More
രാജ്യത്തിന്റെ അംബാസഡര്‍

1984ല്‍ കേരള മന്ത്രിസഭയില്‍ വ്യവസായ വകുപ്പ് കൈകാര്യം ചെയ്യുന്നതിനിടെയാണ് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അദ്ദേഹത്തെ ജി.സി.സി രാഷ്ട്രങ്ങളിലേക്കുള്ള ഇന്ത്യന്‍ നയതന്ത്ര സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. പരിണിത പ്രജ്ഞനായ ഒരു നയതന്ത്ര വിദഗ്ധന്റെ ലോകം കീഴടക്കിയുള്ള യാത്രയുടെ നാന്ദിയായിരുന്നു അത്. രാഷ്ട്രീയ ഭൂമിക ഇന്ദ്രപ്രസ്ഥത്തിലേക്കു മാറിയതോടെ അഹമ്മദ് പതിയെപ്പതിയെ ഇന്ത്യന്‍ പതാക വാഹകനായി. 1991നും 2014നും ഇടയില്‍ ഐക്യരാഷ്ട്രസഭയില്‍ മാത്രം അഹമ്മദ് പത്തു തവണയാണ് ഇന്ത്യയെ പ്രതിനിധീകരിച്ചത്. രണ്ടു ദശാബ്ദത്തിനിടെ വിദേശത്ത് ഏറ്റവും കൂടുതല്‍ പരിചിതമായ ഇന്ത്യന്‍ മുഖശ്രീയില്‍ ഒന്ന് ഈ മലയാളിയുടേതായിരുന്നു.
ഒരിക്കല്‍ കേരളത്തെ നെഞ്ചേറ്റി സംസാരിച്ചിട്ടുണ്ട് അഹമ്മദ് യു.എന്നില്‍. അന്താരാഷ്ട്ര കുടിയേറ്റവുമായി ബന്ധപ്പെട്ട ഉന്നത തല ചര്‍ച്ചയ്ക്കു ശേഷം 2006 സെപ്തംബര്‍ 14ന് യു.എന്നില്‍ നടത്തിയ പ്രഭാഷണത്തിലാണ് അദ്ദേഹം കേരളത്തെ പരാമര്‍ശിച്ചത്. വിദേശത്തു നിന്ന് പണമയക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് പറയവെ, അദ്ദേഹം കേരളത്തെ കുറിച്ചും പ്രവാസികള്‍ താങ്ങി നിര്‍ത്തുന്ന സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ചും സംസാരിക്കുകയായിരന്നു. അറബ് ലോകമായിരുന്നു ഇ.അഹമ്മദിന്റെ നയതന്ത്ര ചടുലത ഏറ്റവും കൂടുതല്‍ അനുഭവിച്ച തട്ടകം. ഇന്ത്യയ്ക്കും അറേബ്യയ്ക്കുമിടയിലെ പരമ്പരാഗത ബന്ധത്തിന് അഹമ്മദ് സ്വര്‍ണക്കസവുള്ള പട്ടുറപ്പു പണിതു. ഇന്നും അറബ് ലോകത്തിന്റെ നീറുന്ന പ്രശ്‌നമായ ഫലസ്തീനുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലും വേദികളിലുമെല്ലാം അഹമ്മദിന്റെ സാന്നിധ്യമുണ്ടായിരുന്നു. ഇന്ത്യ എന്ന രാഷ്ട്രത്തിലുള്ള വിശ്വാസം കൂടിയായിരുന്നു അത്.
2013ല്‍ നടന്ന ഇന്ത്യ-അറബ് ലീഗ് ഉച്ചകോടിയില്‍ അറബ് ലീഗ് ജനറല്‍ സെക്രട്ടറി ഡോ. നബീല്‍ അല്‍ എല്‍റബി ഇതേക്കുറിച്ച് സംസാരിച്ചതിപ്രകാരം; ‘അറബ് ലോകത്തെ ആദ്യ പ്രശ്‌നം ഫലസ്തീനാണ്. 1983ലെ ചേരിചേരാ ഉച്ചകോടിയില്‍ തനിക്കൊരു പ്രശ്‌നമുണ്ടായാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ അടുക്കലേക്കാണ് താന്‍ പോകുക എന്ന് ഒരിക്കില്‍ ഫലസ്തീന്‍ പ്രസിഡണ്ട് യാസര്‍ അറഫാത് പറഞ്ഞിട്ടുണ്ട്.’ഫലസ്തീനുമായി പതിറ്റാണ്ടുകളായി ഇന്ത്യ സൂക്ഷിക്കുന്ന സൗഹൃദത്തിന്റെ നേര്‍ച്ചിത്രമായിരുന്നു അറഫാത്തിന്റെ വാക്കുകള്‍.
പി.എല്‍.ഒ(ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍) യെ ഫലസ്തീന്‍ ജനതയുടെ അംഗീകൃത ജനപ്രതിനിധി സംഘടനയായി അംഗീകരിച്ച ആദ്യ അറബ് ഇതര രാഷ്ട്രം ഇന്ത്യയാണ്; 1975ല്‍. ഫലസ്തീനെ ആദ്യമായി അംഗീകരിച്ച രാഷ്ട്രങ്ങളിലൊന്നും ഇന്ത്യ തന്നെ; 1988ല്‍. ന്യൂഡല്‍ഹിയില്‍ ഫല്‌സതീന് ഓഫീസുണ്ടാകുന്നത് 1996ലാണ്. ഏകദേശം ഒരു പതിറ്റാണ്ടിനു ശേഷമാണ് അഹമ്മദ് വിദേശകാര്യമന്ത്രാലയത്തില്‍ എത്തുന്നത്. അന്നു മുതല്‍ യാസര്‍ അറഫാത്തിനെ പോലുള്ള വലിയ നേതാക്കളുമായി സൂക്ഷിക്കുന്ന അതേ അടുപ്പം ഇന്ത്യയിലെ ഫലസ്തീന്‍ അംബാസഡര്‍മാരുമായും അഹമ്മദ് എല്ലാകാലവും സൂക്ഷിച്ചു. 2013 ജൂലൈയില്‍ റാമല്ല സന്ദര്‍ശന വേളയില്‍ ഫലസ്തീന് ഇന്ത്യ നല്‍കുന്ന 10 ദശലക്ഷം യു.എസ് ഡോളര്‍ ധനസഹായത്തിന്റെ ആദ്യഗഡുവായ ഒരു ദശലക്ഷം ഫലസ്തീന്‍ പ്രധാനമന്ത്രി സലാം ഫയ്യാദിന് കൈമാറിയത് അഹമ്മദായിരുന്നു. പ്രസിഡണ്ട് മഹ്മൂദ് അബ്ബാസ്, സലാം ഫയ്യാദ് തുടങ്ങിയവരുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ, 2013 സെപ്തംബറില്‍ ഫലസ്തീനികള്‍ക്ക് ഇന്ത്യന്‍ വിസ എളുപ്പത്തില്‍ ലഭിക്കാനായി ഇന്ത്യയുടെ ജനപ്രതിനിധി ഓഫീസ് രാമല്ലയില്‍ ആരംഭിക്കുകയും ചെയ്തു.
കിഴക്കന്‍ ജറൂസലം ആസ്ഥാനമായി സ്വതന്ത്ര ഫലസ്തീന്‍ എന്ന ആവശ്യത്തെ അന്താരാഷ്ട്ര തലത്തില്‍ ശക്തമായി പിന്തുണക്കുന്ന രാഷ്ട്രം കൂടിയാണ് ഇന്ത്യ. 2012 നവംബറില്‍ യു.എന്നില്‍ ഫലസ്തീന് മുഴുസമയ അംഗത്വം ലഭിക്കാന്‍ അഹമ്മദിന്റെ നേതൃത്വത്തില്‍ ഇന്ത്യ നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമായിരുന്നു. ഫലസ്തീനു പുറമേ, കുക്ക് ഐലന്റ് (സൗത്ത് പസഫിക് ഓഷ്യന്‍), ഫിജി തുടങ്ങിയ രാഷ്ട്രങ്ങള്‍ക്ക് ഇന്ത്യ നല്‍കുന്ന സാമ്പത്തിക സഹായം തലക്കെട്ടുകളില്‍ ഇടം ലഭിക്കാതെ പോകുന്നവയാണ്. 2006 ഒക്ടോബറില്‍ പോസ്റ്റ്‌ഫോറം ഡയലോഗിന്റെ (പി.എഫ്.ഡി) ഭാഗമായി അഹമ്മദ് ഫിജിയില്‍ നടത്തിയ സന്ദര്‍ശനത്തിനിടെയാണ് പസഫിക് ദീപ് രാഷ്ട്രത്തിന് ഇന്ത്യ സഹായം പ്രഖ്യാപിച്ചത്. 14 പസഫിക് ദ്വീപ് രാഷ്ട്രങ്ങള്‍ക്കുമായി ഒരു ലക്ഷം യു.എസ് ഡോളറിന്റെ സാമ്പത്തിക സഹായമാണ് ഇന്ത്യ വാഗ്ദാനം ചെയ്തത്. പ്രധാനമന്ത്രി ലൈസനിയ ഖ്വറാസെ, വൈസ് പ്രസിഡണ്ട് രതു ജോണി മദ്രൈവിവി തുടങ്ങിയവരുമായി അഹമ്മദ് കൂടിക്കാഴ്ച നടത്തുകയും ചെയതു. കുക്ക് ഐലന്റ് ഉള്‍പ്പെടെയുള്ള പസഫിക് ദ്വീപ് രാഷ്ട്രങ്ങളുടെ സാമ്പത്തിക വികസനത്തിനായി വര്‍ഷം തോറും (2009 മുതല്‍) 25100 യു.എസ് ഡോളര്‍ സഹായം നല്‍കുന്നുണ്ട്.
വിദേശകാര്യ വകുപ്പ് ഏല്‍പ്പിക്കപ്പെട്ടതിനു ശേഷം അഹമ്മദ് നടത്തിയ നയതന്ത്ര ഇടപെടലുകള്‍ രാജ്യാന്തര തലത്തില്‍ തന്നെ ഏറെ ശ്ലാഖിക്കപ്പെട്ടതാണ്. ഇറാനെതിരെ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയില്‍ ഇന്ത്യ വോട്ടു ചെയ്തതുമായി ബന്ധപ്പെട്ട വിവാദം കത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ അഹമ്മദിന്റെ നയതന്ത്ര മികവിനെ കുറിച്ച് അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പാര്‍ലമെന്റില്‍ ഒരിക്കല്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട് ലോക്‌സഭയില്‍ സ്വമേധനായ നടത്തി പ്രസ്താവനയിലായിരുന്നു മന്‍മോഹന്‍ അഹമ്മദിന്റെ ഇടപെടലിനെ കുറിച്ച് പരാമര്‍ശിച്ചത്. ‘ഇറാനുമായി ഇന്ത്യ തുടരുന്ന പരമ്പരാഗത ബന്ധം ശക്തിപ്പെടുത്താന്‍ ഇന്ത്യ പരമാവധി പരിശ്രമിക്കുന്നുണ്ട്. തന്റെ മന്ത്രിസഭയിലെ വിദേശകാര്യ സഹമന്ത്രി ഇ.അഹമ്മദ് ഈയിടെ തെഹ്്‌റാന്‍ സന്ദര്‍ശിച്ചിരുന്നു. ഇറാന്‍ പ്രസിഡണ്ട് അഹമ്മദി നജാദുമായും നിരവധി മന്ത്രിമാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു’ എന്നായിരുന്നു മന്‍മോഹന്റെ പരാമര്‍ശം. എതിരെ വോട്ടു ചെയ്ത ഒരു രാഷ്ട്രത്തിന്റ പ്രതിനിധിയായിട്ടാണ് അഹമ്മദ് ഇറാനിലെത്തിയത് എന്നു കൂടി ഓര്‍ക്കുമ്പോഴേ അതിന്റെ മികവ് ബോധ്യമാകൂ.
നിയമങ്ങളേക്കാള്‍ ഉപരി, നയതന്ത്ര കൂടിയാലോചനകളും ധാരണകളുമാണ് ഒരു രാഷ്ട്രത്തിന്റെ വിദേശനയത്തിന്റെ സത്ത. ഇതില്‍ വലിയ പങ്കാണ് അഹമ്മദ് വഹിച്ചിരുന്നത്. അതു കൊണ്ടു തന്നെ വിവിധ മന്ത്രാലയങ്ങള്‍ രാജ്യത്തെ പ്രതിനീകരിച്ച് വിദേശത്തേക്കു പോകുമ്പോള്‍ അതിനെ നയിക്കാനുള്ള നിയോഗം അഹമ്മദിനായിരുന്നു.
അന്താരാഷ്ട്ര വേദികളില്‍ നിരവധി പുസ്തക പ്രകാശന ചടങ്ങുകളില്‍ പണ്ഡിതോചിതമായി ആശയവിനിമയം ചെയ്യാനും അഹമ്മദിനായി. 2007 ജനുവരിയില്‍ ഇന്ത്യ-താജികിസ്താന്‍ കോപറേഷന്‍, പെര്‍സ്പക്ടീവ് ആന്‍ഡ് പ്രോസ്‌പെക്ടസ് എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ അഹമ്മദ് ചെയ്ത പ്രസംഗം ശ്രദ്ധേയമായിരുന്നു. താജികിസ്താന്‍ പ്രസിഡണ്ട് എമൊമാലി റഹ്മൊനോവുമായി നടത്തിയ കൂടിക്കാഴ്ചകള്‍ അനുസ്മരിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. 2012ല്‍ കിര്‍ഗിസ്താനിലെ ബിഷ്‌കേകില്‍ നടന്ന പ്രഥമ ഇന്ത്യ-മധ്യേഷ്യ ഡയലോഗിലെ മുഖ്യഭാഷണം നിര്‍വഹിച്ചത് അഹമ്മദായിരുന്നു. ഇരുരാഷ്ട്രങ്ങളില്‍ നിന്നുള്ള നിരവധി അക്കാദമീഷ്യന്മാര്‍ അതില്‍ പങ്കെടുത്തിരുന്നു. അടുത്ത വര്‍ഷം കസാകിസ്താന്‍ നടന്ന രണ്ടാം ഡയലോഗിലും അഹമ്മദ് പങ്കെടുക്കുകയുണ്ടായി. അന്താരാഷ്ട്ര വേദികളില്‍ ചേരിചേരാ പ്രസ്ഥാനത്തിന്റെ (നാം) ഉറച്ച ശബ്ദം കൂടിയായിരുന്നു അഹമ്മദ്.
2007 സെപ്തംബറില്‍ ടെഹ്‌റാനില്‍ നടന്ന നാം മന്ത്രിതല ഉച്ചകോടിയില്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഡിസ്‌കവറി ഓഫ് ഇന്ത്യയില്‍ നിന്നുള്ള ഉദ്ധരണികളുമായി അദ്ദേഹം നടത്തിയ പ്രസംഗം പ്രസക്തമായിരുന്നു. ആ വര്‍ഷമാണ് നാമിന്റെ പ്രമേയ പ്രകാരം യു.എന്‍ ഗാന്ധിയുടെ ജന്മദിനമായ ഒക്ടോബര്‍ രണ്ട് അന്താരാഷ്ട്ര അക്രമരഹിത ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്.
india
‘സത്യം രാജ്യത്തിനറിയണം’; അഞ്ച് ജെറ്റുകൾ വീഴ്ത്തിയെന്ന ട്രംപിന്റെ പ്രസ്താവനയിൽ പ്രധാനമന്ത്രിയോട് രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനിടെ അഞ്ച് ജെറ്റുകൾ വീഴ്ത്തിയെന്ന യുഎസ് പ്രസിഡന്റ് ട്രംപിന്റെ വെളിപ്പെടുത്തലിൽ പ്രധാനമന്ത്രിയോട് ചോദ്യവുമായി പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. അഞ്ച് ജെറ്റുകളുമായി ബന്ധപ്പെട്ട സത്യാവസ്ഥ രാജ്യത്തിനറിയണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
വൈറ്റ് ഹൗസിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ കോൺഗ്രസ് അംഗങ്ങൾക്കായി നടത്തിയ അത്താഴവിരുന്നിലായിരുന്നു ട്രംപിന്റെ അവകാശവാദം. അഞ്ച് ജെറ്റുകൾ സംഘർഷത്തിനിടെ വെടിവെച്ചിട്ടെന്ന് ട്രംപ് പറഞ്ഞു. എന്നാൽ ഏത് രാജ്യത്തിന്റെ ജെറ്റുകളാണ് വെടിവെച്ചിട്ടത് എന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല. വെടിനിർത്തലിന് മധ്യസ്ഥത വഹിച്ചെന്നും അദ്ദേഹം ആവർത്തിച്ചു. വ്യാപാര കരാർ മുന്നോട്ടുവെച്ചാണ് ഇരുരാജ്യങ്ങളെയും അനുനയിപ്പിച്ചത് എന്നാണ് ട്രംപ് പറഞ്ഞത്.
നേരത്തെ ഇന്ത്യയുടെ അഞ്ച് വിമാനങ്ങൾ തകർത്തതായി പാകിസ്താൻ അവകാശപ്പെട്ടിരുന്നു. എന്നാൽ ഇതിന്റെ തെളിവുകളൊന്നും പുറത്തുവിടാൻ അവർക്ക് കഴിഞ്ഞിരുന്നു. വെടിനിർത്തൽ ചർച്ചയിൽ മൂന്നാം കക്ഷിയുടെ ഇടപെടൽ ഉണ്ടായിട്ടില്ല എന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. എന്നിട്ടും താൻ മധ്യസ്ഥത വഹിച്ചുവെന്ന നിലപാട് ആവർത്തിക്കുകയാണ് ട്രംപ്.
kerala
മലപ്പുറം കാളികാവില്‍ വീണ്ടും കടുവയുടെ ആക്രമണം

മലപ്പുറം: മലപ്പുറം കാളികാവിൽ വീണ്ടും കടുവയുടെ ആക്രമണം. പുല്ലങ്കോട് സ്വദേശി കുമ്മാളി നാസറിന്റെ പശുവിനെ കടുവ ആക്രമിച്ചു. കാലികളെ മെയ്യ്ക്കുന്നതിനിടെ കടുവയെ കണ്ടതോടെ നാസർ ഓടി രക്ഷപ്പെടുകയായിരുന്നു.
രണ്ടാഴ്ച മുൻപാണ് ടാപിംഗ് തൊഴിലാളിയായ ഗഫൂറിനെ കൊല്ലപ്പെടുത്തിയ കടുവയെ മേഖലയലിൽ നിന്ന് പിടികൂടിയത്. മെയ് 15 നായിരുന്നു ടാപ്പിങ് തൊഴിലാളിയായ ഗഫൂര്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
കടുവയെ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ സ്ഥലത്ത് വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്. ഇതിന് പിന്നാലെ വനം വകുപ്പിന്‍റെ നേതൃത്വത്തില്‍ കടുവയെ പിടികൂടാനുള്ള ശ്രമം ആരംഭിക്കുകയായിരുന്നു. തുടർന്ന് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കടുവ കുടുങ്ങുകയായിരുന്നു.
kerala
ശബരിമല ട്രാക്ടര്‍ യാത്ര; എഡിജിപി എംആര്‍ അജിത് കുമാറിന് വീഴ്ച; ആവര്‍ത്തിക്കരുതെന്ന് ഡിജിപിയുടെ കര്‍ശന നിര്‍ദേശം

ശബരിമലയിലെ ട്രാക്ടർ യാത്രയിൽ എഡിജിപി എം ആർ അജിത് കുമാറിന് വീഴ്ചയെന്ന് ഡിജിപിയുടെ റിപ്പോർട്ട്. ആഭ്യന്തര സെക്രട്ടറിക്ക് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. കാലു വേദന കൊണ്ടാണ് ട്രാക്ടറിൽ കയറിയതെന്ന അജിത് കുമാറിന്റെ വാദം ഡിജിപി തള്ളി. ശബരിമലയിലെ നിയമങ്ങൾ അജിത് കുമാർ ലംഘിച്ചുവെന്നും ഡിജിപിയുടെ റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് ഹൈക്കോടതി ഉത്തരവ് ലംഘിച്ച് എം.ആര്‍.അജിത് കുമാര്‍ ട്രാക്ടറില്‍ യാത്ര നടത്തിയെന്നായിരുന്നു ശബരിമല സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോര്‍ട്ട്. ശനിയാഴ്ച വൈകിട്ട് പമ്പ ഗണപതി ക്ഷേത്രത്തില്‍ തൊഴുത ശേഷം എം.ആര്‍.അജിത് കുമാര്‍ സ്വാമി അയ്യപ്പന്‍ റോഡ് വഴി കുറച്ചുദൂരം നടന്നു. തുടര്‍ന്ന് സ്വാമി അയ്യപ്പന്‍ റോഡില്‍ നിന്ന് പൊലീസിന്റെ ഉടമസ്ഥതയിലുള്ള ട്രാക്ടറിലേക്ക് കയറി. സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിക്കാത്ത ഇടത്തായിരുന്നു എഡിജിപിയുടെ നിയമ വിരുദ്ധ ട്രാക്ടര്‍ യാത്ര. നവഗ്രഹ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുത്ത ശേഷം എംആര്‍ അജിത് കുമാര്‍ വൈകിട്ടോടെ ട്രാക്ടറില്‍ തന്നെ പമ്പയിലേക്ക് മടങ്ങി എന്നുമാണ് ശബരിമല സ്പെഷല്‍ കമ്മീഷണറുടെ റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, പമ്പ-സന്നിധാനം റൂട്ടില്‍ ചരക്കുനീക്കത്തിന് മാത്രമേ ട്രാക്ടര്‍ ഉപയോഗിക്കാവൂ എന്നും ഡ്രൈവറല്ലാതെ മറ്റൊരാളും അതില്‍ ഉണ്ടാകാന്‍ പാടില്ലെന്നും 12 വര്‍ഷം മുമ്പ് ഹൈക്കോടതി വിധിയുണ്ട്.സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു.
-
kerala2 days ago
വോട്ടര്‍പട്ടിക ചോര്‍ച്ച; കമ്മിഷണറുമായി ചര്‍ച്ച നടത്തി എല്‍.ജി.എം.എല്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടുമെന്ന് കമ്മീഷണര്‍
-
kerala2 days ago
ടി പി ചന്ദ്രശേഖരൻ വധക്കേസ്; പ്രതി കെ കെ കൃഷ്ണന് അന്തരിച്ചു
-
kerala3 days ago
കൊല്ലത്ത് എട്ടാം ക്ലാസ് വിദ്യാര്‍ഥി സ്കൂളില്‍ ഷോക്കേറ്റ് മരിച്ചു
-
kerala3 days ago
വിദ്വേഷ പ്രസംഗം: പിസി ജോര്‍ജിനെതിരെ കേസെടുത്തു
-
india3 days ago
അദിതി ചൗഹാന് പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു
-
film3 days ago
ആക്ഷന്‍ ഹീറോ ബിജു 2ന്റെ പേരില്‍ വഞ്ചനയെന്ന് പരാതി; നിവിന്‍ പോളിക്കും എബ്രിഡ് ഷൈനുമെതിരെ കേസ്
-
india2 days ago
ബിഹാറില്‍ ചികിത്സയിലായിരുന്ന കൊലപാതക കേസ് പ്രതിയെ വെടിവെച്ച് കൊന്നു
-
kerala2 days ago
മലപ്പുറത്ത് പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് ഗൃഹനാഥന് മരിച്ചു