Connect with us

kerala

വഖഫ് സംരക്ഷണ പ്രക്ഷോഭം ശക്തിപ്പെടുത്തും: മുസ്ലിംലീഗ്

സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനയോടെയാണ് യോഗനടപടികള്‍ ആരംഭിച്ചത്.

Published

on

തിരുവനന്തപുരം: വഖഫ് സംരക്ഷണ പ്രക്ഷോഭം റമസാന് ശേഷം കൂടുതല്‍ ശക്തിപ്പെടുത്താന്‍ മുസ്ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. പി.എസ്.സി നിയമനവുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ പിന്മാറുന്നത് വരെ സമരം തുടരും.

കെ റെയിലിന്റെ പേരില്‍ പൊലീസ് നടത്തുന്ന നരനായാട്ടില്‍ യോഗം ശക്തമായി പ്രതിഷേധിച്ചു. മനുഷ്യത്വ വിരുദ്ധവും ജനദ്രോഹപരവുമായ സര്‍ക്കാര്‍ നയത്തെ യോഗം അപലപിച്ചു. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ പ്രവര്‍ത്തന ഫണ്ട് കാമ്പയിന്‍ എന്റെ പാര്‍ട്ടിക്ക് എന്റെ ഹദിയ എന്ന പ്രമേയത്തില്‍ റമസാന്‍ ഒന്ന് മുതല്‍ ഒരു മാസക്കാലയളവില്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചു. പൂര്‍ണമായും ഓണ്‍ലൈനിലാണ് പ്രവര്‍ത്തന ഫണ്ട് ശേഖരിക്കുന്നത്. വാര്‍ഡ് തലങ്ങളില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന് ജില്ലാ, മണ്ഡലം, പഞ്ചായത്ത് കമ്മിറ്റികളെ ഉടന്‍ സജ്ജമാക്കണമെന്നും ധനശേഖരണം വന്‍ വിജയമാക്കണമെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ആഹ്വാനം ചെയ്തു.

സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനയോടെയാണ് യോഗനടപടികള്‍ ആരംഭിച്ചത്. സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ സംസ്ഥാന പ്രസിഡന്റായി ഉന്നതാധികാര സമിതി യോഗം പ്രഖ്യാപിച്ചത് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ഐകകണ്‌ഠ്യേന അംഗീകരിച്ചു. സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ഉന്നതാധികാര സമിതി അംഗങ്ങളായ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പി.വി അബ്ദുല്‍ വഹാബ് എം.പി, കെ.പി.എ മജീദ് എം.എല്‍.എ, ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി, ഡോ. എം.കെ മുനീര്‍, വി.കെ ഇബ്രാഹിംകുഞ്ഞ്, സി.ടി അഹമ്മദലി, എം.സി മായിന്‍ ഹാജി, പി.എച്ച് അബ്ദുസലാം ഹാജി, സി.പി ബാവ ഹാജി, സി.എ.എം.എ കരിം, കെ.ഇ അബ്ദുറഹ്മാന്‍, അബ്ദുറഹ്മാന്‍ കല്ലായി, കെ.എസ് ഹംസ, ടി.എം സലീം, കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം. എല്‍.എ, അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ, അബ്ദുറഹ്മാന്‍ രണ്ടത്താണി, സി.എച്ച് റഷീദ്, ബീമാപ്പള്ളി റഷീദ്, സി.പി ചെറിയ മുഹമ്മദ് സംസാരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം സ്വാഗതവും സംസ്ഥാന സെക്രട്ടറി പി.എം സാദിഖലി നന്ദിയും പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തിരുവനന്തപുരം കോര്‍പറേഷനുള്ളില്‍ ഗണഗീതം പാടി ബിജെപി പ്രവര്‍ത്തകര്‍

ആര്‍എസ്എസ് ഗാനങ്ങള്‍ പാടി കോര്‍പറേഷനെ വര്‍ഗീയവത്കരിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് അവര്‍ ആരോപിച്ചു.

Published

on

തിരുവനന്തപുരം കോര്‍പറേഷനുള്ളില്‍ ആര്‍എസ്എസ് ശാഖയില്‍ പാടുന്ന ഗണഗീതം പാടി ബിജെപി പ്രവര്‍ത്തകര്‍. സത്യപ്രതിജ്ഞ കഴിഞ്ഞ് ബിജെപി നേതാക്കളും കൗണ്‍സിലര്‍മാരും പുറത്തേക്ക് ഇറങ്ങുന്നതിനിടെയാണ് ആര്‍എസ്എസ് ശാഖയില്‍ പാടുന്ന ഗണഗീതം അകത്തുനിന്ന പ്രവര്‍ത്തകര്‍ ആലപിച്ചത്. സംഭവത്തിന് പിന്നാലെ മറ്റു കൗണ്‍സിലര്‍മാരുള്‍പ്പെടെ ഇതിനെതിരെ പ്രതിഷേധം അറിയിച്ചു.

ആര്‍എസ്എസ് ഗാനങ്ങള്‍ പാടി കോര്‍പറേഷനെ വര്‍ഗീയവത്കരിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് അവര്‍ ആരോപിച്ചു.

Continue Reading

kerala

സത്യപ്രതിജ്ഞക്കിടെ എൽഡിഎഫ് പ്രവർത്തകൻ കുഴഞ്ഞു വീണു മരിച്ചു

കണ്ടല്ലൂർ പഞ്ചായത്ത് വാർഡ് 6 കൈതക്കാട്ടുശേരിൽ മനോഹരൻ പിള്ള (58) ആണ് മരിച്ചത്.

Published

on

ആലപ്പുഴ കണ്ടല്ലൂരിൽ സത്യപ്രതിജ്ഞ ചടങ്ങിനിടെ എൽഡിഎഫ് പ്രവർത്തകൻ കുഴഞ്ഞു വീണു മരിച്ചു.കണ്ടല്ലൂർ പഞ്ചായത്ത് വാർഡ് 6 കൈതക്കാട്ടുശേരിൽ മനോഹരൻ പിള്ള (58) ആണ് മരിച്ചത്. സത്യപ്രതിജ്ഞ ചടങ്ങിനിടെ മുദ്രാവാക്യം വിളിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. കായംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും  രക്ഷിക്കാനായില്ല.

Continue Reading

kerala

കൊല്ലം കോർപ്പറേഷനിൽ യു.ഡി.എഫ് വസന്തം: ആവേശക്കടലായി സത്യപ്രതിജ്ഞാ ചടങ്ങ്

ക്യു.എ.സി ഗ്രൗണ്ടിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ ആയിരക്കണക്കിന് പ്രവർത്തകരെ സാക്ഷിയാക്കിയാണ് പുതിയ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

Published

on

കൊല്ലം : ​കാൽനൂറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമമിട്ട് കൊല്ലം കോർപ്പറേഷൻ ഭരണചക്രത്തിലേക്ക് യു.ഡി.എഫ് ആവേശപൂർവ്വം ചുവടുവെച്ചു. ക്യു.എ.സി ഗ്രൗണ്ടിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ ആയിരക്കണക്കിന് പ്രവർത്തകരെ സാക്ഷിയാക്കിയാണ് പുതിയ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
​രാവിലെ മുതൽ തന്നെ കൊല്ലം നഗരം യു.ഡി.എഫ് പ്രവർത്തകരുടെ പ്രകടനങ്ങളെക്കൊണ്ട് സജീവമായിരുന്നു. 11.30-ന് നിശ്ചയിച്ച ചടങ്ങിലേക്ക് മുദ്രാവാക്യം വിളികളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയാണ് വിജയിച്ച കൗൺസിൽ അംഗങ്ങൾ എത്തിച്ചേർന്നത്. ത്രിവർണ്ണ പതാകകളും ലീഗിന്റെ ഹരിത പതാകയും ആർ.എസ്.പിയുടെ ചുവന്ന കൊടികളും ആകാശത്ത് ഒരേപോലെ പാറിപ്പറന്നത് മുന്നണിയുടെ ഐക്യവിളംബരമായി മാറി.
​ജില്ലാ കളക്ടർ നിയന്ത്രണം ഏറ്റെടുത്തതോടെ ചടങ്ങുകൾക്ക് ഔദ്യോഗിക തുടക്കമായി. മുതിർന്ന അംഗമായ കോൺഗ്രസിലെ ഡോ. ഉദയ സുകുമാരന് ജില്ലാ കളക്ടർ സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് ഡിവിഷൻ ക്രമമനുസരിച്ച് മറ്റ് അംഗങ്ങൾ ഡോ. ഉദയ സുകുമാരന് മുൻപാകെ സത്യപ്രതിജ്ഞ ചെയ്തു.
​നിയുക്ത മേയർ എ.കെ. ഹഫീസിന്റെ പേര് 47-ാമതായി വിളിച്ചപ്പോൾ സദസ്സ് അക്ഷരാർത്ഥത്തിൽ ഇളകിമറിഞ്ഞു. ആവേശഭരിതരായ പ്രവർത്തകരെ അഭിവാദ്യം ചെയ്തുകൊണ്ടാണ് അദ്ദേഹം വേദിയിലേക്ക് എത്തിയത്. മുസ്‌ലിം ലീഗിലെ എ. സദഖത്ത് 34-ാമതായും മാജിത വഹാബ് 36 മത് ആയും സത്യപ്രതിജ്ഞ ചെയ്തു. ഇരുവരും സത്യപ്രതിജ്ഞയ്ക്കായി എത്തിയപ്പോൾ ഉയർന്ന ആവേശം ഭരണമാറ്റത്തിന്റെ തിളക്കം വിളിച്ചോതുന്നതായിരുന്നു.
​വിശ്വാസപ്രമാണങ്ങൾ മുറുകെപ്പിടിച്ചുകൊണ്ടായിരുന്നു അംഗങ്ങളുടെ സത്യപ്രതിജ്ഞ. കോൺഗ്രസ് അംഗങ്ങൾ ഈശ്വരനാമത്തിലും മുസ്‌ലിം ലീഗ് അംഗങ്ങൾ അല്ലാഹുവിന്റെ നാമത്തിലും സത്യപ്രതിജ്ഞ ചെയ്തു. ആർ.എസ്.പി അംഗങ്ങൾ ദൃഢ പ്രതിജ്ഞ ചെയ്തു. എൽ.ഡി.എഫ് അംഗങ്ങളും ദൃഢപ്രതിജ്ഞയാണ് ചെയ്തത്. ബി.ജെ.പി അംഗങ്ങളിൽ ഭൂരിഭാഗവും ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തപ്പോൾ രണ്ടുപേർ അയ്യപ്പനാമത്തിലും ഒരാൾ കൂനമ്പായികുളം അമ്മയുടെ നാമത്തിലും സത്യപ്രതിജ്ഞ ചെയ്തു.
​സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം അംഗങ്ങൾ കോർപ്പറേഷൻ കൗൺസിൽ ഹാളിലെത്തി ആദ്യ കൗൺസിൽ യോഗത്തിൽ പങ്കെടുത്തു. ഡോ. ഉദയ സുകുമാരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കൊല്ലത്തിന്റെ വികസന സ്വപ്നങ്ങൾക്ക് പുതിയ ഊർജ്ജം പകരുന്നതായിരുന്നു.

Continue Reading

Trending