Connect with us

Culture

ബിഹാറില്‍ ബി.ജെ.പിക്ക് തിരിച്ചടി; മുന്‍ എം.പി പാര്‍ട്ടിവിട്ടു

Published

on

പറ്റ്‌ന: ബിഹാറില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കി മുന്‍ എം.പിയും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായ ഉദയ് സിങ് രാജിവെച്ചു. തന്റെ മണ്ഡലത്തിലെ വിശാല പ്രതിപക്ഷ സഖ്യത്തിനൊപ്പം നില്‍ക്കുമെന്ന് രാജി പ്രഖ്യാപനത്തിനു ശേഷം ഉദയ് സിങ് പറഞ്ഞു.

കോണ്‍ഗ്രസ് അ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ ജനപ്രീതി പ്രധാനമന്ത്രി നരേന്ദ്രമോദിയേക്കാള്‍ വര്‍ധിച്ചുവെന്നും ബിജെപിയുടെ കോണ്‍ഗ്രസ് മുക്തഭാരതം എന്ന മുദ്രാവാക്യം ഇനി വിലപ്പോവില്ലെന്നും ഉദയ്‌സിങ് പറഞ്ഞു. ജനാധിപത്യ വ്യവസ്ഥിതിയില്‍ പ്രതിപക്ഷത്തിന് നിര്‍ണായക പങ്കുണ്ട്. പ്രതിപക്ഷമില്ലാതെ ജനാധിപത്യത്തിന് അതിജീവിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ബിജെപി ഘടകം നിതീഷ്‌കുമാറിനു മുന്നില്‍ കീഴടങ്ങിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

15-ാം ധനകാര്യ കമ്മീഷന്‍ ചെയര്‍മാനായിരുന്ന എന്‍.കെ സിങിന്റെ സഹോദരനാണ് ഉദയ് സിങ്. 2014 ല്‍ ജെ.ഡി.യുവിന്റെ സന്തോഷ് കുശ്വാഹയോട് പരാജയപ്പെട്ടാണ് ഉദയ് സിങിന് എം.പി സ്ഥാനം നഷ്ടമായത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

ദളപതി വിജയ്‌യുടെ ‘ജനനായകൻ’ ട്രെയ്‌ലർ പുറത്ത്; റീമേക്കാണോ അല്ലയോ എന്ന ചർച്ച വീണ്ടും സജീവം

സജീവ രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിന് മുന്നോടിയായി വിജയ് അഭിനയിക്കുന്ന അവസാന ചിത്രമെന്ന പ്രത്യേകതയോടെ എത്തുന്ന ട്രെയ്‌ലറിന് വൻ സ്വീകരണമാണ് ആരാധകർ നൽകുന്നത്.

Published

on

ചെന്നൈ: ദളപതി വിജയ് നായകനായി എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ‘ജനനായകൻ’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു. സജീവ രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിന് മുന്നോടിയായി വിജയ് അഭിനയിക്കുന്ന അവസാന ചിത്രമെന്ന പ്രത്യേകതയോടെ എത്തുന്ന ട്രെയ്‌ലറിന് വൻ സ്വീകരണമാണ് ആരാധകർ നൽകുന്നത്.

തെലുങ്കിൽ ബാലകൃഷ്ണ നായകനായ ‘ഭഗവന്ത് കേസരി’യുടെ റീമേക്കാണ് ‘ജനനായകൻ’ എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ നേരത്തേ തന്നെ നിലനിന്നിരുന്നു. എന്നാൽ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ ഈ വിഷയത്തിൽ സംവിധായകൻ എച്ച്. വിനോദ് പ്രതികരിച്ചിരുന്നു. “ഇത് റീമേക്കാണോ, പകുതി റീമേക്കാണോ എന്നൊക്കെ ചോദിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ – ഇതൊരു ദളപതി വിജയ് ചിത്രം തന്നെയാണ്” എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ ചിത്രം റീമേക്കാണോ അല്ലയോ എന്ന കാര്യത്തിൽ വ്യക്തത അദ്ദേഹം നൽകിയിരുന്നില്ല.

ഇപ്പോൾ പുറത്തിറങ്ങിയ ട്രെയ്‌ലർ കണ്ട ആരാധകർ പറയുന്നത്, ചിത്രത്തിന്റെ വലിയൊരു ഭാഗം ‘ഭഗവന്ത് കേസരി’യിൽ നിന്നാണ് പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നതെന്നാണ്. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തെ സൂചിപ്പിക്കുന്ന ഒരു ഉപകഥ കൂടി ആ കഥയോട് ചേർത്തിട്ടുണ്ടെന്നും ഫാൻസ് ചൂണ്ടിക്കാട്ടുന്നു. ട്രെയ്‌ലറിന്റെ അവസാനം പ്രത്യക്ഷപ്പെടുന്ന റോബോട്ട് ദൃശ്യങ്ങൾ ചിത്രത്തിൽ സയൻസ് ഫിക്ഷൻ ഘടകങ്ങളും ഉൾപ്പെട്ടിട്ടുണ്ടാകാമെന്ന സൂചന നൽകുന്നതായും ആരാധകർ വിലയിരുത്തുന്നു.

അനിരുദ്ധ് രവിചന്ദ്രൻ സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സത്യൻ സൂര്യനാണ്. എഡിറ്റിങ് പ്രദീപ് ഇ. രാഘവാണ് കൈകാര്യം ചെയ്യുന്നത്. ശിവകാർത്തികേയൻ നായകനായ ‘പരാശക്തി’യോടൊപ്പം ക്ലാഷ് റിലീസായാണ് ‘ജനനായകൻ’ തിയേറ്ററുകളിലെത്തുന്നത് എന്നതും ശ്രദ്ധേയമാണ്.

Continue Reading

kerala

അവധിക്കാല തിരക്ക്; താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷം

സാധാരണ 30 മിനിറ്റുകൊണ്ട് ഓടിയെത്താവുന്ന ചുരം റോഡ് കഴിഞ്ഞ ദിവസങ്ങളില്‍ രണ്ട് മണിക്കൂര്‍ വരെ എടുക്കുന്നതായി യാത്രക്കാര്‍ പരാതിപ്പെട്ടു.

Published

on

കോഴിക്കോട്: ക്രിസ്മസ്, പുതുവര്‍ഷ അവധിക്കാലം അവസാനിക്കാനായതോടെ താമരശ്ശേരി ചുരത്തില്‍ ഗതാഗത കുരുക്ക് രൂക്ഷം. വെള്ളി, ശനി ദിവസങ്ങളില്‍ ചുരത്തിലെ റോഡുകളില്‍ ഇരു വശങ്ങളിലുമായി വാഹനങ്ങള്‍ കുടുങ്ങികിടക്കുന്ന സ്ഥിതിയാണ്.

സാധാരണ 30 മിനിറ്റുകൊണ്ട് ഓടിയെത്താവുന്ന ചുരം റോഡ് കഴിഞ്ഞ ദിവസങ്ങളില്‍ രണ്ട് മണിക്കൂര്‍ വരെ എടുക്കുന്നതായി യാത്രക്കാര്‍ പരാതിപ്പെട്ടു. വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ആശുപത്രി, വിമാനത്താവളം ഉള്‍പ്പെ അടിയന്തര ആവശ്യക്കാരായ യാത്രക്കാര്‍ക്കാണ് ചുരത്തിലെ ഗതാഗത പ്രശ്‌നം ഏറെ ദുരിതമായി മാറുന്നത്. ഏഴാം വളവില്‍ കഴിഞ്ഞ ദിവസം രണ്ടു വാഹനങ്ങള്‍ ബ്രേക്ക് ഡൗണ്‍ ആയി കുടുങ്ങിയതും ഗതാഗത കുരുക്ക് രൂക്ഷമാകാന്‍ കാരണമായി. ഭാരവാഹനങ്ങള്‍ ബ്രേക്ക് ഡൗണ്‍ ആവുന്നതും നിത്യകാഴ്ചയാണ്.

അതേസമയം, അവധിക്കാലം തിങ്കളാഴ്ച അവസാനിക്കാനിരിക്കെ, വെള്ളി, ശനി ദിവസങ്ങളില്‍ വയനാട്ടിലേക്കുള്ള ടൂറിസ്റ്റുകളുടെ പ്രവാഹവും തുടരുകയാണ്. വയനാടിന്റെ ഉത്സവമായ രാജ്യാന്തര പുഷ്പമേള (പൂപ്പൊലി) അമ്പലവയലില്‍ ആരംഭിച്ചതും സന്ദര്‍ശക പ്രവാഹം പതിന്‍മടങ്ങ് വര്‍ധിക്കാന്‍ കാരണമായി. പുഷ്പമേള 15 വരെ നീണ്ട് നില്‍ക്കും. വലിയ ചരക്ക് ലോറികളും മറ്റും സമയക്രമം പാലിക്കാതെ എത്തുന്നതും, വാഹനങ്ങള്‍ ലൈന്‍ മറികടന്ന് കയറിപോവുന്നതും കുരുക്ക് സങ്കീര്‍ണമാക്കുന്നു.

 

Continue Reading

kerala

അടിമാലി മണ്ണിടിച്ചില്‍; സര്‍ക്കാരില്‍ നിന്നും ധനസഹായം ലഭിച്ചില്ല, മകള്‍ക്ക് കളക്ടര്‍ പ്രഖ്യാപിച്ച തുകയും കിട്ടിയില്ല

മമ്മൂട്ടി ഇല്ലായിരുന്നുവെങ്കില്‍ ജീവന്‍ നഷ്ടപ്പെട്ടേനെയെന്നും സന്ധ്യ കൂട്ടിച്ചേര്‍ത്തു.

Published

on

ഇടുക്കി: അടിമാലി മണ്ണിടിച്ചിലില്‍ സര്‍ക്കാരില്‍ നിന്നും ധനസഹായം കിട്ടിയില്ലെന്ന് ഒരു കാല്‍ നഷ്ടപ്പെട്ട് ചികിത്സയില്‍ കഴിയുന്ന സന്ധ്യ ബിജു. സര്‍ക്കാരില്‍ നിന്നും വെറും പതിനയ്യായിരം രൂപ മാത്രമാണ് കിട്ടിയത് എന്നും വീട് പോയതിന്റെ നഷ്ടപരിഹാരവും ലഭിച്ചില്ലെന്നും അവര്‍ പറഞ്ഞു. മമ്മൂട്ടി ഇല്ലായിരുന്നുവെങ്കില്‍ ജീവന്‍ നഷ്ടപ്പെട്ടേനെയെന്നും സന്ധ്യ കൂട്ടിച്ചേര്‍ത്തു.

മകള്‍ക്ക് കളക്ടര്‍ പ്രഖ്യാപിച്ച ഒരു ലക്ഷം രൂപയും കിട്ടിയില്ല. ധനസഹായം കിട്ടിയില്ലെങ്കില്‍ ജീവിതം മുന്നോട്ട് കൊണ്ടു പോകാന്‍ കഴിയാത്ത അവസ്ഥ. ദേശീയ പാത വിഭാഗം മൂന്ന് ലക്ഷം രൂപ ആശുപത്രിയില്‍ അടച്ചു. പിന്നീടിതു വരെ ആരും തിരിഞ്ഞു നോക്കിയില്ലെന്ന് സന്ധ്യ പറയുന്നു.

ഇപ്പോള്‍ വാടകയ്ക്കാണ് താമസിക്കുന്നത്. വാടക സര്‍ക്കാര്‍ നല്‍കാമെന്ന് പറഞ്ഞെങ്കിലും ലഭിച്ചിട്ടില്ല. വീടും മകള്‍ക്ക് ഒരു ജോലിയുമാണ് ആവശ്യമെന്ന് സന്ധ്യ പറയുന്നു. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 25നാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. അപകടത്തില്‍ ലക്ഷം വീട് ഉന്നതിയില്‍ ഒരാള്‍ മരിക്കുകയും 8 വീടുകള്‍ പൂര്‍ണമായി നശിക്കുകയും ചെയ്തിരുന്നു.

 

Continue Reading

Trending