കേരളത്തിലെ പ്രളയത്തില്‍ നിന്ന് പാഠം പഠിക്കണം: സംസ്ഥാനങ്ങളോട് സുപ്രീംകോടതി

ന്യൂഡല്‍ഹി: കേരളത്തില്‍ നാശംവിതച്ച പ്രളയത്തില്‍ നിന്ന് എല്ലാ സംസ്ഥാനങ്ങളും പാഠം പഠിക്കണമെന്ന് സുപ്രീംകോടതി. പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം. ദുരന്ത നിവാരണത്തിന് സംസ്ഥാന സര്‍ക്കാറുകള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ജസ്റ്റിസ് മദന്‍ ബി ലോകൂര്‍ നിര്‍ദേശിച്ചു.

ദുരന്ത നിവാരണത്തെ ഗൗരവത്തോടെയല്ല ഒരു സര്‍ക്കാറുകളും കാണുന്നതെന്ന് സുപ്രീംകോടതി കുറ്റപ്പെടുത്തി. ദുരന്ത നിവാരണ നിയമത്തിന്റെയും മാര്‍ഗരേഖയുടെയും പകര്‍പ്പ് ഒരു മാസത്തിനകം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ സംസ്ഥാനങ്ങള്‍ തയാറാവണമെന്നും കോടതി നിര്‍ദേശം നല്‍കി.

ദുരന്തം സംഭവിച്ചതിനു ശേഷം വിധിയെക്കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും സര്‍ക്കാറുകള്‍ ജാഗ്രത പാലിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.

SHARE