Connect with us

Sports

ടെന്നിസ് താരം മരിയ ഷറപ്പോവ വിവാഹിതയാവുന്നു; വരന്‍ ബ്രിട്ടീഷ് വ്യവസായി

2018 ഒക്ടോബറിലാണ് ഷറപ്പോവയും അലക്‌സാണ്ടര്‍ ജില്‍ക്‌സും തമ്മിലുള്ള പ്രണയം പൊതുജന ശ്രദ്ധയിലെത്തുന്നത്.

Published

on

ലണ്ടന്‍: റഷ്യന്‍ ടെന്നിസ് താരം മരിയ ഷറപ്പോവ വിവാഹിതയാകുന്നു. നാല്‍പ്പത്തൊന്നുകാരനായ ബ്രിട്ടിഷ് വ്യവസായി അലക്‌സാണ്ടര്‍ ജില്‍ക്‌സാണ് വരന്‍. മുപ്പത്തിമൂന്നുകാരിയായ ഷറപ്പോവ ഈ വര്‍ഷം ഫെബ്രുവരിയിലാണ് പ്രഫഷനല്‍ ടെന്നിസില്‍നിന്ന് വിരമിച്ചത്. അഞ്ച് തവണ ഗ്രാന്‍സ്‌ലാം കിരീടം ചൂടിയിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റിലൂടെയാണ് വിവാഹ നിശ്ചയം കഴിഞ്ഞ വിവരം ഷറപ്പോവ പരസ്യമാക്കിയത്.

‘ആദ്യ കാഴ്ചയില്‍ത്തന്നെ ഞാന്‍ യെസ് പറഞ്ഞു. ഇത് നമ്മുടെ കൊച്ചു രഹസ്യമായിരുന്നു. അല്ലേ?’ – അലക്‌സാണ്ടര്‍ ജില്‍ക്‌സിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് ഷറപ്പോവ കുറിച്ചു.

2018 ഒക്ടോബറിലാണ് ഷറപ്പോവയും അലക്‌സാണ്ടര്‍ ജില്‍ക്‌സും തമ്മിലുള്ള പ്രണയം പൊതുജന ശ്രദ്ധയിലെത്തുന്നത്. ബ്രിട്ടീഷ് രാജകുടുംബവുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന വ്യക്തി കൂടിയാണ് അലക്‌സാണ്ടര്‍. ബ്രിട്ടിഷ് – ബഹ്‌റൈന്‍ ഫാഷന്‍ ഡിസൈനറായ മിഷ നോനുവാണ് അലക്‌സാണ്ടറിന്റെ ആദ്യ ഭാര്യ. ഈ ബന്ധത്തില്‍ ഒരു കുഞ്ഞുണ്ട്.

സെര്‍ബിയയില്‍ ജനിച്ച ഷറപ്പോവ ടെന്നിസ് താരമാവുകയെന്ന ഒറ്റലക്ഷ്യത്തോടെയാണ് പിതാവ് യൂറിക്കൊപ്പം യുഎസിലെത്തിയത്. പോരാട്ടവീര്യം ഒന്നുകൊണ്ടു മാത്രം മികച്ച പരിശീലനം നേടി ടെന്നിസ് താരമാവുകയും ലോക ഒന്നാം നമ്പര്‍ പദവിയിലേക്കു കുതിച്ചെത്തുകയും ചെയ്തു. എന്നാല്‍, ഷറപ്പോവയ്ക്കു 2016 ഓസ്‌ട്രേലിയന്‍ ഓപ്പണിനിടെ ഉത്തേജക പരിശോധനയില്‍ പിടിക്കപ്പെട്ട് 15 മാസത്തെ വിലക്കു നേരിട്ട ശേഷം പഴയ ഫോമിലേക്കു തിരിച്ചെത്താനായില്ല. 373-ാം റാങ്കുകാരിയായിരിക്കെയാണ് ഷറപ്പോവ കളമൊഴിഞ്ഞത്.

 

Cricket

ഇന്ത്യന്‍ ടീമിന് വിദേശ പരിശീലകന്‍; റിക്കി പോണ്ടിംഗും ഫ്‌ളെമിംഗും പരിഗണനയില്‍

Published

on

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി വിദേശ പരിശീലകര്‍ എത്താന്‍ സാധ്യത. പരിശീലകര്‍ക്ക് വേണ്ടി ഔദ്യോഗികമായി ബിസിസിഐ അപേക്ഷ ക്ഷണിച്ചുവെങ്കിലും ഓസ്‌ട്രേലിയന്‍ ഇതിഹാസം റിക്കി പോണ്ടിംഗും ന്യൂസിലന്‍ഡ് മുന്‍ ക്യാപ്റ്റന്‍ സ്റ്റീഫന്‍ ഫ്‌ളെമിങ്ങുമാണ് മുന്‍ഗണനാ പട്ടികയിലുള്ളത്.

ഇരുവരും നീണ്ട കാലമായി ഇന്ത്യയില്‍ പരിശീലക റോളിലുള്ളരാണ്. ഫ്‌ളെമിംഗ്
ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പവും റിക്കി പോണ്ടിംഗ് ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പവുമാണ് പരിശീലക കുപ്പായത്തിലുള്ളത്. മൂന്ന് ഫോര്‍മാറ്റിനും യോജിച്ച പരിശീലകനെയാണ് ബിസിസിഐ തേടുന്നത്. മെയ് 27 വരെയാണ് ബിസിസിഐ അപേക്ഷ സമര്‍പ്പണത്തിന് സമയം നല്‍കിയിരിക്കുന്നത്. ദ്രാവിഡ് സ്ഥാനം ഒഴിഞ്ഞാല്‍ ഇവരില്‍ ഒരാളെ പരിശീലക സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് ബിസിസിഐ ആലോചിക്കുന്നത്.

ജൂണ്‍ 29 ടി20 ലോകകപ്പോടെയാണ് നിലവിലെ പരിശീലകനായ രാഹുല്‍ ദ്രാവിഡിന്റെ കാലാവധി തീരുന്നത്. 2025ലെ ചാമ്പ്യന്‍സ് ട്രോഫിയും 2027ലെ ഏകദിന ലോകകപ്പും കൂടി ലക്ഷ്യം വെച്ചാണ് പുതിയ നിയമനം. 2021ലാണ് ദ്രാവിഡ് പരീശീലകനായി എത്തുന്നത്. രാഹുലിന് കീഴില്‍ 2022ല്‍ ഇന്ത്യ ടി20 ലോകകപ്പ് സെമിഫൈനലിലെത്തി. തുടര്‍ന്ന് 2023 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും 2023 ഏകദിന ലോകകപ്പിലും ഫൈനലില്‍ പ്രവേശിച്ചു.

 

Continue Reading

Football

യൂറോപ്യന്‍ ഗോള്‍ഡന്‍ ബൂട്ട്; ബയേണിന്റെ ഹാരി കെയ്ന്‍ ഏറെ മുന്നില്‍

36 ഗോളുകളാണ് താരം ഈ സീസണില്‍ അടിച്ചു കൂട്ടിയത്.

Published

on

യൂറോപ്യന്‍ ക്ലബ് ഫുട്ബോളില്‍ സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരത്തിനുള്ള ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തില്‍ ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ ഹാരി കെയ്ന്‍ ഏറെ മുന്നില്‍. ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ ബയേണിനെ ചാമ്പ്യന്‍മാരാക്കാന്‍ പറ്റിയില്ലെങ്കിലും മികച്ച പ്രകടനമാണ് ഇംഗ്ലീഷ് മുന്നേറ്റ താരം നടത്തിയത്.

36 ഗോളുകളാണ് താരം ഈ സീസണില്‍ അടിച്ചു കൂട്ടിയത്. 72 പോയിന്റുകള്‍ക്ക് പട്ടികയില്‍ ഏറെ മുന്നിലാണ് താരം. ടോട്ടന്‍ഹാം താരമായിരുന്ന കെയ്ന്‍ ഈ സീസണിലാണ് ബയേണിനൊപ്പം ചേരുന്നത്. ഗോള്‍ഡന്‍ ബൂട്ട് നേടിയാല്‍ ഈ നേട്ടം നേടുന്ന മൂന്നാമത് ബുണ്ടസ് ലീഗ താരമാകും കെയ്ന്‍.

ഫ്രഞ്ച് ലീഗ് വണ്ണിലെ ടോപ് സ്‌കോററായ എംബാപ്പയാണ് രണ്ടാമത്. 27 ഗോളുകളാണുള്ളത് എംബാപ്പക്കുള്ളത്. 54 പോയിന്റാണ് താരത്തിനുള്ളത്. ഈ സീസണോടെ ക്ലബ് വിടുമെന്ന് സൂചന നല്‍കിയ താരം റയല്‍ മാഡ്രിഡിലേക്ക് കൂടുമാറാന്‍ നില്‍ക്കുന്നു എന്ന് അഭ്യൂഹങ്ങളുണ്ട്

മൂന്നാം സ്ഥാനത്തുള്ളത് ജര്‍മന്‍ ക്ലബായ വി എഫ് ബി സ്റ്റുട്ട്ഗര്‍ട്ടിന്റെ ഗുയ്രാസിയാണ്. 52 പോയിന്റാണ് താരത്തിനുള്ളത്. ബുണ്ടസ് ലീഗയില്‍ ടീമിനെ മൂന്നാമതെത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച താരമായിരുന്നു ഫ്രഞ്ച് താരം. 25 ഗോളും 50 പോയിന്റുമായി ഏര്‍ലിങ് ഹാലാണ്ടാണ് പട്ടികയില്‍ നാലാം സ്ഥാനത്തുള്ളത്.

നിലവില്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ സിറ്റി. ഒരു പോയിന്റ് മാത്രം വ്യത്യാസത്തില്‍ ആഴ്‌സണല്‍ ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ അവശേഷിക്കുന്ന രണ്ട് മത്സരങ്ങളും വിജയിച്ച് ലീഗ് കിരീടം നേടാമെന്ന പ്രതീക്ഷയിലാണ് ഹാലണ്ടും കൂട്ടരും.

 

Continue Reading

Football

കോപ അമേരിക്ക: ബ്രസീല്‍ ടീം പ്രഖ്യാപിച്ചു, നെയ്മര്‍ പുറത്ത്‌

അടുത്ത സീസണില്‍ റയല്‍ മാഡ്രഡില്‍ കളിക്കാനിരിക്കുന്ന 17കാരന്‍ എന്‍ഡ്രിക്കാണ് സ്‌ക്വാര്‍ഡിലെ ജൂനിയര്‍.

Published

on

ജൂണില്‍ അമേരിക്കയില്‍ നടക്കുന്ന കോപ അമേരിക്ക ടൂര്‍ണമെന്റിനുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു. മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് താരം കസമിറോയെ ഒഴിവാക്കിയപ്പോള്‍ വണ്ടര്‍കിഡ് എന്‍ഡ്രിക് ആദ്യമായി പ്രധാന ടൂര്‍ണമെന്റില്‍ ഇടംപിടിച്ചു. പരിക്കേറ്റ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയറിനെ ടീമില്‍ ഉള്‍പ്പെടുത്തിയില്ല. പുതിയ പരിശീലകന്‍ ഡൊറിവല്‍ ജൂനിയര്‍ പ്രഖ്യാപിച്ച സംഘത്തില്‍ ടോട്ടനം സ്ട്രൈക്കര്‍ റിച്ചാലിസന്‍, ആഴ്സനല്‍ ഫോര്‍വേര്‍ഡ് ഗബ്രിയേല്‍ ജീസസ്, യുണൈറ്റഡ് താരം ആന്റണി എന്നിവരും ഇടംപിടിച്ചില്ല. അടുത്ത സീസണില്‍ റയല്‍ മാഡ്രഡില്‍ കളിക്കാനിരിക്കുന്ന 17കാരന്‍ എന്‍ഡ്രിക്കാണ് സ്‌ക്വാര്‍ഡിലെ ജൂനിയര്‍.

ഇംഗ്ലണ്ടിനെ വെംബ്ലിയില്‍ തോല്‍പ്പിച്ചും സ്പെയിനെ സമനിലയില്‍ തളച്ചും മികച്ച ഫോമിലാണ് പുതിയ പരിശീലകന് കീഴില്‍ ഇറങ്ങിയ മഞ്ഞപ്പട കളിക്കുന്നത്. കഴിഞ്ഞ തവണ കലാശപോരാട്ടത്തില്‍ അര്‍ജന്റീനയോട് കീഴടങ്ങിയ ബ്രസീല്‍ കോപ തിരിച്ചു പിടിക്കാനാണ് കരുത്തില്‍ ഇറങ്ങുന്നത്.

ഗോള്‍കീപ്പര്‍: അലിസന്‍(ലിവര്‍പൂള്‍), ബെനറ്റോ(അത്ലറ്റികോ-പിആര്‍), എഡര്‍സന്‍(മാഞ്ചസ്റ്റര്‍ സിറ്റി)

ബെര്‍ണാള്‍ഡോ(പിഎസ്ജി), എഡര്‍ മിലിറ്റാവോ(റിയല്‍ മാഡ്രിഡ്), ഗബ്രിയേല്‍(ആഴ്സനല്‍), മാര്‍ക്കിഞോസ്(പിഎസ്ജി), ഡാനിലോ(യുവന്റസ്),യാന്‍ കൗട്ടോ(ജിറോണ), ഗില്ലെര്‍മെ അരാന(അത്ലറ്റിക്കോ-എംജി), വെന്‍ഡെല്‍(പോര്‍ട്ടോ) എന്നിവരാണ് പ്രതിരോധ നിരയില്‍ അണിനിരക്കുന്നത്.

മധ്യനിര:ആന്ദ്രെസ് പെരേര(ഫുള്‍ഹാം), ബ്രൂണോ ഗിമെറസ്(ന്യൂകാസില്‍ യുണൈറ്റഡ്), ഡഗ്ലസ് ലൂയിസ്(ആസ്റ്റണ്‍ വില്ല), ജോ ഗോമസ്(വോള്‍വെര്‍ഹാംപ്ടണ്‍), ലൂകാസ് പക്വറ്റ(വെസ്റ്റ്ഹാം യുണൈറ്റഡ്)

എന്‍ഡ്രിക്(പാല്‍മെറസ്), ഇവനില്‍സണ്‍(പോള്‍ട്ടോ), ഗബ്രിയേല്‍ മാര്‍ട്ടിനലി(ആഴ്സനല്‍), റഫിഞ്ഞ(ബാഴ്സലോണ), റോഡ്രിഗോ(റയല്‍മാഡ്രിഡ്), സാവിഞ്ഞോ(ജിറോണ), വിനീഷ്യസ് ജൂനിയര്‍(റിയല്‍ മാഡ്രിഡ്) എന്നിങ്ങനെയാണ് മുന്‍നിര കളിക്കാര്‍.

Continue Reading

Trending