Badminton
ആളുകള്‍ സില്‍വര്‍ സിന്ധുവെന്ന് വിളി തുടങ്ങിയിരുന്നു; അതു വല്ലാതെ വേദനിപ്പിച്ചു- പി.വി സിന്ധു

ഹൈദരാബാദ്: ആളുകള്‍ തന്നെ ‘സില്‍വര്‍ സിന്ധു’ എന്നു വിളിക്കാന്‍ തുടങ്ങിയിരുന്നെന്നും അത് തന്നെ വല്ലാതെ അലോസരപ്പെടുത്തിയിരുന്നെന്നും സിന്ധു. അതാണ് ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം മാത്രം മനസ്സിലുറപ്പിച്ച് കളിക്കാന്‍ ഇറങ്ങിയതെന്നും സിന്ധു വ്യക്തമാക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ സ്മൃതി മന്ദാനയും ജെമീമ റോഡ്രിഗസുമായുള്ള ലൈവ് ചാറ്റിനിടെ സംസാരിക്കുകയായിരുന്നു സിന്ധു. 2019-ല്‍ ബേസലില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ നവോമി ഒകുഹാരയെ പരാജയപ്പെടുത്തിയാണ് സിന്ധു സ്വര്‍ണം കഴുത്തിലണിഞ്ഞത്.
‘എന്റെ 100% കളിക്കളത്തില്‍ നല്‍കുക എന്നതുമാത്രമായിരുന്നു ലക്ഷ്യം. ആളുകള്‍ സില്‍വര്‍ സിന്ധു എന്നു വിളിക്കുന്നത് ഇനിയും എനിക്ക് കേള്‍ക്കാനാകുമായിരുന്നില്ല. ചില സമയത്ത് ഇത് മനസ്സിലേക്ക് കയറിവരും. ആ സമയത്ത് ഞാന്‍ എന്നോടുതന്നെ പറയും ‘ അങ്ങനെ ഒന്നും ചിന്തിക്കരുത്. കോര്‍ട്ടില്‍ 100% നല്‍കുക എന്നതു മാത്രമാണ് ഇപ്പോഴത്തെ ലക്ഷ്യം. സ്വര്‍ണത്തിലേക്ക് ശ്രമിക്കുക. വിജയിക്കാനാകും’.
ബേസലില്‍ സ്വര്‍ണം നേടിയതോടെ ഒരു ലോകചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡ് 24-കാരിയായ സിന്ധു സ്വന്തമാക്കി.
Badminton
ടിക്കറ്റ് കിട്ടിയില്ല; ദേശീയ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീം സ്റ്റേഷനിൽ കുടുങ്ങി
ടീം കോച്ച്, മാനേജര്‍ അടക്കം 23 പേരുടെ യാത്രയാണ് ടിക്കറ്റ് കണ്‍ഫേം ആകാത്തതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായിരിക്കുകയാണ്.

ദേശീയ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീം ട്രെയിന്‍ കിട്ടാതെ കാത്തിരിക്കുന്നു. ജൂനിയര്‍-സീനിയര്‍ വിഭാഗത്തിലുള്ള താരങ്ങളാണ് ട്രെയിന്‍ കിട്ടാതെ എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ കാത്തിരിക്കുന്നത്. ടീം കോച്ച്, മാനേജര്‍ അടക്കം 23 പേരുടെ യാത്രയാണ് ടിക്കറ്റ് കണ്‍ഫേം ആകാത്തതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായിരിക്കുകയാണ്.
പതിനേഴാം തീയതി മധ്യപ്രദേശിലെ നര്‍മദപുരത്ത് വെച്ച് നടക്കുന്ന ദേശീയ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കേണ്ടുന്ന ജൂനിയര്‍, സീനിയര്‍ വിഭാഗത്തിലുള്ള കായിക താരങ്ങളുടെ യാത്ര പ്രതിസന്ധിയിലായിരിക്കുന്നത്. വ്യാഴാഴ്ച ഉച്ചക്ക് 1.30-ന് എറണാകുളത്ത് നിന്നും പുറപ്പെടേണ്ടിയിരുന്ന മംഗള ലക്ഷദ്വീപ്എക്‌സ്പ്രസിലാണ് യാത്ര ചെയ്യേണ്ടിയിരുന്നത്.
എന്നാല്‍ ഒന്നരയോടെയാണ് ഇവരുടെ ടിക്കറ്റ് കണ്‍ഫേം ആയിട്ടില്ലെന്ന വിവരം അധികൃതര്‍ അറിയിക്കുന്നത്. രണ്ട് പേരുടെ ടിക്കറ്റ് മാത്രമാണ് കണ്‍ഫേം ആയത്. എന്നാല്‍ ഇക്കാര്യം അധികൃതര്‍ താരങ്ങളെയോ രക്ഷിതാക്കളെയോ നേരത്തേ അറിയിച്ചിട്ടില്ലെന്നാണ് ആക്ഷേപം.
Badminton
അഖിലേന്ത്യാ റാങ്കിങ് ബാഡ്മിന്റനില്‍ മലയാളി പെണ്‍കുട്ടിയ്ക്ക് ഇരട്ട മെഡല്‍
അലക്‌സിയ എല്‍സ അലക്‌സാണ്ടറാണ് അണ്ടര്‍ 13 വിഭാഗത്തില്‍ ഡബിള്‍സില്‍ സ്വര്‍ണവും സിംഗിള്‍സില്‍ വെള്ളിയും നേടിയത്.

റാഞ്ചിയില്‍ നടന്ന യോനെക്‌സ് – സണ്‍റൈസ് അഖിലേന്ത്യാ റാങ്കിങ് ബാഡ്മിന്റനില്‍ മലയാളി പെണ്‍കുട്ടിക്ക് ഇരട്ട മെഡല്‍. അലക്‌സിയ എല്‍സ അലക്‌സാണ്ടറാണ് അണ്ടര്‍ 13 വിഭാഗത്തില്‍ ഡബിള്‍സില്‍ സ്വര്‍ണവും സിംഗിള്‍സില്‍ വെള്ളിയും നേടിയത്. ഡബിള്‍സില്‍ തെലങ്കാനയുടെ ഹംസിനി ചാദരം ആയിരുന്നു അലക്‌സിയയോടൊപ്പം ടീമിലിറങ്ങിയത്.
നേരത്തെ കൊല്‍ക്കത്തയില്‍ ഇതേ പരമ്പരയില്‍ സിംഗിള്‍സിലും ഡബിള്‍സിലും അലക്‌സിയ വെങ്കലം നേടിയിരുന്നു. ദുബായിലാണ് താമസമെങ്കിലും ബാഡ്മിന്റന്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ കീഴിലാണ് അലക്‌സിയ മത്സരിക്കുന്നത്.
ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയാണ് അലക്‌സിയ. അടൂര്‍ കണ്ണംകോട് അറപുറയില്‍ ലൂയി വില്ലയില്‍ റോമി അലക്‌സാണ്ടര്‍ ലൂയിസിന്റെയും റീജ റോമിയുടെയും മകളാണ് അലക്‌സിയ.
Badminton
എച്ച്എസ് പ്രണോയ് പൊരുതി തോറ്റു ;ഓസ്‌ട്രേലിയൻ ഓപ്പൺ ബാഡ്മിന്റൺ കിരീടം ചൈനയുടെ വെങ് ഹോങ് യാങ്ങിന് ;
ആദ്യ ഗെയിം നഷ്ടമായതിനുശേഷം ശക്തമായി തിരിച്ചുവന്ന പ്രണോയ് അവസാനം വരെ പോരാടിയാണ് പരാജയം സമ്മതിച്ചത്

ഓസ്ട്രേലിയൻ ഓപ്പൺ ബാഡ്മിന്റൺ കിരീടം ചൈനയുടെ വെങ് ഹോങ് യാങ്ങിന്. ആവേശകരമായ പുരുഷ സിംഗിൾസ് ഫൈനലിൽ എച്ച്എസ് പ്രണോയ് പൊരുതി തോറ്റു. ഒരു മണിക്കൂറും 30 മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവിൽ 21-9, 21-23, 22-20 എന്ന സ്‌കോറിനായിരുന്നു യാങ്ങിന്റെ വിജയം.ആദ്യ ഗെയിം നഷ്ടമായതിനുശേഷം ശക്തമായി തിരിച്ചുവന്ന പ്രണോയ് അവസാനം വരെ പോരാടിയാണ് പരാജയം സമ്മതിച്ചത്. ശനിയാഴ്ച നടന്ന സെമിഫൈനലിൽ 21-18, 21-12 എന്ന സ്‌കോറിന് പ്രിയാൻഷു രജാവത്തിനെ നേരിട്ടുള്ള ഗെയിമുകൾക്ക് തോൽപ്പിച്ചാണ് പ്രണോയ് ഫൈനലിലെത്തിയത്. 21-19, 13-21, 21-13 എന്ന സ്‌കോറിന് മലേഷ്യയുടെ ലീ സി ജിയയെ പരാജയപ്പെടുത്തിയാണ് വെങ് ഹോങ് ഫൈനൽ ഉറപ്പിച്ചത്
-
kerala3 days ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india3 days ago
ഛത്തീസ്ഗഡില്‍ സിപിഐ മാവോയിസ്റ്റ് ജനറല്‍ സെക്രട്ടറി ഉള്‍പ്പടെ 27 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു
-
tech3 days ago
റേസർ 60 അൾട്രാ പുറത്തിറക്കി മോട്ടറോള
-
kerala2 days ago
രാവിലെ വരെ സിപിഎമ്മായിരുന്നു, മരണം വരെ ബിജെപിയായിരിക്കും; എസ്എഫ്ഐ മുന്‍ നേതാവ് ബിജെപിയിലേക്ക്
-
kerala2 days ago
ഹോട്ടലില്‍ മോഷ്ടിക്കാന്‍ എത്തി; കളളന് ഓംലറ്റ് ഉണ്ടാക്കി കഴിച്ചു
-
Health2 days ago
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: 7 ദിവസത്തിനിടെ തിരുവനന്തപുരത്ത് 2 പേര് മരിച്ചു
-
kerala3 days ago
കോന്നി കുളത്തുമണ്ണില്‍ കാട്ടാന ചരിഞ്ഞ സംഭവം; പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം
-
kerala2 days ago
മരിക്കുന്നതിന്റെ തലേന്നും നാലുവയസുകാരി പീഡിപ്പിക്കപ്പെട്ടു; സ്വകാര്യ ഭാഗത്ത് മുറിവുകള്‍, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്