ വിറ്റുപോയി.
മൂന്നാം സമ്മാനമായ പത്ത് ലക്ഷം വീതം 20 പേര്‍ക്കാണ് ലഭിക്കുക. നാലാം സമ്മാനമായി 20 വിജയികള്‍ക്ക് മൂന്ന് ലക്ഷം വീതവും അഞ്ചാം സമ്മാനം 20 വിജയികള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും ലഭിക്കും. കൂടാതെ ഒരു ലക്ഷം വീതമുള്ള ഒന്‍പത് പ്രോത്സാഹന സമ്മാനങ്ങളും നല്‍കുന്നുണ്ട്. ആകെ 93.22 കോടി രൂപയാണ് സമ്മാനത്തുകയായി നല്‍കുന്നത്. 400 രൂപയാണ് ടിക്കറ്റ് വില.
kerala
സോണിയ ഗാന്ധിയുടെ വീട് റെയ്ഡ് ചെയ്യണമെന്ന് സഭയില്‍ വിളിച്ചുപറഞ്ഞ മന്ത്രിമാര്‍ വിവരദോഷികള്‍: വി ഡി സതീശന്
ശബരിമല സ്വര്‍ണക്കൊള്ള ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാരിനും സിപിഐഎമ്മിനുമെതിരെ കടുത്ത വിമര്‍ശനം തുടര്‍ന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാതെ പ്രത്യേക അന്വേഷംസംഘം പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യത്തിന് അവസരം ഒരുക്കിയെന്നും എസ്ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മര്‍ദമുണ്ടെന്നും വി ഡി സതീശന് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫിസ് നടത്തിയ സമ്മര്‍ദം മൂലമാണ് എസ്ഐടി വീഴ്ച വരുത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സ്വര്‍ണക്കൊള്ള കേസില്‍ സോണിയ ഗാന്ധിയുടെ വീട് റെയ്ഡ് ചെയ്യണമെന്നും അറസ്റ്റ് ചെയ്യണമെന്നും ഉള്‍പ്പെടെയുള്ള വിവരക്കേട് മന്ത്രിമാര്‍ വിളിച്ചുപറയുന്നത് നമ്മള് കണ്ടെന്നും അവര്‍ക്ക് മറ്റൊരു പ്രതിരോധവും ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നും വി ഡി സതീശന് പറഞ്ഞു. വിവരദോഷികള്‍ എന്ന വാക്ക് വിളിച്ച് ഇതുവരെ ആരേയും താന്‍ അധിക്ഷേപിച്ചിട്ടില്ല. പക്ഷേ നിയമസഭയില്‍ മന്ത്രിമാര്‍ ഈ വിവരക്കേട് വിളിച്ചു പറഞ്ഞതോര്‍ത്ത് ഞങ്ങള്‍ ലജ്ജിക്കുകയാണെന്നും വി ഡി സതീശന് പറഞ്ഞു.
-
india3 days agoഎസ്ഐആര്‍; ‘വോട്ടര്‍ പട്ടിക പരിഷ്കരണം നടത്തുന്ന രീതി സ്വാഭാവിക നീതിയുടെ തത്വങ്ങള്‍ക്ക് അനുസൃതമായിരിക്കണം’
-
kerala3 days agoമുരാരി ബാബുവിനെതിരെ അന്വേഷണം ശക്തമാക്കി വിജിലന്‍സ്; ചങ്ങനാശ്ശേരിയിലെ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചു
-
india3 days agoകര്‍ണാടകയില്‍ ദര്‍ഗയ്ക്ക് നേരെ അമ്പെയ്യുന്നതായി ആംഗ്യം; ഹിന്ദുത്വ നേതാവിനെതിരെ കേസ്
-
Cricket2 days agoടി20 ലോകകപ്പിനായി ഇന്ത്യയിലേക്കില്ല; നിലപാടില്‍ ഉറച്ച് ബംഗ്ലാദേശ്
-
kerala2 days ago‘രണ്ട് മുതലാളിമാര്‍ ഒന്നിക്കുമ്പോള്‍ ലാഭവിഹിതമായിരിക്കും ചിന്ത’; സന്ദീപ് വാര്യര്‍
-
News2 days agoട്രംപിന്റെ ബോര്‍ഡ് ഓഫ് പീസ് അംഗങ്ങളായി സൗദിയടക്കമുള്ള രാജ്യങ്ങള്‍; ഒന്നും മിണ്ടാതെ ഇന്ത്യ
-
More3 days agoഗസ്സയിൽ രണ്ട് കുഞ്ഞുങ്ങളും മൂന്ന് മാധ്യമപ്രവർത്തകരുമുൾപ്പെടെ 11 പേർ കൊല്ലപ്പെട്ടു
-
Cricket2 days agoരഞ്ജി ട്രോഫി: 139ന് പുറത്തായി കേരളം; ചണ്ഡിഗഢ് ഒരു വിക്കറ്റിന് 142 റണ്‍സെന്ന നിലയില്‍
