Connect with us

Video Stories

ഭൂതകാലം മോദിക്ക് തിരിച്ചടിയാകുന്നു

Published

on

 

ഈ നശിച്ച തിരമാലകള്‍ കാരണം നേരേ ചൊവ്വേ കപ്പലോടിക്കാന്‍ കഴിയുന്നില്ല എന്നു പരിഭവിച്ച ഒരു നാവികന്റെ കഥയുണ്ട്. ഭൂതകാലത്തെ പഴിക്കുന്ന നരേന്ദ്രമോദിയുടെ ഗതികേട് പഴയ നാവികനെ ഓര്‍മ്മിപ്പിക്കുന്നു. കടലിരമ്പത്തെയും തിരമാലകളേയും നിയന്ത്രിക്കാനാവാത്ത കപ്പിത്താനെ പിന്നെയെന്തിന്. ഗുജറാത്തിന്റെ ഭൂതകാലം പ്രധാനമന്ത്രിയെ വേട്ടയാടി കൊണ്ടേയിരിക്കുകയാണ്. 2002ലെ കൂട്ടക്കുരുതിയല്‍ കൊല്ലപ്പെട്ട 2500 ലധികം പേരുടെ ബന്ധുക്കളുടെ രോദനങ്ങളായും ടീസ്റ്റ സെതല്‍വാദിന്റെ പോരാട്ടവീര്യമായും സക്കിയ ജാഫ്രിയുടെ ഇച്ഛാശക്തിയായും സഞ്ജീവ് രാജേന്ദ്ര ഭട്ടിന്റെ റീട്വീറ്റായും നരേന്ദ്രമോദിയെ അവ വരിഞ്ഞുമുറുക്കുകയാണ്.
കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗവുമായിരുന്ന ഇഹ്‌സാന്‍ ജാഫ്രിയുടെ ഭാര്യ സക്കിയ ജാഫ്രിയുടെ പരാതിയില്‍ സുപ്രീം കോടതി ജനുവരി മൂന്നാം വാരത്തില്‍ വീണ്ടും വാദം കേള്‍ക്കുകയാണ്. ഭര്‍ത്താവ് ഇഹ്‌സാന്‍ ജാഫ്രി 2002ലെ ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെടുകയായിരുന്നു. സംഭവത്തില്‍ അന്നത്തെ മുഖ്യമ്ര്രന്തി നരേന്ദ്ര മോദിയെ കുറ്റവിമുക്തനാക്കിയ 2017 ഒക്ടോബര്‍ അഞ്ചിലെ ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെ സക്കിയ സുപ്രീംകോടതിയെ സമീപിച്ചപ്പോഴാണ് പുതിയ നടപടി. മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിന്റെ പരാതിയും അതേ കേസില്‍ നിലവിലുണ്ട്. 2002ല്‍ ആസൂത്രണം ചെയ്ത കലാപത്തില്‍ ഗുജറാത്തിലെ 19 ജില്ലകളിലായി മൂന്നു ദിവസത്തിനകം 2500 പേരാണ് എരിഞ്ഞടങ്ങിയത്.
സുപ്രീം കോടതി വിധി വരുന്നതിന്റെ ഏതാനും ദിവസങ്ങള്‍ക്കുമുമ്പാണ് സഞ്ജീവ് ഭട്ടിനെ കാണാതാവുന്നത്. ഗുജറാത്ത് കലാപക്കാലത്ത്് ജുനഗഡില്‍ സ്റ്റേറ്റ് റിസേര്‍വ് പൊലീസ് ട്രൈനിങ് സെന്റര്‍ പ്രിന്‍സിപ്പലായിരുന്നു ഈ ഐ.പി.എസ് ഓഫീസര്‍. ന്യൂനപക്ഷ സമുദായങ്ങളെ ഭീകരമാംവിധം ആക്രമിക്കാന്‍ ആസൂത്രണം ചെയ്തതായിരുന്നു കലാപമെന്ന്, കലാപം അന്വേഷിച്ചിരുന്ന കമ്മീഷനുകള്‍ക്കുമുമ്പില്‍ ഭട്ട് തുറന്നടിക്കുകയുണ്ടായി. മുപ്പത്തിരണ്ടു കാര്യങ്ങളാണ് സഞ്ജീവ് ഭട്ട് നിരത്തിയത്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു കലാപ സമയത്ത് മുഖ്യമന്ത്രി മോദി നടത്തിയ പ്രസ്താവന. 2002 ഫെബ്രുവരി 27 ന് മോദി തന്റെ ഔദ്യോഗിക വസതിയില്‍ ഡി.ജി.പി, ചീഫ് സെക്രട്ടറി, മറ്റു ഉന്നതരായ ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തിലായിന്നു വിവാദ ഉത്തരവ്. ഹിന്ദുക്കളെ അവരുടെ പ്രതിഷേധം പ്രകടിപ്പിക്കാന്‍ അനുവദിക്കണം എന്ന് മോദി പറഞ്ഞത് ഭട്ട് കോടതിയിലും മൊഴി നല്‍കുകയുണ്ടായി. ഇതേയോഗത്തില്‍ സഞ്ജീവ് ഭട്ട് പങ്കെടുത്തിരുന്നതായി അന്വേഷണ കമ്മീഷനുമുമ്പില്‍ ഭട്ടിന്റെ ഡ്രൈവറും വ്യക്തമാക്കി. എന്നാല്‍ പിന്നീടെല്ലാം അട്ടിമറിക്കുകയായിരുന്നുവെന്ന് ഭട്ട് ആവര്‍ത്തിച്ചു പറയുന്നു. ഭട്ടിന്റെ വാദം അടിവരയിട്ടു പറഞ്ഞ ഗുജറാത്ത് മന്ത്രി ഹിരണ്‍ പാണ്ഡ്യ 2003 മെയ് 5ന് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെടുകയായിരുന്നു.
ഗുജറാത്തില്‍ ഇരകള്‍ക്കായുള്ള മനുഷ്യാവകാശ പോരാട്ടവും ബെസ്റ്റ്് ബേക്കറി കേസ് ജനമധ്യത്തിലെത്തിച്ചതും സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ് ആന്റ് പീസ് സംഘടന മേധാവിയും പത്ര പ്രവര്‍ത്തകയുമായ ടീസ്റ്റയായിരുന്നു. ഗോധ്ര കലാപത്തിനുശേഷവും മോദി അവിടെ വിജയിച്ചു. 51 ശതമാനം പേര്‍ ബി.ജെ.പിക്കും 49 ശതമാനം പേര്‍ എതിരായിട്ടുമാണ് വോട്ടു ചെയ്തത്. ഈ 49 ശതമാനവും ന്യൂനപക്ഷമല്ല. പത്തോ പതിനൊന്നോ ശതമാനമാണ് ന്യൂനപക്ഷം. 38 ശതമാനം ഹിന്ദു സമുദായമാണ് മോദിയെ എതിര്‍ത്തതെന്ന് ടീസ്റ്റ പറയുന്നു. തെരഞ്ഞെടുപ്പു വേളയില്‍ മാത്രം ചര്‍ച്ച ചെയ്യേണ്ട ഒന്നല്ല മതേതരത്വം. മതേതരത്വത്തിനായി രക്തവും ജീവനും നല്‍കാന്‍ തയ്യാറാവണമെന്നാണ് ടീസ്റ്റയുടെ വാദം.
രാഷ്ടപതി അബ്ദുല്‍കലാമും മുഖ്യമന്ത്രി മോദിയും കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയപ്പോള്‍ പര്‍ദ്ദയിട്ട മസ്‌ലിം സ്ത്രി ടീസ്റ്റ കോ-എഡിറ്ററായുള്ള കമ്യൂണല്‍ കോംബാറ്റിന്റെ പതിപ്പ് കലാമിന്റെ കയ്യില്‍ കൊടുക്കുകയുണ്ടായി. കലാപത്തില്‍ മോദി സര്‍ക്കാറിന്റെ അനാസ്ഥ വരച്ചുകാട്ടുന്ന പ്രത്യേക ഫീച്ചറായിരുന്നു അതില്‍. ആ സ്ത്രീകള്‍ക്കതിനുള്ള ധൈര്യം പകര്‍ന്നുനല്‍കലായിരുന്നു ടീസ്റ്റയുടെ അക്കാലത്തെ ജോലി. കലാപാനന്തരം ട്രാന്‍സിറ്റ് ക്യാമ്പില്‍ നരക തുല്യരായി കഴിഞ്ഞിരുന്ന 23000ലധികം പേര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ നേടിക്കൊടുക്കുന്നതിലും ടീസ്റ്റയുടെ നിയമ പോരാട്ടം വിജയം കണ്ടു. ഗുജറാത്ത് പോലെയുള്ള സംസ്ഥാനങ്ങളിലെ അധ്യാപകരുടെ മത തീവ്രമായ മനോഭാവത്തിനെതിരെ ഖോജ് എന്ന പുതിയ പാഠ്യ പദ്ധതിയും തയ്യാറാക്കി. വിരസമെന്നു തോന്നുന്ന ചരിത്ര വിഷയങ്ങളെ ആനുകാലിക സംഭവങ്ങളോടും വര്‍ത്തമാന സംഭവ ചരിത്രത്തോടും ബന്ധപ്പടുത്തി പഠിപ്പിക്കണമെന്ന് ഖോജ് വ്യാപകമായി പ്രചരിപ്പിച്ചു.
ഫിലോസഫി ബിരുദ പഠനത്തിനു ശേഷം ടീസ്റ്റഇന്ത്യന്‍ എക്‌സ്പ്രസില്‍ ചേരുകയുണ്ടായി. 1993ലെ മുംബൈ കലാപത്തില്‍ പൊലീസും ഉന്നതോദ്യോഗസ്ഥരും കൈക്കൊണ്ട ന്യൂനപക്ഷ വിരുദ്ധ മനോഭാവം വയര്‍ലെസ് സന്ദേശത്തിലൂടെ പുറത്തുകൊണ്ടുവന്നു ടീസ്റ്റ മതേതരത്വത്തിന്റെ പുതിയ പോരാളിയാവുകയായിരുന്നു. പിന്നീടുള്ള നാള്‍ വഴികളെല്ലാം ആ മേഖലയിലെ മിന്നുന്ന അധ്യായങ്ങളായിരുന്നുവെന്ന് വര്‍ഗീയ വെറിക്കെതിരെ ടീസ്റ്റ സ്വന്തമായി ആരംഭിച്ച കമ്യൂണല്‍ കോംബാറ്റ് മാഗസിന്‍ സാക്ഷ്യപ്പെടുത്തുന്നു.
2010ല്‍ പാറ്റ്‌നയില്‍ ചേര്‍ന്ന ബി.ജെ.പി ദേശീയ നേതൃയോഗത്തില്‍ മോദി ഭക്തരായ ചിലരാണ് മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടാന്‍ ശ്രമം തുടങ്ങിയത്. അതിന്റെ ഭാഗമായി സാമ്പത്തിക, സാമൂഹിക, മേഖലകളില്‍ ഗുജറാത്തില്‍ മോദി നടപ്പാക്കിയ പദ്ധതികളെ പര്‍വതീകരിച്ചുകാണിക്കാന്‍ തുടങ്ങി. 2010 ഒക്‌ടോബറില്‍ നടന്ന ബീഹാര്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ ബി.ജെ.പി സഖ്യകക്ഷിയായ ജെ.ഡി.യു നേതാവ് നിതീഷ് കുമാര്‍ തെരഞ്ഞെടുപ്പ് റാലികളില്‍ നരേന്ദ്രമോദിയെ പങ്കെടുപ്പിച്ചില്ല. മോദി വന്നാല്‍ ന്യൂനപക്ഷ വോട്ടുകള്‍ ലഭിക്കില്ലായെന്നാണ് കാരണം പറഞ്ഞത്. ഇതേ വര്‍ഷം തന്നെ ഇന്ത്യയിലാദ്യമായി ഒരു മന്ത്രിയെ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അറസ്റ്റു ചെയ്യുകയുണ്ടായി. മോദിയുടെ വിശ്വസ്തനും അന്ന് ഗുജറാത്ത് ആഭ്യന്തര മന്ത്രിയുമായിരുന്ന അമിത് ഷാ ആയിരുന്നു അത്്്. പറഞ്ഞതെല്ലാം വിഴുങ്ങിയ നിതീഷ് ഇന്ന് വീണ്ടും മോദിയുടെ കപ്പലിലെത്തിയിരിക്കുന്നു.
മോദിക്ക് ഗുജറാത്ത് ഹൈക്കോടതി നല്‍കിയ ക്ലീന്‍ ചിറ്റില്‍ എന്തോ പന്തികേടുണ്ടെന്നു സുപ്രീം കോടതിക്കു തോന്നിയപോലെയാണു കാര്യങ്ങള്‍. ഗുജറാത്തിലെ തീനാളങ്ങളില്‍ എരിഞ്ഞടങ്ങിയ ശവങ്ങളുടെ ഗന്ധം അങ്ങ് വടക്ക് ആരുടെയൊക്കെയോ നാസാരന്ധ്രങ്ങളെ അലോസരപ്പെടുത്തുന്നു എന്നിടത്തേക്കാണ് കാര്യങ്ങളുടെ പോക്ക്. മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി പ്രഖ്യാപിച്ചതിനു പിന്നാലെ മാധ്യമ പ്രവര്‍ത്തകന്‍ കരണ്‍ താപ്പറുമായുള്ള ഒരഭിമുഖം ഇന്നും പ്രേക്ഷകര്‍ മറന്നുകാണില്ല. താങ്കളുടെ ഇപ്പോഴത്തെ പ്രതിച്ഛായ പ്രധാനമന്ത്രി പദത്തിന് ഭൂഷണാകുമോ എന്ന കരണിന്റെ ഒറ്റ ചോദ്യത്തിന് വിയര്‍ത്തൊലിച്ച് സ്തബ്ധനായ മോദിയെയാണ് കണ്ടത്. വെള്ളം എന്നു ചോദിക്കാന്‍ പോലും കഴിയാതെ ആംഗ്യം കാണിക്കുകയായിരുന്നു മോദി ചെയ്തത്. കുപ്പിവെള്ളം കുടിച്ചു കഴിഞ്ഞ മോദി അതു താഴെ വെക്കാതെ മടിയില്‍ തന്നെ വെക്കുകയായിരുന്നു. ഉടന്‍ വരുന്നു കരണിന്റെ അടുത്ത ചോദ്യം, എന്റെ ചോദ്യവും താങ്കളുടെ ദാഹവുമായി ബന്ധമില്ലെന്ന് ഞാന്‍ വിശ്വസിച്ചോട്ടെ. വീണ്ടും മോദിയുടെ മറുപടി വെള്ളം കുടിതന്നെയായിരുന്നു. അഭിമുഖം നിര്‍ത്താന്‍ ആംഗ്യം കാണിച്ചു മെല്ലെ പിറകിലോട്ട് മാറിമറിയുന്ന മോദിയെയാണ് കാണാനായത്. പിന്നെ കരണുമായുള്ള ഒരഭിമഖത്തിന് പ്രധാനമന്ത്രി പദമേറ്റെടുത്തതിനുശേഷവും മോദി ധൈര്യം കാണിച്ചിരുന്നില്ല.
പടിഞ്ഞാറന്‍ ചക്രവാളത്തിലെ ശാന്തത കിഴക്കന്‍ ചക്രവാളത്തില്‍ ഉരുണ്ടുകൂടുന്ന സംഘര്‍ത്തിന്റെ നാന്ദിയായിരിക്കാമെന്ന ആംഗലേയ കവിതാ ശകലത്തെ പുതിയ ഗുജറാത്ത് ഗന്ധം ഓര്‍മ്മിക്കുന്നു. മോദിയുടെ അമ്പത്താറിഞ്ച് നെഞ്ചളവിലെ ശൗര്യവും വീറും എങ്ങോ പോയ്മറഞ്ഞു. സര്‍ജിക്കല്‍ സ്‌ട്രൈക്കും യുദ്ധകാഹളം മുഴക്കലും പഴയപോലെ ഏല്‍ക്കുന്നില്ല. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനു മുന്നോടിയായിരുന്നു ഇന്ത്യന്‍ ആര്‍മിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് പ്രചാരണം. അതു നുണയായിരുന്നുവെന്ന് പറഞ്ഞതിന് എന്‍.ഡി. ടി.വി. യോട് കേന്ദ്ര സര്‍ക്കാര്‍ മാനനഷടത്തിന് നൂറു കോടി രൂപയാണ് ആവശ്യപ്പെട്ടത്. സര്‍ജിക്കല്‍ സ്‌ട്രൈക്ക് പൊള്ളയായിരുന്നുവെന്ന് ബി.ജെ.പി മുന്‍ കേന്ദ്രമന്ത്രിയും ഇന്ത്യന്‍ എക്‌സ്പ്രസ് പത്രാധിപരുമായിരുന്ന അരുണ്‍ ഷൂരിയും തുറന്നടിക്കുകയുണ്ടായി. എന്നാല്‍ ഷൂരിക്കെതിരെ മാനവുമില്ല നഷ്ടവുമില്ല കേസുമില്ല. 2014ലെ തെതെഞ്ഞെടുപ്പില്‍ ഞങ്ങള്‍ ജയിക്കുമെന്നുറപ്പില്ലാത്തതിനാലായിരുന്നു സ്വിസ് ബാങ്കിലെ പണം തിരികെ കൊണ്ടുവരുമെന്ന് പറഞ്ഞതെന്ന നിതിന്‍ ഗഡ്കരിയുടെ കമന്റിന് പി ചിദംബരത്തിന്റെ മറുപടി ജി.ഡിപി. ഉയര്‍ത്തുമെന്ന വാഗ്ദാനം മാത്രം മോദി പാലിച്ചു. അത് ഗ്യാസിന്റേയും ഡീസലിന്റേയും പെട്രോളിന്റേയും വില വര്‍ധിപ്പിച്ചുകൊണ്ടായിരുന്നു എന്നതായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending