Culture
പാലാരിവട്ടം പാലം പൊളിച്ചു പണിയാനുള്ള നീക്കം ഐ.ഐ.ടി റിപ്പോര്‍ട്ട് മറികടന്ന്

സ്വന്തം ലേഖകന്‍
കൊച്ചി: നിര്‍മാണത്തില്‍ അപാകതകള്‍ കണ്ടെത്തിയ പാലാരിവട്ടം പാലം പൊളിച്ചു പുതിയത് പണിയാനുള്ള സര്‍ക്കാര്‍ തീരുമാനം പാലത്തിലെ നിര്‍മാണ പിഴവുകളെ കുറിച്ച് വിശദമായി പഠിച്ച ചെന്നൈ ഐ.ഐ.ടിയുടെ റിപ്പോര്‍ട്ട് മറികടന്നെന്ന് ആരോപണം. ആറിനം അറ്റകുറ്റപണികള്‍ നടത്തി പാലം ഗതാഗതത്തിനായി തുറന്നു കൊടുക്കാമെന്നായിരുന്നു ഐ.ഐ.ടി സംഘം റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. ഇതിനെ അവഗണിച്ച് ഇ.ശ്രീധരന്റെ നിര്‍ദേശ പ്രകാരമാണ് പാലം പൊളിക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുന്നതെന്നും ഇത് രൂക്ഷമായ ഗതാഗത കുരുക്കിനും ഖജനാവിന് കൂടുതല്‍ നഷ്ടമുണ്ടാക്കുന്നതിനും മാത്രമേ ഉപകരിക്കുകയുള്ളുവെന്നും കേരള ഗവ.കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
പാലത്തിന്റെ തകരാറുമായി ബന്ധപ്പെട്ട് വിശദമായി പഠിച്ചതും പരിശോധന നടത്തിയതും ചെന്നൈ ഐ.ഐ.ടിയാണ്. ഐ.ഐ.ടി സംഘത്തിന്റെ വിശദമായ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാലത്തിന്റെ മേല്‍ത്തട്ട് കരാറുകാരന്‍ സ്വന്തം ചെലവില്‍ പാലത്തില്‍ അറ്റകുറ്റ പണികള്‍ തുടങ്ങിയിരുന്നതാണ്. ഡെക്ക് സ്ലാബ് കണ്ടിന്യൂറ്റി ജോയിന്റ് സിസ്റ്റം മാറ്റി എക്‌സ്പാന്‍ഷന്‍ ജോയിന്റുകള്‍ നല്‍കുകയും ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസ് (ഐ.ആര്‍.സി) മാനദണ്ഡ പ്രകാരം ഡക്ക് സ്ലാബ് വീണ്ടും ടാര്‍ ചെയ്യുകയും ചെയ്തു. ബിയറിങുകളും മാറ്റി സ്ഥാപിച്ചു. ഗര്‍ഡറുകളിലെ കാര്‍ബര്‍ ഫൈബര്‍ റാപ്പിങും പിയറുകളിലെ കോണ്‍ക്രീറ്റ് ജാക്കറ്റിങും മാത്രമാണ് ഇനി അവശേഷിക്കുന്നത്. ഈ ജോലികള്‍ കൂടി പൂര്‍ത്തീകരിച്ചാല്‍ പാലം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കാനാവും. ഈ അറ്റകുറ്റ പണികള്‍ പൂര്‍ത്തീകരിക്കുന്നതോടെ പാലത്തില്‍ പത്തു മുതല്‍ 20 വര്‍ഷം വരെ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്ന് ഇ.ശ്രീധരനും അഭിപ്രായപ്പെട്ടതാണ്. ഇങ്ങനെയിരിക്കെ പാലം പൊളിച്ചു പണിയാനുള്ള സര്‍ക്കാര്‍ തീരുമാനം പുനപരിശോധിക്കണമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പിള്ളി പറഞ്ഞു.
പാലത്തിന്റെ ഗര്‍ഡറുകള്‍ ബലപ്പെടുത്താന്‍ കാര്‍ബണ്‍ ഫൈബര്‍ റാപ്പിങ് എന്ന അതിനൂതന സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തണമെന്ന് ഈ രംഗത്ത് വൈദഗ്ധ്യം തെളിയിക്കുകയും ഡോക്ടറേറ്റ് നേടുകയും ചെയ്ത പ്രൊഫ. അളകസുന്ദര മൂര്‍ത്തി നിര്‍ദേശിച്ചിരുന്നു. ഈ നിര്‍ദേശവും സര്‍ക്കാര്‍ അവഗണിച്ചു. എറണാകുളം ജില്ലയിലെ തന്നെ മൂവാറ്റുപുഴ-പെരിമറ്റം ആറിന് കുറുകെ ദേശീയപാതയില്‍ 70 വര്‍ഷം പഴക്കമുള്ള പാലത്തിന് തകരാറുകള്‍ പരിഹരിക്കാന്‍ കാര്‍ബണ്‍ ഫൈബര്‍ റാപ്പിങ് വിദ്യ ഉപയോഗപ്പെടുത്തുകയും വിജയകരമായി നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്. കാര്‍ബണ്‍ ഫൈബര്‍ റാപ്പിങിന് പുറമെ ഐ.ആര്‍.സി മാനദണ്ഡ പ്രകാരമുള്ള ലോഡ് ടെസ്റ്റ് കൂടി ചെയ്ത് ബല ക്ഷമത കൂടി ഉറപ്പ് വരുത്തിയാല്‍ ആഴ്ച്ചകള്‍ക്കുള്ളില്‍ പാലാരിവട്ടം പാലം ഗതാഗതത്തിനായി തുറന്നു കൊടുക്കാനാവും.
ഐ.ഐ.ടിയുടെ മേല്‍നോട്ടത്തില്‍ പരിഷ്‌ക്കരിച്ച ഡക്ക് സ്ലാബ് ഇപ്പോള്‍ കുറ്റമറ്റതാണെങ്കിലും പൊളിച്ച് പുനര്‍നിര്‍മിക്കണമെന്നാണ് ഇ.ശ്രീധരന്റെ നിര്‍ദേശം. റീ ഇന്‍ഫോസ്ഡ് സിമന്റ് കോണ്‍ക്രീറ്റ് (ആര്‍.സി.സി) ഗര്‍ഡറുകള്‍ നീക്കം ചെയ്ത് പ്രീ സ്ട്രസ്ഡ് കോണ്‍ക്രീറ്റ് (പി.എസ്.സി) ഗര്‍ഡറുകള്‍ കൊണ്ടുവന്ന് സ്ഥാപിക്കണമെന്നും ശ്രീധരന്‍ നിര്‍ദേശിക്കുന്നു.
എന്നാല്‍ ആര്‍.സി.സി ഗര്‍ഡറുകള്‍ ഇളക്കിമാറ്റുമ്പോഴും പി.എസ്.സി ഗര്‍ഡറുകള്‍ കൊണ്ടുവന്ന് ഉറപ്പിക്കുമ്പോഴും തൂണുകളെ എങ്ങനെ ബാധിക്കുമെന്ന് പറയാനാവില്ല. തകര്‍ച്ച നേരിട്ട പാലം പുനരുദ്ധരിക്കുകയാണെങ്കില്‍ എത്ര കാലം നിലനില്‍ക്കുമെന്ന് ചെന്നൈ ഐ.ഐ.ടി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ലെന്ന കാരണമാണ് പൊളിച്ചുനീക്കലിന് സര്‍ക്കാര്‍ കാരണമായി പറയുന്നത്. എന്നാല്‍ ഒരു നിര്‍മാണവും എത്രകാലം നിലനില്‍ക്കാനാവുമെന്ന് സാങ്കേതികമായി പറയാനാവില്ലെന്ന് ഇവര്‍ പറയുന്നു. പാലങ്ങളുടെ നിര്‍മാണ മാനദണ്ഡങ്ങളില്‍ അവസാന വാക്കായ ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസിന്റെയും ദേശീയ പാതയുടെ അതോറിറ്റിയുടെ നിര്‍ദേശങ്ങളാണ് ഇക്കാര്യത്തില്‍ സ്വീകരിക്കേണ്ടതെന്നും കരാറുകാര്‍ വ്യക്തമാക്കി.
‘അഡ്വാന്‍സ് ആവശ്യപ്പെട്ടത് കാലാവധി കുറച്ചതിനാല്‍’
കൊച്ചി: പാലാരിവട്ടം പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് കരാറുകാരന്‍ അഡ്വാന്‍സ് നല്‍കിയതില്‍ ദുരൂഹതയില്ലെന്ന് കേരള ഗവ.കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍. നിര്‍മാണ കാലാവധി 24 മാസത്തില്‍ നിന്നും 18 മാസമായി കുറയ്ക്കണമെന്ന് റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പറേഷന്‍ തീരുമാനിച്ചത് കൊണ്ടാണ് കരാറുകാരന്‍ മൊബിലൈസേഷന്‍ അഡ്വാന്‍സ് ആവശ്യപ്പെട്ടത്. ബാങ്ക് ഗ്യാരന്റിയും ഏഴു ശതമാനം പലിശയും ഈടാക്കിയാണ് അഡ്വാന്‍സ് നല്‍കിയത്. അഡ്വാന്‍സ് തുകയും പലിശയും പൂര്‍ണമായും തിരിച്ചടച്ച് കരാറുകാരന്‍ ബാങ്ക് ഗ്യാരണ്ടി തിരികെ വാങ്ങിയിട്ടുമുണ്ട്. ജനകീയാസൂത്രണ പദ്ധതിയില്‍ മുന്‍കൂറായി നല്‍കിയ നൂറ് കോടിയിലേറെ രൂപ ഇപ്പോഴും കിട്ടാകടമായി ഉണ്ടെന്നും സര്‍ക്കാര്‍ കരാറുകാര്‍ പറഞ്ഞു.
Film
‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Film
മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

GULF
ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു
2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇ യിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു
ദുബൈ വിമണ്‍സ് അസോസിയേഷന്‍ ഹാളില്‍ മലപ്പുറം ജില്ലാ കെ.എം.സി.സി ക്ക് കീഴിലുള്ള സ്മാര്‍ട്ട് എഡ്യുക്കേഷന്‍ ആന്റ് എന്‍ഡോവ്‌മെന്റ് വിംഗ് സംഘടിപ്പിച്ച ടാലന്റ് ഈവ് 2025 എന്ന ചടങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ ആദരം ഏറ്റുവാങ്ങിയത്
ഡോ. പുത്തൂര്‍ റഹ്‌മാന്‍ചടങ്ങ് ഉത്ഘാടനം ചെയ്തു,സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു സൈനുല്‍ ആബിദീന്‍ സഫാരി, ഡോ.അന്‍വര്‍ അമീന്‍, പി.കെ ഫിറോസ്, സലാം പരി, നിഷാദ് പുല്‍പ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു
പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും, അന്തരാഷ്ട്ര ട്രെയിനറും, മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ. റാഷിദ് ഗസ്സാലി ക്ലാസെടുത്തു. കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും സംബന്ധിച്ചു. എ.പി. നൗഫല്‍ സ്വാഗതവും, സി.വി അശ്‌റഫ് നന്ദിയും പറഞ്ഞു.
-
kerala3 days ago
വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാന്റെ നില ഗുരുതരമായി തുടരുന്നു
-
india3 days ago
ഊട്ടിയില്‍ ദേഹത്ത് മരംവീണ് വടകര സ്വദേശിക്ക് ദാരുണാന്ത്യം
-
india3 days ago
യുപിയില്‍ ബീഫ് കടത്തിയെന്ന് ആരോപിച്ച് നാല് മുസ്ലിം യുവാക്കളെ ക്രൂരമായി മര്‍ദിച്ച് ഹിന്ദുത്വവാദികള്‍
-
india3 days ago
താജ് മഹലിന്റെ സുരക്ഷ വര്‍ധിപ്പിക്കാന്‍ ആന്റി-ഡ്രോണ്‍ സംവിധാനം സ്ഥാപിക്കാന്‍ തീരുമാനം
-
kerala3 days ago
പാലക്കാട് വീടിനുമുകളില്‍ മരം വീണ് നാലുപേര്‍ക്ക് പരിക്ക്
-
News3 days ago
ഗസ്സയിലെ വംശഹത്യ; ഇസ്രാഈല്‍ കൊല്ലപ്പെടുത്തിയ മാധ്യമപ്രവര്‍ത്തകരുടെ എണ്ണം 220 കടന്നു
-
film2 days ago
രാമനെ അറിയില്ല, രാവണനാണ് നായകന്; പുതിയ റാപ്പിനെ കുറിച്ച് റാപ്പര്‍ വേടന്
-
kerala3 days ago
കനത്ത മഴ; 6 ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി