Video Stories
ബാബുരാജിനെ വെട്ടിയ കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍; താരത്തിന്റെ തട്ടിപ്പുകള്‍ തുറന്നുകാട്ടി നാട്ടുകാരും

ഇടുക്കി: നടന്‍ ബാബുരാജിന് വെട്ടേറ്റ സംഭവത്തില്‍ ദമ്പതികളെ പൊലിസ് അറസ്റ്റ് ചെയ്തു. ഇതേസമയം ബാബുരാജിന്റെയും സംഘത്തിന്റെയും ഗുണ്ടായിസത്തിനും ഭീഷണിക്കുമൊടുവിലാണ് അക്രമമുണ്ടായതെന്ന് സൂചന ലഭിച്ചു. താരപരിവേഷത്തിന്റെ മറവില്‍ ബാബുരാജ് നിരവധി തട്ടിപ്പുകള്‍ നടത്തുന്നതായി നാട്ടുകാര്‍ പറയുന്നു.ചൊവ്വാഴ്ച ഉച്ചയോടെ അടിമാലി ഇരുട്ടുകാനത്തെ സ്വന്തം റിസോര്‍ട്ടിനോട് ചേര്‍ന്നുള്ള സ്ഥലത്തുവച്ചാണ് ബാബുരാജിന് വെട്ടേറ്റത്. ഇടതു നെഞ്ചിനു വാക്കത്തികൊണ്ടുള്ള വെട്ടേറ്റ നടന്‍ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലാണ്. റിസോര്‍ട്ടിനോട് ചേര്‍ന്നുള്ള സ്ഥലത്തിന്റെ ഉടമയായ തറമുട്ടം സണ്ണി(54), ഭാര്യ ലിസി(50) എന്നിവരാണ് അറസ്റ്റിലായത്.
നേരത്തെയുണ്ടായ ഒരു അപകടത്തില്‍ ഒരു കണ്ണിനും കാതിനും ശേഷി നഷ്ടപ്പെട്ടയാളാണ് സണ്ണി. സണ്ണിയുടെ ഭൂമിയില്‍നിന്നും 10 സെന്റ് സ്ഥലം ബാബുരാജ് വാങ്ങുകയും ഇവിടെ കുളം നിര്‍മ്മിക്കുകയും ചെയ്തിരുന്നു. ഈ കുളം വറ്റിക്കുന്നതു സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. കളം വറ്റിച്ചാല്‍ തന്റെ കിണറിലെ വെള്ളവും വറ്റുമെന്നും അതിനാല്‍ വേനല്‍ കഴിഞ്ഞശേഷമേ വറ്റിക്കാവൂവെന്ന് സണ്ണി പറഞ്ഞു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കൂട്ടാക്കാതെ ബാബുരാജ് പൊലിസില്‍ പരാതി നല്‍കി.

സണ്ണി
പൊലിസ് എത്തി താല്‍കാലികമായി പണി നിര്‍ത്തിവയ്ക്കാനും ബുധനാഴ്ച ചര്‍ച്ച ചെയ്തശേഷം പ്രശ്‌നം പരിഹരിക്കാമെന്നും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ തുടര്‍ന്നും ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും അക്രമത്തിലെത്തുകയുമായിരുന്നു. ആദ്യം തര്‍ക്കമുണ്ടായശേഷം വീട്ടിലേക്കുപോയ സണ്ണിയും ഭാര്യയും വാക്കത്തിയുമായാണ് മടങ്ങിയെത്തിയതെന്നാണ് ബാബുരാജ് പറയുന്നത്. ലിസി മുണ്ടിനുള്ളില്‍ വാക്കത്തി ഒളിപ്പിച്ചുവച്ചിരിക്കുകയായിരുന്നത്രേ. വെട്ടാന്‍ ഭര്‍ത്താവിനോട് ലിസി പറഞ്ഞുവെന്ന മൊഴിയെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെയും കേസെടുത്തത്.
സംഭവത്തിനുശേഷം ഒളിവില്‍ പോയ സണ്ണി രാവിലെ കീഴടങ്ങാന്‍ പൊലിസ് സ്‌റ്റേഷനിലേക്ക് വരും വഴിയാണ് അറസ്റ്റിലായത്ബാബുരാജും സണ്ണിയും നേരത്തെ സുഹൃത്തുക്കളായിരുന്നെങ്കിലും സ്ഥലക്കച്ചവടത്തെ തുടര്‍ന്ന് ഇരുവരും തെറ്റിപ്പിരിഞ്ഞിരുന്നു. തന്റെ ഭൂമി വാങ്ങിയ വകയില്‍ 10 ലക്ഷം രൂപ തനിക്ക് ലഭിക്കാനുണ്ടെന്നു കാട്ടി സണ്ണി അടിമാലി സി. ഐക്ക് പരാതി നല്‍കിയിരുന്നു.
തന്നെ ഉപദ്രവിക്കാന്‍ സണ്ണി ശ്രമിക്കുകയാണെന്നു കാട്ടി ബാബുരാജും പരാതി നല്‍കിയിരുന്നു.ബാബുരാജിനെതിനെതിരെ നിരവധി പരാതികളാണ് പ്രദേശവാസികള്‍ ഉന്നയിക്കുന്നത്. കാര്യസാധ്യങ്ങള്‍ക്ക് താരപദവിയും ഗുണ്ടായിസവും ഉപയോഗിക്കുന്നവെന്നതാണ് മുഖ്യം. ബാബുരാജിനെതിരെ യാതൊരു നിയമനടപടിക്കും പൊലിസും ഒരുക്കമല്ല. ഷൂട്ടിങ്ങിനെത്തുമ്പോള്‍ പലയിടത്തുനിന്നും സാധനങ്ങളും മറ്റും വാങ്ങിയശേഷം പണം കൊടുക്കാതെ സ്ഥലം വിടന്നതും പതിവാണ്. തനിക്ക് പണം നല്‍കാനുണ്ടെന്ന സണ്ണിയുടെ പരാതിയില്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും നടപടിയുണ്ടായില്ല.
വട്ടവടയില്‍ ഷൂട്ടിങ്ങിനെത്തിയപ്പോള്‍ ബാബുരാജ് നിരവധി പേരെ പണം നല്‍കാതെ കബളിപ്പിച്ചതായി പരാതി നിലവിലുണ്ട്. നടനും സംഘവും ഭക്ഷണം കഴിച്ചയിനത്തില്‍ 34000 രൂപ ചെറുകിട ഹോട്ടലുടമയ്ക്ക് നല്‍കാതെയാണ് സ്ഥലം വിട്ടതെന്നു പറയുന്നു. അഞ്ചു ജീപ്പുകള്‍ ഷൂട്ടിങ് ദിവസങ്ങളില്‍ ഓടിയ വകയിലുള്ള പണവും നല്‍കിയില്ല.
സ്ഥലത്തുനിന്നു പോകുമ്പോള്‍ 2000 രൂപയുടെ പച്ചക്കറി വാങ്ങിയ താരം പണം പിന്നീടെത്തിക്കാമെന്നു പറഞ്ഞു കബളിപ്പിച്ചുവെന്നുമുള്‍പ്പെടെ നിരവധി പരാതികളാണ് ബാബുരാജിനെതിരെ നാട്ടുകാര്‍ക്ക് പറയാനുള്ളത്.ബാബുരാജിനൊപ്പമെത്തുന്ന സംഘങ്ങള്‍ പലപ്പോഴും റിസോര്‍ട്ടിന് പുറത്ത് അഴിഞ്ഞാടാറുണ്ടെന്നും എതിര്‍ക്കുന്നവരെ കായികമായി നേരിടുന്നതായും ആക്ഷേപമുണ്ട്. ബാബുരാജിനെ വെട്ടിയ സണ്ണിയെ നടന്‍ നിരന്തരമായി ഭീഷണിപ്പെടുത്താറുണ്ടെന്നും ഗത്യന്തരമില്ലാതെയാണ് ആക്രമിച്ചതെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. സണ്ണിയേയും ഭാര്യയേയും അടിമാലി കോടതിയില്‍ ഹാജരാക്കി.
News
രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
kerala
താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല
വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.
കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്‌സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.
എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.
Video Stories
പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.
പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.
ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്‍ഡ്വെയര്‍ ശേഖരം കണ്ടെടുത്തു.
രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.
അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന്‍ സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
-
news2 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
-
kerala3 days ago
സംസ്ഥാനത്ത് വീണ്ടും കോളറ മരണം; ആലപ്പുഴയില്‍ ചികിത്സയിലായിരുന്നയാള്‍ മരിച്ചു
-
kerala3 days ago
സംസ്ഥാനത്ത് അതിശക്തമായ മഴ; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
-
kerala3 days ago
സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ ശക്തമായ മഴ; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
-
News3 days ago
ഗസ്സയില്‍ ഇസ്രാഈല്‍ വ്യോമാക്രമണം; 70 പേര് കൊല്ലപ്പെട്ടതായി ആരോഗ്യ ഉദ്യോഗസ്ഥര്‍ അറിയിച്ചു
-
kerala3 days ago
പത്തനംതിട്ടയില്‍ കാട്ടാന ചരിഞ്ഞ സംഭവം: ആറുപേരെ കസ്റ്റഡിയിലെടുത്തത് നോട്ടീസ് നല്‍കാതെ
-
india3 days ago
48 മണിക്കൂറിനിടെ രണ്ട് ഓപ്പറേഷനുകള്‍; ജമ്മു കശ്മീരില്‍ 6 ഭീകരരെ വധിച്ചെന്ന് സുരക്ഷാസേന
-
kerala2 days ago
മുതലപ്പൊഴിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു; എഞ്ചിനീയറിംഗ് ഓഫീസിന്റെ ജനാല അടിച്ചു തകര്‍ത്തു