Connect with us

world

ബലാത്സംഗ കേസ് പ്രതികളുടെ ലൈംഗിക അവയവം ഛേദിക്കും; പുതിയ നിയമവുമായി നൈജീരിയന്‍ സംസ്ഥാനം

നേരത്തെ ബലാത്സംഗ കേസിലെ പ്രതികള്‍ക്ക് പരമാവധി 21 വര്‍ഷം തടവുശിക്ഷയും കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതികള്‍ക്ക് 12 വര്‍ഷം തടവുമായിരുന്നു നല്‍കിയിരുന്നത്

Published

on

അബുജ: ബലാത്സംഗ കേസിലെ പുരുഷ പ്രതികളുടെ ലൈംഗിക അവയവം ഛേദിക്കാനുള്ള നിയമം നൈജീരിയന്‍ സംസ്ഥാനമായ കാഡുനയില്‍ പ്രബല്യത്തില്‍. 14 വയസ്സില്‍ താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷയും കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന സ്ത്രീകളുടെ ഫലോപിയന്‍ ട്യൂബുകള്‍ നീക്കം ചെയ്യാനും സംസ്ഥാനത്ത് പ്രാബല്യത്തില്‍ വന്ന പുതിയ നിയമം പറയുന്നു.

ലൈംഗിക ആക്രമണങ്ങളില്‍ നിന്നും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സംരക്ഷണമൊരുക്കാനാണ് ഇത്തരമൊരു നിയമം പ്രാബല്യത്തില്‍ വരുത്തുന്നതെന്ന് കാഡുനയിലെ ഗവര്‍ണര്‍ നാസിര്‍ അഹ്മദ് എല്‍ റുഫായി പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനിടെ രാജ്യത്ത് ബലാത്സംഗ കേസുകളും വര്‍ധിച്ച പശ്ചാത്തലത്തിലാണ് ഈ തീരുമാനം.

നേരത്തെ ബലാത്സംഗ കേസിലെ പ്രതികള്‍ക്ക് പരമാവധി 21 വര്‍ഷം തടവുശിക്ഷയും കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതികള്‍ക്ക് 12 വര്‍ഷം തടവുമായിരുന്നു നല്‍കിയിരുന്നത്.

News

കനത്ത മഴ; ചൈനയിൽ ഹൈവേ തകർന്ന് 36 പേർ മരിച്ചു

30 പേര്‍ക്ക് പരിക്കുകളുണ്ട്.

Published

on

തെക്കേ ചൈനയിലെ ഗുആങ്ഡോങ് പ്രവിശ്യയില്‍ കനത്ത മഴയെ തുടര്‍ന്ന് ഹൈവെയുടെ ഒരു ഭാഗം ഒലിച്ചുപോയി. ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ കാറുകള്‍ തകര്‍ന്ന് 36-ഓളം പേര്‍ മരിച്ചതായി അധികൃതര്‍ പറഞ്ഞു. 30 പേര്‍ക്ക് പരിക്കുകളുണ്ട്.

ഹൈവേയുടെ ഒരു ഭാഗം ഇടിഞ്ഞുതാഴ്ന്ന നിലയിലായിരുന്നു. ഹൈവേയുടെ 17.9 മീറ്ററാണ് തകര്‍ന്നത്. അപകടത്തെത്തുടര്‍ന്ന് ആഴത്തിലുള്ള കുഴിയിലേക്ക് പതിച്ച 23 വാഹനങ്ങള്‍ കണ്ടെത്തിയതായി മെയ്സൊ സിറ്റി സര്‍ക്കാര്‍ അറിയിച്ചു.

കഴിഞ്ഞ രണ്ടാഴ്ച്ചയായി ഗുആങ്ഡോങ് പ്രവിശ്യയുടെ പല ഭാഗത്തും കന്നത്ത മഴയും വെള്ളപ്പൊക്കവുമുണ്ടായിരുന്നു. ശക്തമായ മഴ പ്രവിശ്യയിലെ രണ്ട് നഗരങ്ങളെ സാരമായി ബാധിച്ചു. 110,000 പേരെ മാറ്റിപ്പാര്‍പ്പിച്ചതായി പ്രാദേശിക സര്‍ക്കാര്‍ പറയുന്നു. പ്രളയത്തില്‍ നാലു പേര്‍ക്ക് ജീവന്‍ നഷ്ടമായി. 10 പേരെ കാണാതായതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോട്ട് ചെയ്തു.

 

Continue Reading

News

നെതന്യാഹു ഉടൻ രാജിവെക്കണമെന്ന് 58 ശതമാനം ഇസ്രാഈലികളും ആഗ്രഹിക്കു​ന്നെന്ന് അഭിപ്രായ സർവേ

പ്രതിരോധമന്ത്രി യോവ് ഗാലന്റ് രാജിവെക്കണമെന്ന് 48 ശതമാനവും ഐ.ഡി.എഫ് മേധാവി സ്റ്റാഫ് ഹെര്‍സി ഹലേവി സ്ഥാനമൊഴിയണമെന്ന് 50 ശതമാനം പേരും ഇസ്രാഈല്‍ സുരക്ഷാ ഏജന്‍സിയായ ഷിന്‍ ബെറ്റ് തലവന്‍ റോനന്‍ ബാര്‍ രാജിവെക്കണമെന്ന് 56 ശതമാനം പേരും അഭിപ്രായപ്പെടുന്നു.

Published

on

പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉടന്‍ രാജിവെക്കണമെന്ന് 58 ശതമാനം ഇസ്രാഈലികളും ആഗ്രഹിക്കുന്നെന്ന് അഭിപ്രായ സര്‍വേ. എന്‍12 നടത്തിയ സര്‍വേയില്‍ 28 ശതമാനം പേര്‍ മാത്രമാണ് നെതന്യാഹുവിനെ പിന്തുണക്കുന്നത്.

പ്രതിരോധമന്ത്രി യോവ് ഗാലന്റ് രാജിവെക്കണമെന്ന് 48 ശതമാനവും ഐ.ഡി.എഫ് മേധാവി സ്റ്റാഫ് ഹെര്‍സി ഹലേവി സ്ഥാനമൊഴിയണമെന്ന് 50 ശതമാനം പേരും ഇസ്രാഈല്‍ സുരക്ഷാ ഏജന്‍സിയായ ഷിന്‍ ബെറ്റ് തലവന്‍ റോനന്‍ ബാര്‍ രാജിവെക്കണമെന്ന് 56 ശതമാനം പേരും അഭിപ്രായപ്പെടുന്നു.

തെരഞ്ഞെടുപ്പ് നേരത്തെയാക്കണമെന്ന് 54 ശതമാനം ആളുകള്‍ അഭിപ്രായപ്പെടുമ്പോള്‍ മന്ത്രിമാരായ ബെന്നി ഗാന്റ്സും ഗാഡി ഈസന്‍കോട്ടും ഉടന്‍ സ്ഥാനമൊഴിയണമെന്ന് 37 ശതമാനം പേരും ആവശ്യപ്പെടുന്നു.

ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ ബെന്നി ഗാന്റ്സിന്റെ നാഷനല്‍ യൂനിറ്റി പാര്‍ട്ടി 31 സീറ്റ് നേടുമ്പോള്‍ നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടിക്ക് 18 സീറ്റ് മാത്രമേ ലഭിക്കൂവെന്നും സര്‍വേ പറയുന്നു. യേഷ് ആത്തിഡിന് 15 സീറ്റും ഷാസ്, യിസ്രാഈല്‍ ബെയ്‌ത്തെനു, ഒത്സ്മ യെഹൂദിത് എന്നീ പാര്‍ട്ടികള്‍ 10 സീറ്റ് വീതം നേടുമെന്നും സര്‍വേ പ്രവചിക്കുന്നു. നിലവില്‍ ഭരണം നടത്തുന്ന നെതന്യാഹു സഖ്യത്തിന് 50 സീറ്റും ഗാന്റ്, യയിര്‍ ലാപിഡ് സഖ്യത്തിന് 65 സീറ്റും ലഭിക്കുമെന്നും സര്‍വേ അഭിപ്രായപ്പെടുന്നു.

അതേസമയം, കെ.എ.എന്‍ നടത്തിയ സര്‍വേയില്‍ നാഷനല്‍ യൂനിറ്റി പാര്‍ട്ടി 29ഉം ലികുഡ് പാര്‍ട്ടി 21ഉം യെഷ് ആതിഡ് 15ഉം യിസ്രഈല്‍ ബെയ്‌ത്തെനു 11ഉം വീതം സീറ്റുകളാണ് നേടുകയെന്ന് പ്രചവിക്കുന്നു.

 

Continue Reading

More

കെനിയയില്‍ അണക്കെട്ട് പൊട്ടി 42 മരണം

നിരവധി ആളുകള്‍ ചെളിയില്‍ ഇനിയും കുടുങ്ങിക്കിടക്കുകയാണ്

Published

on

രാജ്യത്ത് കനത്ത മഴയും വെളളപ്പൊക്കവും കാരണം ഡാം തകര്‍ന്ന് 42 പേര്‍ക്ക് ദാരുണാന്ത്യം. ഇതോടെ മഴക്കെടുതി മൂലം മരിച്ചവരുടെ എണ്ണം 120 ആയി. നിരവധി ആളുകള്‍ ചെളിയില്‍ ഇനിയും കുടുങ്ങിക്കിടക്കുകയാണ്.

വെളളപ്പൊക്കം കാരണം റോഡുകളും സമീപസ്ഥലങ്ങളും വെളളത്തിനടിയിലാണ്.24,000 വീടുകളില്‍ നിന്ന് ആളുകളെ ഇതിനോടകം മാറ്റിപ്പാര്‍പ്പിച്ചു.നിലവിലെ സാഹച്യം കണക്കിലെടുത്ത് സ്‌കൂളുകള്‍ ഒരാഴ്ച കൂടി അടച്ചിടുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ വര്‍ഷം കെനിയ,സൊമാലിയ,എത്യോപ്യ എന്നിവടങ്ങളില്‍ മഴയിലും വെളളപ്പൊക്കത്തിലും 300ലധികം ആളുകള്‍ മരിച്ചിരുന്നു.നിലവിലെ സ്ഥിതി കെനിയയിലും അയല്‍ രാജ്യങ്ങളിലും ആശങ്കക്ക് കാരണമായിട്ടുണ്ട്.

Continue Reading

Trending