യു.എ.പി.എ; സര്‍ക്കാരിനെയും പൊലീസിനെയും വിമര്‍ശിച്ച് പ്രകാശ് കാരാട്ട്

കൊച്ചി: കോഴിക്കോട്ട് പന്തീരാങ്കാവില്‍ യുഎപിഎ ചുമത്തി രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പൊലീസിന് തെറ്റ് പറ്റിയെന്ന് സിപിഎം നേതാവ് പ്രകാശ് കാരാട്ട്. യുഎപിഎ ചുമത്തിയ നടപടി തെറ്റാണ് . ആ തെറ്റ് തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും പ്രകാശ് കാരാട്ട് ആവശ്യപ്പെട്ടു. അലന്‍ ഷുഹൈബിന്റെയും താഹ ഫസലിന്റെയും പേരില്‍ ചുമത്തിയ യുഎപിഎ വകുപ്പ് എടുത്ത് കളയാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

ലഘുലേഖകള്‍ കൈവശം വച്ചത് കൊണ്ട് മാത്രം മാവോയിസ്റ്റ് ആകില്ല. യുഎപിഎ നിയമത്തെ തെറ്റായി വ്യാഖ്യാനിച്ചാണ് പൊലീസ് നടപടിയെന്നും പ്രകാശ് കാരാട്ട് കുറ്റപ്പെടുത്തി. അട്ടപ്പാടിയിലെ മാവോയിസ്റ്റ് വെടിവയ്പപ്പിനെ കുറിച്ച് അന്വേഷിക്കാന്‍ പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. ആ റിപ്പോര്‍ട്ട് കിട്ടിയ ശേഷം സംഭവത്തെ കുറിച്ച് പ്രതികരണം ആകാമെന്നും പ്രകാശ് കാരാട്ട് കൊച്ചിയില്‍ പറഞ്ഞു.

SHARE