ടീം ഇന്ത്യയുടെ ഫീല്‍ഡര്‍മാര്‍ക്ക് എന്താണ് സംഭവിക്കുന്നത്? നിലത്തിട്ടത് മൂന്ന് ക്യാച്ചുകള്‍

രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ഇന്ത്യയുടെ ഫീല്‍ഡിങ് കണ്ട് ക്രിക്കറ്റ് ലോകം അമ്പരന്ന് കാണണം. ലോകോത്തര ഫീല്‍ഡിങ്ങിനാണ് ടെസ്റ്റിന്റെ ആദ്യ ദിവസത്തില്‍ പിഴച്ചത്. മൂന്ന് ക്യാച്ചുകളാണ് ഇന്ത്യ നിലത്തിട്ടത്. കുക്കിനെ രണ്ടു വട്ടവും. ഹസീബ് ഹമീദിനെ ഒരുവട്ടവും. അതും സിമ്പിള്‍ ക്യാച്ചുകള്‍. ഇന്നിങ്‌സിന്റെ ആദ്യ ഓവറുകളിലായിരുന്നു ഈ നിലത്തിടലുകള്‍. മുഹമ്മദ് ഷാമി, ഉമേഷ് യാദവ് എന്നിവരായിരുന്നു ബൗളര്‍മാര്‍. മുരളി വിജയ്, അജിങ്ക്യ രഹാനെ എന്നിവരാണ് ക്യാച്ചുകള്‍ കൈവിട്ടത്. മത്സരത്തില്‍ കുക്ക് 21ഉം ഹസീബ് 31ഉം റണ്‍സ് നേടി. ഇവരെ നേരത്തെ പുറത്താക്കിയിരുന്നെങ്കില്‍ ഇംഗ്ലണ്ടിനെ സമ്മര്‍ദത്തിലാക്കാന്‍ കഴിഞ്ഞേനെ. 47 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇവര്‍ പടുത്തുയര്‍ത്തിയത്. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് നാലിന് 311 റണ്‍സെന്ന നിലയിലാണ്.

watch video:


Today H0rrible scenes by lovedaa

SHARE