kerala
ജൂണില്‍ ലഭിച്ചത് 39 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ മഴ
408.44 മില്ലിമീറ്ററാണ് ജൂണില്‍ ലഭിച്ച മഴ. ഇത് സാധാരണയുള്ള 643 മില്ലിമീറ്ററിനേക്കാള്‍ 36 ശതമാനം കുറവാണ്
തിരുവനന്തപുരം: ജൂണില്‍ ലഭിച്ചത് കഴിഞ്ഞ 39 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ മഴയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ ജൂലൈ മധ്യത്തോടെ കേരളത്തില്‍ ശക്തിപ്രാപിക്കുമെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. ജൂലൈ എട്ടിനകം മണ്‍സൂണ്‍ സംസ്ഥാനത്ത് തിരിച്ചെത്തുമെന്നും ജൂലൈ പകുതി മുതല്‍ കനത്ത മഴ പെയ്യുമെന്നുമാണ് പ്രതീക്ഷ.
408.44 മില്ലിമീറ്ററാണ് ജൂണില്‍ ലഭിച്ച മഴ. ഇത് സാധാരണയുള്ള 643 മില്ലിമീറ്ററിനേക്കാള്‍ 36 ശതമാനം കുറവാണ്. അതേസമയം, 2013 ജൂണ്‍ ആണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ച വര്‍ഷം. 1042.7 മി.മീ.
ഈ വര്‍ഷത്തില്‍ മിക്കവാറും എല്ലാ ജില്ലകളിലും നേരിയ മഴ ലഭിച്ചു. ഏറ്റവും കുറവ് രേഖപ്പെടുത്തിയത് തിരുവനന്തപുരത്തും (55 ശതമാനം) പാലക്കാടും (50 ശതമാനം) ആണ്.
kerala
‘പോറ്റിയേ കേറ്റിയേ…’ പാരഡിപ്പാട്ട്: അണിയറപ്രവർത്തകർക്കെതിരെ മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റത്തിൽ കേസെടുത്ത് പൊലീസ്
തിരുവാഭരണപാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാല നൽകിയ പരാതിയിൽ മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണ് തിരുവനന്തപുരം സൈബർ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിൽ സി.പി.എമ്മിനും എൽ.ഡി.എഫിനും തിരിച്ചടിയായെന്ന് വിലയിരുത്തപ്പെടുന്ന ‘പോറ്റിയേ കേറ്റിയേ…’ പാരഡിപ്പാട്ടിന്റെ അണിയറപ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. തിരുവാഭരണപാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാല നൽകിയ പരാതിയിൽ മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണ് തിരുവനന്തപുരം സൈബർ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
ഗാനരചയിതാവ് ജി.പി. കുഞ്ഞബ്ദുല്ല, ഗായകൻ ഡാനിഷ് മലപ്പുറം, ഗാനം ചിത്രീകരിച്ച സി.എം.എസ് മീഡിയ, നിർമാതാവ് സുബൈർ പന്തല്ലൂർ എന്നിവരെയാണ് പ്രതിചേർത്തത്. പരാതിയിൽ ഗാനരചയിതാവിന്റെ പേര് കുഞ്ഞുപിള്ള എന്നായി രേഖപ്പെടുത്തിയതിനാൽ എഫ്.ഐ.ആറിലും അതുതന്നെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ഭക്തിഗാനത്തെയും ശരണമന്ത്രത്തെയും അപമാനിക്കുന്ന രീതിയിൽ, മതവിശ്വാസികൾക്കിടയിൽ വിദ്വേഷം വളർത്തുകയും മതസൗഹാർദം തകർക്കുകയും ചെയ്യുന്ന വിധത്തിലാണ് ഗാനം നിർമിച്ചതെന്ന് എഫ്.ഐ.ആറിൽ പറയുന്നു. നവമാധ്യമങ്ങളിലൂടെയും നേരിട്ടും പ്രചരിപ്പിച്ച് സമൂഹത്തിൽ സമാധാന ലംഘനം സൃഷ്ടിക്കണമെന്ന ഉദ്ദേശത്തോടെയാണു ഗാനം പുറത്തിറക്കിയതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്) 2023 പ്രകാരം 299, 353(1)(സി) വകുപ്പുകൾ ചുമത്തിയാണ് കേസ്. സംസ്ഥാന പൊലീസ് മേധാവിക്ക് ലഭിച്ച പരാതി എ.ഡി.ജി.പി എച്ച്. വെങ്കിടേഷിന് കൈമാറിയതിനെ തുടർന്ന് സൈബർ ഓപ്പറേഷൻ വിങ്ങ് നടത്തിയ പരിശോധനയ്ക്കുശേഷമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
പാട്ട് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകുമെന്ന് സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം അറിയിച്ചിരുന്നു. ‘പാരഡി പാട്ടുകൾക്ക് സി.പി.എം എതിരല്ല. എന്നാൽ മതചിഹ്നങ്ങളുടെ ഉപയോഗം നിയമവിരുദ്ധമാണ്. ഹൈന്ദവ സംഘടനകൾ തന്നെ അയ്യപ്പന്റെ പേര് ഉപയോഗിച്ചതിനെതിരെ പരാതി നൽകിയിട്ടുണ്ട്,’ അദ്ദേഹം പറഞ്ഞു. തിരുവാഭരണപാത സംരക്ഷണ സമിതിയുമായി പാർട്ടിക്ക് ബന്ധമുണ്ടെന്ന ആരോപണം രാജു എബ്രഹാം നിഷേധിച്ചു.
സി.പി.എം ജില്ലാ കമ്മിറ്റി യോഗത്തിൽ വിഷയം ചർച്ച ചെയ്തശേഷം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് ആലോചന. നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ ഗാനം പ്രചാരണത്തിന് ഉപയോഗിക്കപ്പെടാൻ സാധ്യതയുണ്ടെന്ന ആശങ്കയാണ് പാർട്ടി നടപടിക്ക് പിന്നിലെന്നും സൂചനയുണ്ട്. അതേസമയം, വിവാദമായതോടെ കൂടുതൽ പേർ പാട്ട് കാണാൻ ഇടയായെന്ന വിമർശനവും പാർട്ടിക്കുള്ളിൽ ഉയർന്നിട്ടുണ്ട്.
അയ്യപ്പഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചെന്നാരോപിച്ച് തിരുവാഭരണപാത സംരക്ഷണ സമിതി ഡി.ജി.പിക്ക് പരാതി നൽകിയതോടെയാണ് പാട്ട് വ്യാപക ചർച്ചയായത്.
kerala
ശബരിമല സ്വർണക്കൊള്ള കേസ്: എസ്. ജയശ്രീയുടെ മുൻകൂർ ജാമ്യം നാളെ സുപ്രീംകോടതി പരിഗണിക്കും
ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് അപേക്ഷ പരിഗണിക്കുന്നത്.
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നാലാം പ്രതിയായ മുൻ ദേവസ്വം സെക്രട്ടറി എസ്. ജയശ്രീയുടെ മുൻകൂർ ജാമ്യ അപേക്ഷ നാളെ സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് അപേക്ഷ പരിഗണിക്കുന്നത്. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജയശ്രീ മുൻകൂർ ജാമ്യം തേടിയത്. ഹൈക്കോടതി ജാമ്യം തള്ളിയതിനെ തുടർന്നാണ് അവർ സുപ്രീംകോടതിയെ സമീപിച്ചത്.
ഇതിനിടെ കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ ശ്രീകുമാറിനെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അറസ്റ്റ് ചെയ്തു. ചെറിയ ഇടവേളയ്ക്കുശേഷമാണ് ശബരിമല സ്വർണ തട്ടിപ്പ് കേസിൽ അന്വേഷണ സംഘം വീണ്ടും അറസ്റ്റിലേക്ക് കടന്നത്. സ്വർണം കവർന്ന കേസിൽ പ്രതിയായ ശ്രീകുമാറിനെ എസ്ഐടി ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ശ്രീകുമാറിന്റെ ജാമ്യ അപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടർന്നായിരുന്നു നടപടി.
2019ൽ ശബരിമലയിൽ നിന്നു സ്വർണപ്പാളി പുറത്തേക്കു കൊണ്ടുപോകുമ്പോഴും തിരികെ കൊണ്ടുവരുമ്പോഴും ശ്രീകുമാർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്നുവെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ക്രമക്കേടിൽ ശ്രീകുമാറിന് പങ്കുണ്ടെന്നാണ് എസ്ഐടിയുടെ നിഗമനം. എന്നാൽ മേലുദ്യോഗസ്ഥരുടെ നിർദേശപ്രകാരം ഫയൽ നീക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു ശ്രീകുമാറിന്റെ വാദം.
അറസ്റ്റിന് പിന്നാലെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ച് ശ്രീകുമാറിന്റെ വൈദ്യപരിശോധന പൂർത്തിയാക്കി. ഇയാളെ ഇന്നുതന്നെ കോടതിയിൽ ഹാജരാക്കും. കേസിൽ നിലവിലുള്ള പ്രതികളിൽ മുൻ ദേവസ്വം സെക്രട്ടറി എസ്. ജയശ്രീയെ മാത്രമാണ് ഇനി അറസ്റ്റ് ചെയ്യാനുള്ളതെന്നും അന്വേഷണ സംഘം അറിയിച്ചു.
kerala
തൃശൂർ പുന്നയൂർക്കുളത്ത് റോഡ് തകർന്നുവീണു
ആറ്റുപുറം–പാറേമ്പാടം റോഡാണ് തകർന്നത്. രാവിലെ 11 മണിയോടെയായിരുന്നു സംഭവം.
തൃശൂർ: തൃശൂർ പുന്നയൂർക്കുളം മാഞ്ചിറയിൽ റോഡ് തോട്ടിലേക്ക് തകർന്നു വീണു. ആറ്റുപുറം–പാറേമ്പാടം റോഡാണ് തകർന്നത്. രാവിലെ 11 മണിയോടെയായിരുന്നു സംഭവം. റോഡ് തകരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ബസ് യാത്ര നിർത്തിയതിനാൽ വലിയ ദുരന്തം ഒഴിവായി.
റോഡിൽ ഒരാഴ്ച മുൻപേ വിള്ളൽ കണ്ടെത്തിയിട്ടും അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് നാട്ടുകാർ ആരോപിച്ചു. സംഭവത്തെ തുടർന്ന് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. പ്രദേശത്തെ വൈദ്യുതി തൂൺ തകരാറിലായതിനെ തുടർന്ന് ഏറെ നേരം വൈദ്യുതി വിതരണം തടസപ്പെട്ടു.
ഏകദേശം 13 കോടി രൂപ ചെലവഴിച്ച് എട്ട് വർഷം മുൻപാണ് പി.ഡബ്ല്യുഡി ഈ റോഡിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. പുതുതായി നിർമ്മിച്ച റോഡ് ഇത്തരത്തിൽ തകർന്നതിൽ കടുത്ത പ്രതിഷേധമാണ് നാട്ടുകാർ ഉയർത്തുന്നത്. റോഡ് തകർച്ചയ്ക്ക് ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ പരിപാടികൾക്ക് ഒരുങ്ങുകയാണ് പ്രദേശവാസികൾ.
-
kerala2 days agoമതസഹോദര്യത്തിന്റെ പേരില്‍ ക്ഷേത്ര നടയിലുള്ള ബാങ്ക് വിളി തടയണം, അടുത്ത വര്‍ഷം മുതല്‍ പച്ചപ്പള്ളിയും പാടില്ല -കെ.പി.ശശികല
-
kerala2 days ago14 ജില്ലകളിലും തദ്ദേശ അംഗങ്ങളുമായി മുവായിരവും കടന്ന് മുസ്ലിം ലീഗ്
-
india2 days agoബിഹാറില്‍ നിയമന ഉത്തരവ് കൈമാറുന്നതിനിടെ വനിത ഡോക്ടറുടെ നിഖാബ് വലിച്ചുമാറ്റി നിതീഷ് കുമാര്‍
-
kerala2 days agoകുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഒരുലക്ഷമാകാന്‍ വെറും 720 രൂപ മാത്രം
-
india2 days agoമെസ്സിയുടെ ഇന്ത്യാ പര്യടനത്തിന് കൊടിയിറക്കം; മോദിയുമായുള്ള കൂടിക്കാഴ്ച നടന്നില്ല
-
kerala2 days agoഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രം ഞങ്ങളുടെ വർത്തമാനകാലത്തിന്റെ കണ്ണാടിയാണ്: പലസ്തീൻ അംബാസഡർ
-
GULF1 day agoഇടതുപക്ഷത്തിന്റെ തെരെഞ്ഞെടുപ്പ് തോൽവി; മതേതര മനസ്സുകളെ മുറിവേൽപ്പിച്ചതിനുള്ള തിരിച്ചടി
-
india2 days agoതൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റുന്നത് ഗാന്ധിജിയോടുള്ള വെറുപ്പ് കാരണം: എംകെ സ്റ്റാലിന്
