business
മലപ്പുറം മണ്ഡലത്തില്‍ 137 കോടിയുടെ പദ്ധതികള്‍
കിഫ്ബി പദ്ധയില്‍ പി.ഉബൈദുല്ല എം.എല്‍.എയുടെ ഇടപെടലില്‍ കൊണ്ടുവന്നത് 137.04 കോടിയുടെ പദ്ധതികള്‍

മലപ്പുറം: കിഫ്ബി പദ്ധയില്‍ പി.ഉബൈദുല്ല എം.എല്‍.എയുടെ ഇടപെടലില്‍ കൊണ്ടുവന്നത് 137.04 കോടിയുടെ പദ്ധതികള്‍. മണ്ഡലത്തിലെ സ്കൂളുകളുടെ അടിസ്ഥാന വികസനം വര്‍ധിപ്പിക്കുന്നതാണ് പദ്ധതികളിലധികവും. ഏറ്റവും കൂടുതല്‍ ഫണ്ട് കിഫ്ബിയില്‍ ലഭിച്ചിട്ടുള്ളത് കോട്ടപ്പടി ഫ്ളൈ ഓവറിനാണ്. 89 കോടി രൂപയാണ് ഈ പദ്ധതിക്ക് അനുവദിച്ചിട്ടുള്ളത്. യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ജില്ലയിലെ സര്‍ക്കാര്‍ മേഖലയിലെ ഏക വനിതാ കോളജിന് സ്വന്തം കെട്ടിടം നിര്‍മിക്കുന്നതിന് 10 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 2.3 കോടി രൂപ നേരത്തെ അനുവദിച്ചിട്ടുണ്ട്. ഇതിന് പുറമെയാണ് എം.എല്‍.എ ഇടപെട്ട് കിഫ്ബിയില്‍ 10 കോടി രൂപ കൂടി നേടിയത്. മലപ്പുറം സബ് രജിസ്ട്രാര്‍ ആപ്പീസ് നിര്‍മിക്കുന്നതിന് രണ്ട് കോടി കിഫ്ബിയില്‍ നേടിയിട്ടുണ്ട്. ഇതിന്റെ നിര്‍മാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മലപ്പുറം ഗവ.കോളജിന് വനിതാ ഹോസ്റ്റല്‍ നിര്‍മിക്കുന്നതിന് 5.04 കോടിയും മണ്ഡലത്തിന് ലഭിച്ചിട്ടുണ്ട്. കെട്ടിട നിര്‍മാണത്തിന്റെ തറക്കല്ലിടല്‍ പൂര്‍ത്തിയായിട്ടുണ്ട്.
പൂക്കോട്ടൂര്‍ ജി.എച്ച്.എസ്.സ്, എം.എസ്.പി സ്കൂള്‍ എന്നിവടങ്ങളില്‍ കിഫ്ബി പദ്ധതിയില്‍ മൂന്ന് കോടി രൂപ വീതം ചെലവിട്ട് അടിസ്ഥാന സൗകര്യമൊരുക്കി. കെട്ടിട നിര്‍മാണമടക്കം പൂര്‍ത്തിയാക്കി ഉദ്ഘാടനത്തിന് സജ്ജമാക്കിയിരിക്കുകയാണ്. അഞ്ച് കോടി രൂപ ചെലവിട്ട് അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്ന മലപ്പുറം ഗവ. ഗേള്‍സ് സ്കൂളില്‍ നിര്‍മാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ജി.ബി.എച്ച്.എസ്.എസ് മലപ്പുറം, ജി.വി.എച്ച്.എസ്.എസ് അരിമ്പ്ര, ജി.വി.എച്ച്.എസ്.സ് പുല്ലാനര്‍, ജി.വി.എച്ച്.എസ്.എസ് ഇരുമ്പുഴി, ജി.എം.യു.പി.എസ് ഒഴുകൂര്‍ എന്നീ സ്കൂളുകള്‍ക്കും കിഫ്ബിയില്‍ മൂന്ന് കോടി അനുവദിച്ചിട്ടുണ്ട്. ജി.യു.പി.എസ് പന്തല്ലൂര്‍, ജി.എം.യു.പി.എസ് അരിമ്പ്ര, ജി.എം.യു.പി.എസ് ഇരുമ്പുഴി, ജി.എം.യു.പി.എസ് ചെമ്മങ്കടവ്, ജി.എം.യു.പി.എസ് മേല്‍മുറി എന്നീ സ്കൂളുകള്‍ക്ക് ഒരു കോടി രൂപ വീതവും കിഫ്ബിയില്‍ അനുവദിച്ചിട്ടുണ്ട്. ഈ പദ്ധതികള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഉടന്‍ ആരംഭിക്കുന്നതിന് ശ്രമങ്ങള്‍ നടത്തിവരികയാണെന്നും പി.ഉബൈദുല്ല എം.എല്‍.എ പറഞ്ഞു.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ആശ്വാസം. ഇന്ന് ഗ്രാമിന് 90 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണം വാങ്ങാന്‍ 8,310 രൂപയാണ് നല്‍കേണ്ടത്. പവന് 720 രൂപയാണ് കുറഞ്ഞത്. 68,480 രൂപയായിരുന്ന പവന് 66,480 രൂപയായി കുറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിലായി സ്വര്‍ണ വിലയിലുണ്ടായ വര്‍ധനവിന് ഒരാശ്വാസമാണ് ഇന്നത്തെ വിപണി. സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ പുതുക്കി മുന്നേറിയ കാഴ്ചകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കാണാനായത്.
ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. 18നാണ് സ്വര്‍ണവില ആദ്യമായി 66,000 തൊട്ടത്.
ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.
അതേസമയം, രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വില കുറഞ്ഞാൽ ഇന്ത്യയിൽ വില കുറയണമെന്ന് നിർബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങൾ ഇന്ത്യയിലെ സ്വർണവില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും.
business
സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കുറഞ്ഞു
7940 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ടത്.

സംസ്ഥാനത്ത് തുടര്‍ച്ചയായ നാലാം ദിവസവും സ്വര്‍ണവില കുറഞ്ഞു. സ്വര്‍ണം ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ പവന് 480 രൂപ കുറഞ്ഞിരുന്നു. ഇതോടെ ഇന്ന് 63520 രൂപയാണ് ഇന്ന് ഒരു പവന് സ്വര്‍ണത്തിന് നല്‍കേണ്ടത്. 7940 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ടത്.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.
അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.
business
രൂപയുടെ റെക്കോഡ് കൂപ്പുകുത്തൽ: ഇടിഞ്ഞത് 45 പൈസ
87.95 ആണ് നിലവില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം.

ഡോളറിന് എതിരായ വിനിമയത്തില്‍ റെക്കോര്‍ഡ് വീഴ്ചയിലേക്ക് കൂപ്പു കുത്തി രൂപ. 45 പൈസയുടെ ഇടിവാണ് ഇന്നു വ്യാപാരത്തുടക്കത്തിലുണ്ടായത്. 87.95 ആണ് നിലവില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം.
ആഗോള വിപണിയില്‍ ഡോളര്‍ കരുത്താര്‍ജിച്ചതാണ് രൂപയ്ക്കു തിരിച്ചടിയായത്. ആഭ്യന്തര വിപണിയിലെ നെഗറ്റിവ് ട്രെന്‍ഡും മൂല്യത്തെ സ്വാധീനിച്ചു. വെള്ളിയാഴ്ച വിനിമയം അവസാനിപ്പിച്ചപ്പോള്‍ രൂപ 9 പൈസയുടെ നേട്ടമുണ്ടാക്കിയിരുന്നു. ഇന്നു വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ 45 പൈസയുടെ ഇടിവിലേക്കു വീണു.
ഓഹരി വിപണിയും നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. സെന്‍സെക്സ് 343.83 പോയിന്റും നിഫ്റ്റി 105.55 പോയിന്റും താഴ്ന്നു. പുതിയ താരിഫ് ഭീഷണിയും വിദേശ നിക്ഷേപകര്‍ പിന്‍വാങ്ങുമെന്ന ആശങ്കയുമാണ് വിപണിക്കു വിനയായത്.
-
india1 day ago
അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതി ജ്ഞാനശേഖരന് കുറ്റക്കാരനെന്ന് ചെന്നൈ കോടതി
-
kerala3 days ago
കൊച്ചിയില്‍ പരിപാടിക്കിടെ കമ്മ്യൂണിറ്റി ഹാളിലെ സീലിങ് തകര്‍ന്നുവീണു; നാല് കുട്ടികള്‍ക്ക് പരിക്ക്
-
kerala3 days ago
വയനാട്ടില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവം; പ്രതിക്കെതിരെ പോക്സോ കേസ്
-
News3 days ago
ലിവര്‍പൂള്‍ എഫസി വിജയാഘോഷ പരിപാടിക്കിടെ ആള്‍ക്കൂട്ടത്തിന് നേരെ കാര്‍ പാഞ്ഞുകയറി; അന്‍പതോളം പേര്‍ക്ക് പരിക്ക്
-
kerala2 days ago
സംസ്ഥാനത്ത് പെരുമഴയില്‍ വന്‍ നാശനഷ്ടം ; 14 ക്യാമ്പുകള്‍ തുറന്നു
-
india2 days ago
വനിതാ ഗുസ്തി താരങ്ങൾക്കെതിരായ ലൈംഗികാതിക്രമക്കേസ്: ബ്രിജ് ഭൂഷൺ സിംഗിനെതിരായ പോക്സോ കേസ് അവസാനിപ്പിച്ച് ഹൈക്കോടതി
-
kerala2 days ago
കാസര്‍കോട് ദേശീയപാതയില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടു
-
News3 days ago
ഗസ്സയിലെ വെടിനിര്‍ത്തല്‍; യുഎസ് നിര്‍ദേശം ഹമാസ് അംഗീകരിച്ചതായി റിപ്പോര്‍ട്ട്