Connect with us

india

യുപിയില്‍ മുസ്‌ലിമിനെ വീണ്ടും അടിച്ചുകൊല്ലുന്നു; ജയിലിലടക്കുന്നു-പുറത്തുവരുന്നത് ആദിത്യനാഥിന്റെ മുസ്‌ലിം വേട്ടയുടെ ഞെട്ടിക്കുന്ന കഥകള്‍

സംഘപരിവാര്‍ നേരിട്ട് നടത്തുന്ന അക്രമങ്ങള്‍ മാത്രമല്ല ഇപ്പോള്‍ യുപിയില്‍ നടക്കുന്നത്. പൊതുസമൂഹത്തെ തന്നെ മുസ്‌ലിം സമുദായത്തിന് എതിരാക്കി വിദ്വേഷം പ്രചരിപ്പിച്ച വലിയ സാമൂഹിക ധ്രുവീകരണമാണ് യോഗി സര്‍ക്കാര്‍ യുപിയില്‍ സൃഷ്ടിച്ചിരിക്കുന്നത്.

Published

on

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ നിന്ന് പുറത്തുവരുന്നത് ആദിത്യനാഥ് സര്‍ക്കാറിന്റെ ഞെട്ടിക്കുന്ന മുസ്‌ലിം വേട്ടയുടെ കഥകള്‍. സംസ്ഥാന മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നേരിട്ട് നടക്കുന്ന മുസ്‌ലിം വേട്ടയാണ് യുപിയില്‍ അരങ്ങേറുന്നത്. സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയത്തിന് മുഖ്യമന്ത്രി തന്നെ നേരിട്ട് നേതൃത്വം വഹിക്കുന്നതാണ് ഉത്തര്‍പ്രദേശിലെ കാഴ്ച. മുഖ്യധാരയില്‍ നിന്ന് ഭീകരമായ രീതിയില്‍ ഒറ്റപ്പെടുത്തപ്പെടുന്ന മുസ്‌ലിം സമുദായം യുപിയില്‍ വലിയ അസ്തിത്വ പ്രതിസന്ധിയാണ് നേരിടുന്നത്.

മുസ്‌ലിംകളെല്ലാം അക്രമികളും കുഴപ്പക്കാരുമാണ് എന്ന ചിന്തയാണ് സംഘപരിവാര്‍ സമൂഹത്തില്‍ പ്രചരിപ്പിക്കുന്നത്. അതിന്റെ പ്രതിഫലനമായി മുസ്‌ലിംകള്‍ ക്രൂരമായി തെരുവില്‍ കൊല്ലപ്പെടുകയോ ജയിലിലടക്കപ്പെടുകയോ ചെയ്യുന്നു. ഇതിന്റെ ഏറ്റവും അവസാനത്തെ ഇരയാണ് കഴിഞ്ഞ ദിവസം ബറേലിയില്‍ കൊല്ലപ്പെട്ട ബാസിത് ഖാന്‍ എന്ന 32 കാരന്‍. അടുത്തുള്ള സര്‍ക്കാര്‍ ഓഫീസില്‍ നിന്ന് മോഷണം നടത്തിയെന്നാരോപിച്ചാണ് ബാസിത് ഖാനെ മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചത്. മര്‍ദിച്ച അവശനാക്കി പൊലീസില്‍ ഏല്‍പിച്ചെങ്കിലും ആശുപത്രിയിലെത്തിക്കാന്‍ പൊലീസ് തയ്യാറായില്ല. പൊലീസ് ഇയാളെ വീട്ടിലെത്തിക്കുകയാണ് ചെയ്തത്. പിന്നീട് ബന്ധുക്കളാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. വെള്ളിയാഴ്ച വൈകീട്ടോടെ ബാസിത് മരിച്ചു.

കഴിഞ്ഞ ജൂണില്‍ ഇസ്‌റാര്‍ എന്ന മുസ്‌ലിം യുവാവിനെ നാട്ടുകാര്‍ അടിച്ചു കൊലപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതിന്റെ പേരില്‍ ഒരാളെ പോലും കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ല. ഇസ്‌റാര്‍ മാനസിക അസ്വാസ്ഥ്യമുള്ള ആളായിരുന്നു എന്നാണ് പൊലീസ് പറഞ്ഞത്. ആള്‍ക്കൂട്ട കൊലയായി കണക്കാക്കാനാവില്ലെന്നായിരുന്നു പൊലീസ് പറഞ്ഞത്. പൗരത്വനിയമത്തിനെതിരായ സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ നൂറുകണക്കിന് മുസ്‌ലിം യുവാക്കളെയാണ് യുപി പൊലീസ് കസ്റ്റഡിയിലെടുത്ത് ജയിലിലടച്ചത്. നിരവധി പേര്‍ ഇപ്പോഴും ജയിലില്‍ നരകയാതന അനുഭവിക്കുകയാണ്.

ഗൊരഖ്പൂരില്‍ കുട്ടികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചത് ലോകത്തോട് വിളിച്ചു പറഞ്ഞതിനാണ് ഡോ.കഫീല്‍ ഖാനെ ആദിത്യനാഥ് വേട്ടയാടിയത്. കള്ളക്കേസ് ചുമത്തി ജയിലിലടച്ച അദ്ദേഹത്തിന് കോടതിയുടെ ഇടപെടല്‍ കൊണ്ട് മാത്രമാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങാനായത്. ഇനിയും കള്ളക്കേസ് ചുമത്തി ജയിലിലടക്കുമെന്ന് ഭയമുള്ളതിനാണ് പ്രിയങ്ക ഗാന്ധിയുടെ നിര്‍ദേശപ്രകാരം കഫീല്‍ ഖാന്‍ രാജസ്ഥാനിലേക്ക് താമസം മാറുകയായിരുന്നു.

മുസ്‌ലിംകള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സംസ്ഥാനമായി യുപി മാറുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സംഘപരിവാര്‍ നേരിട്ട് നടത്തുന്ന അക്രമങ്ങള്‍ മാത്രമല്ല ഇപ്പോള്‍ യുപിയില്‍ നടക്കുന്നത്. പൊതുസമൂഹത്തെ തന്നെ മുസ്‌ലിം സമുദായത്തിന് എതിരാക്കി വിദ്വേഷം പ്രചരിപ്പിച്ച വലിയ സാമൂഹിക ധ്രുവീകരണമാണ് യോഗി സര്‍ക്കാര്‍ യുപിയില്‍ സൃഷ്ടിച്ചിരിക്കുന്നത്.

india

ഊ​ട്ടി,​ കൊ​ടൈ​ക്ക​നാ​ൽ ഇ- പാസിനുള്ള വെബ്സൈറ്റ് തുറന്നു; ഇന്ന് മുതൽ സേവനം ലഭ്യമാകും

നാളെ (മെയ് 7) മുതൽ ജൂൺ 30 വരെ ഇ- പാസ് വഴിയാണ് പ്രവേശനം അനുവദിക്കുക

Published

on

ഗൂഡല്ലൂർ: ഊട്ടി, കൊ​ടൈ​ക്കനാൽ ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കാൻ ഏർപ്പെടുത്തിയ ഇ- പാസിനുള്ള ഓൺലൈൻ സൈറ്റ് സർക്കാർ പ്രഖ്യാപിച്ചു. ഇന്ന് രാവിലെ 6 മുതൽ ഈ സേവനം ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.

epass.tnega.org എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം. നാളെ (മെയ് 7) മുതൽ ജൂൺ 30 വരെ ഇ- പാസ് വഴിയാണ് പ്രവേശനം അനുവദിക്കുക. പാസിന് അപേക്ഷിക്കുന്നയാളുടെ ആധാർകാർഡ്, റേഷൻകാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്‌ എന്നിവയിൽ ഏതെങ്കിലും ഒന്നും വാഹനത്തിന്റെ വിവരം, സന്ദർശിക്കുന്ന തീയതി, എത്രദിവസം തങ്ങുന്നു എന്നീ വിവരങ്ങളുമാണ് വെബ്സൈറ്റിൽ നൽകേണ്ടത്.

Continue Reading

india

അമേഠിയിലെ കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം: വാഹനങ്ങൾ അടിച്ചുതകർത്തു

‘ബിജെപി ഗുണ്ടകള്‍’ആണ് ആക്രമണം നടത്തിയതെന്ന് കോണ്‍ഗ്രസ് എക്സില്‍ കുറിച്ചു

Published

on

അമേഠി: അമേഠിയില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ ആക്രമണം. ഞായറാഴ്ച അര്‍ധരാത്രിയാണ് അജ്ഞാതരായ ഒരു സംഘം ഓഫീസ് ആക്രമിച്ചത്. പാര്‍ട്ടി ഓഫീസിന് പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങള്‍ അക്രമികള്‍ തല്ലിത്തകര്‍ത്തു. ജില്ലാ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ശുഭം സിങ്ങിനെയും അജ്ഞാതര്‍ മര്‍ദ്ദിച്ചു. ‘ബിജെപി ഗുണ്ടകള്‍’ആണ് ആക്രമണം നടത്തിയതെന്ന് കോണ്‍ഗ്രസ് എക്സില്‍ കുറിച്ചു.

അക്രമം അറിഞ്ഞതിന് പിന്നാലെ നിരവധി പാര്‍ട്ടിപ്രവര്‍ത്തകരാണ് ഓഫീലേക്ക് എത്തിയത്. കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രദീപ് സിംഗലും പാർട്ടി ഓഫീസിലെത്തി. സിഒ സിറ്റി മായങ്ക് ദ്വിവേദിക്കൊപ്പം വന്‍ പൊലീസ് സേനയും സ്ഥലത്തെത്തി പാര്‍ട്ടി പ്രവര്‍ത്തകരുമായി സംസാരിച്ചു. അന്വേഷണം നടത്തുമെന്നും ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കുമെന്നും പ്രവര്‍ത്തകര്‍ക്ക് പൊലീസ് ഉറപ്പ് നല്‍കി. സംഭവ സ്ഥലത്ത് പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.

Continue Reading

crime

ആറുവയസ്സുകാരനെ മുതലകളുള്ള അരുവിയിലേയ്ക്ക് അമ്മ എറിഞ്ഞു; കണ്ടെടുത്തത് പാതിഭക്ഷിച്ച മൃതദേഹം

കർണാടകയിലെ ദാന്‍ദെലി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

Published

on

കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് അമ്മ മുതലകളുള്ള അരുവിയിലേയ്ക്ക് എറിഞ്ഞ ആറുവയസ്സുകാരന് ദാരുണാന്ത്യം. പാതി ഭക്ഷിച്ച നിലയില്‍ ഞായറാഴ്ചയാണ് ആറ് വയസ്സുകാരന്റെ മൃതദേഹം അരുവിയില്‍ നിന്ന് പുറത്തെടുത്തത്. കർണാടകയിലെ ദാന്‍ദെലി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

ശനിയാഴ്ച വൈകുന്നേരം ഏഴുമണിയോടെ ഭര്‍ത്താവുമായുള്ള തര്‍ക്കത്തിന് പിന്നാലെയാണ് 23 വയസ്സുകാരിയായ യുവതി ആറ് വയസ്സുള്ള കുട്ടിയെ വീടിന് പിന്‍വശത്തുള്ള അരുവിയിലേയ്ക്ക് വഴിച്ചെറിഞ്ഞത്. ദാന്‍ദെലി മുതല സങ്കേതത്തിനോട് ചേര്‍ന്നുള്ള ഈ അരുവിയിലും മുതലകളുണ്ട്.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ രക്ഷാപ്രവര്‍ത്തകര്‍ക്ക് വെളിച്ചക്കുറവ് മൂലം കുട്ടിയെ വീണ്ടെടുക്കാന്‍ സാധിച്ചില്ല. ഞായറാഴ്ച രാവിലെയാണ് പാതിഭക്ഷിച്ച നിലയിലുള്ള കുട്ടിയുടെ മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തത്.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേയ്ക്ക് മാറ്റി. പൊലീസ് കുട്ടിയുടെ മാതാപിതാക്കളെ അറസ്റ്റ് ചെയ്യുകയും ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.

Continue Reading

Trending