Connect with us

News

ഈഫൽ ടവറിന് മുന്നിലൊരു മലയാള പുസ്തക പ്രകാശനം

Published

on

പാരീസ്: 2024 ൽ പാരീസ് നഗരം ആതിഥേയത്വം വഹിച്ച ഒളിംപിക്സിനെയും ഫ്രഞ്ച് ആസ്ഥാന നഗരിയുടെ ചരിത്ര വിസ്മയങ്ങളെയും അധികരിച്ച് മാധ്യമ പ്രവർത്തകൻ കമാൽ വരദൂർ രചിച്ച ‘ ബോൻജൂർ പാരീസ് ‘ യാത്രാ വിവരണ ഗ്രന്ഥം പാരിസ് നഗരമധ്യത്തിലെ നിർമാണ വിസ്മയമായ ഈഫൽ ടവറിന് മുന്നിൽ പ്രകാശനം ചെയ്തു.

പാരീസിലെ മലയാളി കൂട്ടായ്മയാണ് പുസ്തകം ചരിത്ര സ്മാരകത്തിന് മുന്നിൽ വെച്ച് പ്രകാശിപ്പിച്ചത്. ലിപി പബ്ലിക്കേഷൻസാണ് പ്രസാധകർ. ചടങ്ങിൽ റജിബ് സ്വാഗതം പറഞ്ഞു. അസി.പ്രൊഫസർ സാലിം പുസ്തകം പ്രകാശിപ്പിച്ചു. ഫെനിൽ പി, ആബിദ് എസ്, ഇംലാസ് ആർ, മിഥുൻ എം, അജ്മൽ ആർ,ഉദയ് കെ, അഷ്ഫാഖ് എന്നിവർ സംസാരിച്ചു.

india

വഖഫ് പ്രക്ഷോഭം; തെലങ്കാനയിലെ വാറങ്കലില്‍ വഖഫ് ഭേദഗതി നിയമത്തിനെതിരെ അണിനിരന്ന് ആയിരങ്ങള്‍

അഖിലേന്ത്യ മുസ്‌ലിം
പേര്‍സണല്‍ ലോ ബോര്‍ഡിന്റെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ വഖഫ് ഭേദഗതി നിയമത്തിനെതിരെ തെലങ്കാനയിലെ വാറങ്കലില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ വന്‍ ജനപങ്കാളിത്തം.

Published

on

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വഖഫ് നിയമമായ വഖഫ് ഭേദഗതി നിയമം 2025 ന് എതിരെ തെലങ്കാനയിലെ വാറങ്കലില്‍ ഞായറാഴ്ച വന്‍ പ്രതിഷേധം നടന്നു.

ഓള്‍ ഇന്ത്യ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡിന്റെ (എഐഎംപിഎല്‍ബി) ആഭിമുഖ്യത്തില്‍ വാറങ്കലിലെ ഇസ്ലാമിയ കോളജ് ഗ്രൗണ്ടിലാണ് ‘സേവ് വഖഫ്, ഭരണഘടന സംരക്ഷിക്കുക’ എന്ന തലക്കെട്ടില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.

എഐഎംപിഎല്‍ബി പ്രസിഡന്റ് മൗലാന ഖാലിദ് സൈഫുള്ള റഹ്മാനിയുടെ അധ്യക്ഷതയില്‍ നടന്ന പ്രകടനത്തില്‍ പതിനായിരത്തിലധികം പ്രതിഷേധക്കാര്‍ പങ്കെടുത്തു.

തെലങ്കാന മന്ത്രി കൊണ്ടാ സുരേഖ, മുന്‍ എംഎല്‍സി കൊണ്ടാ മുരളീധര്‍ റാവു, ഹൈദരാബാദ് എംപിയും എഐഎംഐഎം തലവനുമായ അസദുദ്ദീന്‍ ഒവൈസി, ആര്‍ജെഡി എംപി മനോജ് ഝാ, ആസാദ് സമാജ് പാര്‍ട്ടി-കാന്‍ഷിറാം തലവനും എംപിയുമായ ചന്ദ്രശേഖര്‍ ആസാദ്, എംഎല്‍എ നൈനി രാജേന്ദര്‍ റെഡ്ഡി എന്നിവര്‍ അതിഥികളായിരുന്നു.

‘… ഈ നിയമം (വഖഫ് നിയമം) ഉണ്ടാക്കിയത് മുസ്ലീങ്ങളുടെ താല്‍പ്പര്യത്തിന് വേണ്ടിയല്ല. മുസ്ലീം വഖഫ് സ്വത്തുക്കള്‍ പിടിച്ചെടുക്കാന്‍ വേണ്ടി സൃഷ്ടിച്ചതാണ്. വഖഫ് ബോര്‍ഡിന് ഇത് ഒരു തരത്തിലും പ്രയോജനം ചെയ്യില്ല,’ ഒവൈസി എംപി പറഞ്ഞു.

അദ്ദേഹം കൂട്ടിച്ചേര്‍ത്തു: ‘നൂറ്റാണ്ടുകളായി സംരക്ഷിക്കപ്പെട്ട ചരിത്രപരമായ വഖഫ് സ്വത്തുക്കളുടെ രേഖകള്‍ മുസ്ലീങ്ങള്‍ക്ക് എവിടെ നിന്ന് ലഭിക്കും? സംഖ്യാ ശക്തിയുടെ ദുരുപയോഗം പ്രതിഫലിപ്പിക്കുന്ന വിവാദപരമായ ഒരു കറുത്ത നിയമം സര്‍ക്കാര്‍ നടപ്പിലാക്കി.’

മുസ്‌ലിം നേതാക്കളായ മൗലാന മുഹമ്മദ് അഹ്സന്‍ അല്‍ ഹമൂമി നിസാമി ക്വദ്രി, ഡോ. മുഹമ്മദ് ഖാലിദ് മുബാഷിര്‍-ഉസ്-സഫര്‍, മൗലാന മുഹമ്മദ് ഷഫീഖ് അസ്ലം, മൗലാന ഹൈദര്‍ അനിസാര്‍ ഹുസൈന്‍, മൗലാന മുഹമ്മദ് ബാ നയീം, മൗലാന മുഹമ്മദ് ഗയാസ് അഹമ്മദ് റഷാദി, മൗലാന മുഹമ്മദ് ഗയാസ് അഹമ്മദ് റഷാദി ആബിദീന്‍ ഖാസ്മി മദനി, മുഹമ്മദ് സാദിഖ് അഹമ്മദ്, ഡോ.തല്‍ഹ മന്നാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Continue Reading

kerala

ചാവക്കാടും ആറുവരി പാതയില്‍ വിള്ളല്‍ രൂപപ്പെട്ടു

ചാവക്കാട് നിര്‍മാണം നടക്കുന്ന ദേശീയപാത 66ല്‍ മണത്തല വിശ്വനാഥ ക്ഷേത്രത്തിനു സമീപത്തെ അടിപ്പാതയുടെ പാലത്തില്‍ വിള്ളല്‍ രൂപപ്പെട്ടു.

Published

on

ചാവക്കാട് നിര്‍മാണം നടക്കുന്ന ദേശീയപാത 66ല്‍ മണത്തല വിശ്വനാഥ ക്ഷേത്രത്തിനു സമീപത്തെ അടിപ്പാതയുടെ പാലത്തില്‍ വിള്ളല്‍ രൂപപ്പെട്ടു. ടാറിങ് പൂര്‍ത്തീകരിച്ച ഭാഗത്ത് അമ്പത് മീറ്റര്‍ നീളത്തിലാണ് വിള്ളല്‍ പ്രത്യക്ഷപ്പെട്ടത്. അതേസമയം ഈ പാലം ഗതാഗതത്തിന് തുറന്നുകൊടുത്തിരുന്നു. കഴിഞ്ഞ മാസവും ഈ പാലത്തില്‍ അപകടം നടന്നിരുന്നു. നിര്‍മാണത്തിനിടെ പാലം ഇടിഞ്ഞ് ക്രെയിന്‍ റോഡിലേക്ക് വീണിരുന്നു. അതേസമയം പാലത്തില്‍ വിള്ളല്‍ കണ്ടതോടെ നാട്ടുകാര്‍ ആശങ്കയിലാണ്.

മലപ്പുറം കൂരിയാട് ദേശീയപാത തകര്‍ന്നതിന് പിന്നാലെ വടക്കന്‍ കേളത്തില്‍ വ്യാപകമായി ദേശീയപാതയില്‍ വിള്ളല്‍ കണ്ടെത്തിയിട്ടുണ്ട്. ചൊവ്വാഴ്ച മലപ്പുറം തലപ്പാറയില്‍ ആറുവരിപ്പാതയില്‍ വിള്ളലുണ്ടായി.

മലപ്പുറം കൂരിയാട് തിങ്കളാഴ്ച ഉച്ചയോടെയാണ് ആറുവരിപ്പാതയുടെ ഒരു ഭാഗവും സര്‍വിസ് റോഡും തകര്‍ന്നത്. അപകടത്തില്‍ രണ്ട് കാറുകള്‍ തകരുകയും നാല് പേര്‍ക്ക് ചെറിയ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അപകടത്തെ തുടര്‍ന്ന് കോഴിക്കോട് ഭാഗത്ത് നിന്ന് തൃശൂര്‍ ഭാഗത്തേക്കുള്ള ഗതാഗതം വഴിതിരിച്ചുവിട്ടിരിക്കുകയാണ്.

ചൊവ്വാഴ്ച രാവിലെ കാസര്‍കോട് കാഞ്ഞങ്ങാട് ആറുവരി ദേശീയപാതയുടെ സര്‍വിസ് റോഡ് കനത്ത മഴയില്‍ തകര്‍ന്നു. ചെമ്മട്ടംവയലിലാണ് സര്‍വിസ് റോഡ് ഒരുഭാഗം പാടെ തകര്‍ന്നത്.

Continue Reading

kerala

പൊലീസ് സ്റ്റേഷനില്‍ ദലിത് യുവതിക്ക് ക്രൂരപീഡനം: എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുര പേരൂര്‍ക്കടയില്‍ ദലിത് യുവതിയുടെ മേല്‍ കള്ളക്കേസ് ചുമത്താന്‍ ശ്രമിച്ച പൊലീസിനെതിരെ നടപടിയെടുത്തു.

Published

on

തിരുവനന്തപുര പേരൂര്‍ക്കടയില്‍ ദലിത് യുവതിയുടെ മേല്‍ കള്ളക്കേസ് ചുമത്താന്‍ ശ്രമിച്ച പൊലീസിനെതിരെ നടപടിയെടുത്തു. പേരൂര്‍ക്കട പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ പ്രസസന്നനെ സസ്‌പെന്‍ഡ് ചെയ്തു. പൊലീസ് സ്റ്റേഷനില്‍ വെച്ച് ശുചിമുറിയിലെ വെള്ളം കുടിക്കാന്‍ പറഞ്ഞതും അസഭ്യം പറഞ്ഞതും എഎസ്‌ഐ ആണെന്ന് പരാതിക്കാരി പറഞ്ഞിരുന്നു. ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയ എസിപിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കമ്മീഷണറാണ് എഎസ്‌ഐക്കെതിരെ നടപടിയെടുത്തത്.

അതേസമയം സംഭവത്തില്‍ കൂടുതല്‍ പൊലീസുകാര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. ഇതിനായി പേരൂര്‍ക്കട സ്റ്റേഷനിലെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും.

സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം പേരൂര്‍ക്കട സ്റ്റേഷന്‍ എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ മറ്റൊരു ഉദ്യോഗസ്ഥന്‍ കൂടി തന്നെ അപമാനിച്ചതായി യുവതി ആരോപിച്ചിരുന്നു.

മാല മോഷ്ടിച്ചെന്ന വ്യാജ പരാതിയുടെ അടിസ്ഥനത്തിലാണ് നെടുമങ്ങാട് സ്വദേശിയായ യുവതിക്ക് ക്രൂരപീഡനം നേരിടേണ്ടിവന്നത്. അതേസമയം പരാതി വ്യാജമാണെന്ന് തെളിഞ്ഞതോടെ പൊലീസ് യുവതിക്കെതിരെ രജിസ്റ്റര്‍ ചെയ്തിരുന്ന എഫ്‌ഐആര്‍ പിന്‍വലിക്കുകയായിരുന്നു.

യുവതി ജോലിക്ക് നിന്നിരുന്ന വീട്ടിലെ സ്വര്‍ണ്ണമാല കാണാനില്ലെന്ന് വീട്ടുടമ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് പേരൂര്‍ക്കട പൊലീസ് സ്റ്റേഷനിലെത്തിച്ച് എസ് ഐ ഉള്‍പ്പടെയുള്ളവര്‍ യുവതിയോട് ക്രൂരമായി പെരുമാറിയത്.

Continue Reading

Trending