crime
14കാരിയെ അശ്ലീല വിഡിയോ കാട്ടി ഭീഷണിപ്പെടുത്തല്‍; സഹപാഠിയായ 13കാരനെതിരെ കേസ്
മുംബൈയിലെ പടിഞ്ഞാറന്‍ പ്രദേശത്താണ് സംഭവം
മുംബൈ: സമൂഹ മാധ്യമങ്ങളിലൂടെ അശ്ലീല വിഡിയോ കാട്ടി 14കാരിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ സഹപാഠിയായ 13കാരനെതിരെ കേസ്. മുംബൈയിലെ പടിഞ്ഞാറന്‍ പ്രദേശത്താണ് സംഭവം.
ലോക്ഡൗണ്‍ സമയത്ത് പെണ്‍കുട്ടിയുമായി 13കാരന് സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുകയായിരുന്നു. 13കാരന് യഥാര്‍ത്ഥ വിവരങ്ങള്‍ വെളിപ്പെടുത്തിയിരുന്നില്ല. രണ്ടുപേരും തമ്മില്‍ ചാറ്റിങ് ആരംഭിക്കുകയും സുഹൃത്തുക്കളാകുകയും ചെയ്തു.
ലോക്ഡൗണ്‍ സമയത്ത് ഇരുവരും ട്രൂത്ത് ഓര് ഡെയര്‍ ഗെയിം കളിക്കാന്‍ ആരംഭിച്ചു. വിഡിയോ കോളിലൂടെ പെണ്‍കുട്ടിയോട് ഡെയര്‍ (ധൈര്യം) ആവശ്യപ്പെട്ടശേഷം 13കാരന് സ്ക്രീന്‍ റെക്കോര്‍ഡ് ചെയ്യുകയായിരുന്നു. 13കാരന് സ്മാര്‍ട്ട് ഫോണ്‍ നന്നായി കൈകാര്യം ചെയ്യാന്‍ അറിയാമായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
വിഡിയോ കോളിന് ശേഷം പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്താന്‍ ആരംഭിച്ചു. 13കാരന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. തുടര്‍ന്ന് പെണ്‍കുട്ടി ഇന്‍സ്റ്റഗ്രാമില്‍ 13കാരനെ ബ്ലോക്ക് ചെയ്തു. ഇതോടെ പെണ്‍കുട്ടിയുടെ സുഹൃത്തിന് വിഡിയോ അയച്ചു നല്കി. എന്നാല്‍ സുഹൃത്ത് 13കാരനെ ബ്ലോക്ക് ചെയ്യുകയും പെണ്‍കുട്ടിയെ വിവരം അറിയിക്കുകയും ചെയ്തു. ഇതോടെ 14കാരി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഐ.പി വിലാസം തെരഞ്ഞെത്തിയതോടെ പെണ്‍കുട്ടിയുടെ അതേ തെരുവിലാണ് താമസമെന്നും സ്കൂളില്‍ ഒരുമിച്ച് പഠിക്കുന്ന 13കാരനാണ് പിന്നിലെന്നും കണ്ടെത്തുകയായിരുന്നു. ലോക്ഡൗണ്‍ സമയത്ത് കുട്ടി കൂടുതല്‍ സമയം മുറിയില്‍ ചെലവഴിച്ചിരുന്നതായി 13കാരന്റെ മാതാപിതാക്കള്‍ പറഞ്ഞു.
13കാരനെതിരായ ആദ്യ കുറ്റമായതിനാലും പ്രായപൂര്‍ത്തിയാകാത്തതിനാലും പൊലീസ് നോട്ടീസ് അയച്ചു. കുറ്റപത്രം സമര്‍പ്പിക്കുന്ന സമയത്ത് കുട്ടികളുടെ കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു.
crime
പഞ്ചാബില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ മുത്തച്ഛനും മുത്തശ്ശിയും കൊലപ്പെടുത്തി
പഞ്ചാബിലെ ജലന്ധറില്‍ ആറ് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മുത്തച്ഛനും മുത്തശ്ശിയും ചേര്‍ന്ന് കൊലപ്പെടുത്തി.
പഞ്ചാബിലെ ജലന്ധറില്‍ ആറ് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മുത്തച്ഛനും മുത്തശ്ശിയും ചേര്‍ന്ന് കൊലപ്പെടുത്തി. കുഞ്ഞിന്റെ അമ്മ കാമുകനോടൊപ്പം ഒളിച്ചോടിയതിന് പിന്നാലെയായിരുന്നു കൊലപാതകം നടന്നത്.
മൂന്നാം വിവാഹത്തിന് ശേഷമായിരുന്നു കുഞ്ഞിന്റെ അമ്മ കാമുകന്റെ കൂടെ ഒളിച്ചോടിയതെന്ന് ജലന്ധര്‍ റൂറല്‍ എസ്പി ഡി. സരബ്ജിത് സിങ് റായ് പറഞ്ഞു. കുഞ്ഞിനെ വീട്ടില്‍ ഉപേക്ഷിച്ചാണ് കാമുകന്റെ കൂടെ യുവതി ഒളിച്ചോടിയത്.
അമ്മയില്ലാത്തതു കാരണം കുഞ്ഞ് നിരന്തരമായി കരയുമായിരുന്നു. കുഞ്ഞിനെ പരിപാലിക്കാന്‍ കഴിയാതെ വന്ന യുവതിയുട പിതാവും മാതാവും ചേര്‍ന്ന് കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
കൊലപാതകം നടത്തിയതിനു ശേഷം മൃതദേഹം ദേശീയപാതയിലെ കലുങ്കില്‍ അവര്‍ വലിച്ചെറിയുകയായിരുന്നു. പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം പുറത്തറിഞ്ഞത്. പ്രതികളെ കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതായി സരബ്ജിത് റായ് പറഞ്ഞു.
crime
ക്ഷേത്രത്തില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ വയോധികയെ പീഡിപ്പിച്ചു; പ്രതി പിടിയില്‍
കൊല്ലം: കൊല്ലത്ത് വയോധികയെ ബലാത്സംഗം ചെയ്ത യുവാവ് പിടിയില്‍. കണ്ണനെല്ലൂരിലാണ് സംഭവം. അറുപത്തിയഞ്ചുകാരിയെ ബലാത്സംഗത്തിനിരയാക്കിയ കുന്നത്തൂര്‍ സ്വദേശിയായ അനൂജ് (27) ആണ് പിടിയിലായത്. കണ്ണനെല്ലൂര്‍ പൊലീസാണ് പ്രതിയെ പിടികൂടിയത്.
ഇന്ന് രാവിലെയായിരുന്നു സംഭവം നടന്നത്. ക്ഷേത്രത്തില്‍ പോയി തിരികെ വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന വയോധികയെയാണ് യുവാവ് പിന്തുടര്ന്നെത്തി പീഡിപ്പിച്ചത്. കുറ്റിക്കാട്ടിലേയ്ക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വയോധികയുടെ കുടുംബം പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് യുവാവ് പിടിയിലാകുന്നത്. ഇയാള്‍ ലഹരിക്കടിമയാണെന്നാണ് പൊലീസ് പറയുന്നത്.
crime
ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്: കൊല്ലം സ്വദേശിനി പിടിയിൽ
ന്യൂസിലാൻ്റിലെ സീ പോർട്ടിലേക്ക് തൊഴിലാളികളെ ആവശ്യമുണ്ടെന്ന് കാണിച്ച് പരസ്യം നൽകിയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്
ന്യൂസിലാൻഡിൽ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ സംഭവത്തിൽ കൊല്ലം സ്വദേശിനി പിടിയിൽ. എറണാകുളം കലൂരിൽ നിന്നാണ് ചിഞ്ചു അനീഷിനെ പുനലൂർ പൊലീസ് പിടികൂടുന്നത്. സമൂഹ മാധ്യമങ്ങൾ വഴി പരസ്യം നൽകിയായിരുന്നു ഇവർ തട്ടിപ്പ് നടത്തിയത്. പരാതി ഉയർന്നതിനെ തുടർന്ന് ചിഞ്ചു അനീഷ് ഒളിവിൽ കഴിയുകയായിരുന്നു.
ന്യൂസിലാൻ്റിലെ സീ പോർട്ടിലേക്ക് തൊഴിലാളികളെ ആവശ്യമുണ്ടെന്ന് കാണിച്ച് പരസ്യം നൽകിയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. എറണാകുളം പെരുമ്പാവൂരിലെ ഫ്ലൈ വില്ലാ ട്രീ, ടാലൻ്റ് വിസാ കൺസൽട്ടൻസി എന്നീ സ്ഥാപനങ്ങളുടെ മറവിലാണ് ചിഞ്ചു അനീഷും സംഘവും പണം തട്ടിയത്. വ്യാജ ഓഫർ ലെറ്റർ ചമച്ച് പലരെയും കബളിപ്പിച്ചുവെന്നും പരാതി ഉണ്ട്.
പെരുമ്പാവൂരിലെ ഫ്ലെ വില്ലാ ട്രീ ഉടമകളിൽ ഒരാളായ ബിനിൽ കുമാറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കൊല്ലം സ്വദേശിയായ നിഷാദിൻ്റെ പരാതിയിലാണ് നടപടിയെടുത്തത്. നിഷാദിൽ നിന്ന് മാത്രം 11 ലക്ഷം ഇവർ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പരാതിയിൽ പറയുന്നത്. കിടപ്പാടം പോലും നഷ്ടമാകുന്ന സ്ഥിതിയിലാണ് ഇപ്പോൾ ഉള്ളതെന്നും നിഷാദ് വെളിപ്പെടുത്തി.
തട്ടിപ്പിനിരയായവരിൽ കൂടുതൽ പേർക്കും ക്രൂയിസ് ഷിപ്പ് ക്രൂ ജോയിനിങ് വിസിറ്റ് വിസയാണ് നൽകിയത്. 12,000 രൂപ മാത്രം ഫീസ് ഉള്ള വിസക്ക് പോലും പത്തും,പന്ത്രണ്ടും ലക്ഷമാണ് വാങ്ങിയത്. തട്ടിപ്പ് നടത്തിയ കേസിൽ എറണാകുളം നോർത്ത് പൊലീസ് നേരത്തെ ചിഞ്ചുവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നിലവിൽ കസ്റ്റഡിയിലുള്ള ചിഞ്ചുവിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്.
-
india1 day agoബി.ജെ.പിയെ ‘ഭ്രഷ്ട് ജനതാ പാർട്ടി’യെന്ന് രാഹുൽ ഗാന്ധി; ഇരട്ട എൻജിൻ സർക്കാറുകൾ ജനജീവിതം നശിപ്പിക്കുന്നുവെന്ന് ആരോപണം
-
kerala3 days agoശബരിമല സ്വര്‍ണക്കൊള്ള; എ. പത്മകുമാര്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന് വിജിലന്‍സ് കോടതി
-
kerala3 days ago‘പഴയ ആശയവുമായി നിന്നാല്‍ വികസനമുണ്ടാവില്ല’; സിപിഎം സഹയാത്രികന് റെജി ലൂക്കോസ് ബിജെപിയില്‍
-
Sports2 days agoമുസ്താഫിസുറിന് പിന്തുണയുമായി സഹതാരങ്ങള്‍; ‘ഇവിടെ ചില കാര്യങ്ങള്‍ ശരിയല്ല’ -മോയിന്‍ അലി
-
india2 days agoമാതാ വൈഷ്ണോ ദേവി മെഡിക്കല്‍ കോളേജിന്റെ അംഗീകാരം റദ്ദാക്കിയ സംഭവം: ക്യാമ്പസുകളില്‍ ബിജെപി നടപ്പിലാക്കുന്ന വര്‍ഗീയ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ പതിപ്പ്: ഒമര്‍ അബ്ദുള്ള
-
Sports3 days agoന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്ക് മുമ്പ് ഇന്ത്യക്ക് കനത്ത തിരിച്ചടി; യുവതാരം പരിക്കേറ്റ് പുറത്ത്
-
kerala3 days agoവേണുവിന്റെ മരണത്തില്‍ ആശുപത്രികള്‍ക്ക് ഗുരുതര വീഴ്ച; അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്
-
india1 day agoഇന്‍ഡോറില്‍ മലിനജലം കുടിച്ച് മരണം; കലക്ടര്‍ ആര്‍എസ്എസ് ഓഫീസില്‍ ചര്‍ച്ചയില്‍
