ആലപ്പുഴയില്‍ തീപിടിത്തമുണ്ടായ ഹൗസ്‌ബോട്ടിന് ലൈസന്‍സ് ഇല്ല; പ്രവര്‍ത്തിച്ചത് ആറുവര്‍ഷം

ആലപ്പുഴ: ആലപ്പുഴയില്‍ തീപിടുത്തം ഉണ്ടായ ഹൗസ് ബോട്ടിന് ലൈസന്‍സില്ലെന്ന് തുറമുഖ വകുപ്പ്. 2013 ല്‍ താല്‍ക്കാലിക ലൈസന്‍സ് മാത്രമാണ് ഹൗസ് ബോട്ടിന് ഉണ്ടായിരുന്നത്. അതിനുശേഷം ബോട്ട് മറ്റ് രണ്ടുപേര്‍ കൂടി വാങ്ങിയെങ്കിലും ലൈസന്‍സ് പുതുക്കില്ലെന്ന് തുറമുഖ വകുപ്പ് അറിയിച്ചു. ബോട്ട് ഇപ്പോള്‍ കോട്ടയം കുമരകം സ്വദേശിയുടെ ഉടമസ്ഥതയിലാണ് ഉള്ളത്. 2013 രേഖപ്രകാരം ആലപ്പുഴ സ്വദേശി അമ്പു ആണ് ബോട്ടിന്റെ ഉടമസ്ഥന്‍. ഉടമയോട് ഹാജരാകാന്‍ മുഹമ്മ പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഇതുവരെയും ഹാജരായിരുന്നില്ല.

ഇന്നലെയാണ് ആലപ്പുഴ വേമ്പനാട്ട് കായലില്‍ പാതിരാമണലിന് സമീപം ഹൗസ് ബോട്ടിന് തീ പിടിച്ചത്. തലനാരിഴയ്ക്കാണ് കൈക്കുഞ്ഞുങ്ങളടക്കം 13 പേര്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളാണ് ബോട്ടിലുണ്ടായിരുന്നത്. കോട്ടയം കുമരകം നിന്ന് യാത്ര പുറപ്പെട്ട ഓഷ്യാനോ എന്ന ബോട്ടിനാണ് തീ പിടിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്‌നിബാധക്ക് കാരണമെന്നാണ് വിലയിരുത്തല്‍.

SHARE