india
വിദേശ എം.ബി.ബി.എസ് വിദ്യാര്‍ഥികളുടെ ഇന്റേണ്‍ഷിപ്പ് :മെഡിക്കല്‍ കൗണ്‍സില്‍ തീരുമാനം തിരിച്ചടി
നിലവില്‍ മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തിന് പുറമേ പരമാവധി 15 വിദേശ മെഡിക്കല്‍ബിരുദധാരികളെ ഉള്‍പ്പെടുത്തിയാല്‍ മതിയെന്നും ദേശീയ മെഡിക്കല്‍ കൗണ്‍സില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കെ.ബി അബ്ദുല്‍കരീം
കൊച്ചി: വിദേശത്ത് പഠനം പൂര്‍ത്തീകരിച്ച എം.ബി.ബി.എസ് വിദ്യാര്‍ഥികളുടെ ഇന്റേണ്‍ഷിപ്പുമായി ബന്ധപ്പെട്ട് ദേശീയ മെഡിക്കല്‍ കൗണ്‍സിലിന്റെ പുതിയ തീരുമാനം കേരളത്തിലെ ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി തുലാസിലാക്കുകയാണ്. സംസ്ഥാനത്തും തീരുമാനം പ്രാബല്യത്തില്‍ വന്നതോടെ ജില്ലാ ജനറല്‍ ആശുപത്രികളില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്ന വിദ്യാര്‍ഥികളുടെ ഭാവിയാണ് ഇരുളിലായത്. വിദേശത്ത് എം.ബി.ബി.എസ് പഠനം കഴിഞ്ഞവരുടെ ഇന്റേണ്‍ഷിപ്പ് മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ മാത്രമാക്കി നിജപ്പെടുത്താനാണ് തീരുമാനം. 2021 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ഉത്തരവ് ഇറങ്ങിയിരിക്കുന്നത്. ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ കഴിഞ്ഞ ഒക്ടോബറില്‍ ദേശീയ മെഡിക്കല്‍ കൗണ്‍സില്‍ സംസ്ഥാനങ്ങള്‍ക്ക് .നിര്‍ദേശം നല്‍കുകയും ചെയ്തു.
സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ ബിരുദ മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് ഹൗസ് സര്‍ജന്‍സിക്ക് അവസരം കണ്ടെത്തുന്നതിന് പുറമേയാണ് വിദേശത്തുനിന്നുള്ള എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയും ഒഴിവ് കണ്ടെത്തേണ്ടി വരുന്നത്. നിലവില്‍ മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തിന് പുറമേ പരമാവധി 15 വിദേശ മെഡിക്കല്‍ബിരുദധാരികളെ ഉള്‍പ്പെടുത്തിയാല്‍ മതിയെന്നും ദേശീയ മെഡിക്കല്‍ കൗണ്‍സില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ വിദേശത്ത് എം.ബി.ബി.എസ് പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് രണ്ടും മൂന്നും വര്‍ഷം ഹൗസ് സര്‍ജന്‍സിക്ക് കാത്തിരിക്കേണ്ട ഗതികേടും ഉണ്ടാകും. വിദേശത്ത് മെഡിക്കല്‍ പഠനം നടത്തുന്ന ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ ഉള്ള കേരളത്തിന് പുതിയ തീരുമാനം കടുത്ത തിരിച്ചടിയായി. ഭാവിയിലും വന്‍ പ്രതിസന്ധി ഈ മേഖലയില്‍ സൃഷ്ടിക്കുന്നതാണ് പുതിയ ഉത്തരവ്. ഇത്തരത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊള്ളുമ്പോള്‍ ഇതുമായി ബന്ധപ്പെട്ട് നിലകൊള്ളുന്നവരുടെ ഭാവി കൂടി സര്‍ക്കാര്‍ പരിഗണിക്കുമായിരുന്നു.
സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ എംബിബിഎസ് പഠനത്തിനായി ചെലവഴിക്കേണ്ട തുകയുടെ പകുതി തുകയ്ക്ക് യുക്രൈന്‍, ചൈന, ജോര്‍ജിയ, ഉസ്ബക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ പഠനം പൂര്‍ത്തിയാക്കാമെന്നതിനാലാണ് വിദ്യാര്‍ത്ഥികള്‍ വ്യാപകമായി ഈ രാജ്യങ്ങള്‍ തിരഞ്ഞെടുക്കുന്നത്. ഇവിടങ്ങളില്‍ എംബിബിഎസ് പൂര്‍ത്തിയാക്കി ദേശീയ മെഡിക്കല്‍ കൗണ്‍സിലിന്റെ എഫ്എംജി പരീക്ഷ സ്‌ക്രീനിങ് പരീക്ഷ കൂടി വിജയിച്ചാണ് ഇവര്‍ ജില്ലാ ജനറല്‍ ആശുപത്രികളില്‍ ഇന്റേണ്‍ഷിപ്പിനായി എത്തുന്നത്.
india
ഔദ്യോഗിക വസതിയില്‍ നിന്ന് പണം കണ്ടെത്തിയ സംഭവം: ജസ്റ്റിസ് യശ്വന്ത് വർമക്കെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം പരിഗണിക്കും

ഔദ്യോഗിക വസതിയില്‍ നിന്ന് പണം കണ്ടെത്തിയ സംഭവത്തില്‍ ഡല്‍ഹി ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ ഇമ്പീച്ച് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരാനാണ് നീക്കം. ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ ഇമ്പ്പീച് ചെയ്യാന്‍ സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന രാഷ്ട്രപതി ക്കും പ്രധാനമന്ത്രിക്കും ശുപാര്‍ശ ചെയ്തിരുന്നു.
ജൂലൈ പകുതിയോടെ ആരംഭിക്കുന്ന പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ ജഡ്ജിക്കെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം പരിഗണിക്കുന്നുണ്ടെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്തു. ആഭ്യന്തര സമിതിയുടെ അന്വേഷണ റിപ്പോർട്ടിനെത്തുടർന്ന് ജസ്റ്റിസ് വർമ്മയോട് രാജിവെക്കാൻ സുപ്രീംകോടതി ഇതിനകം ആവശ്യപ്പെട്ടിട്ടുണ്ട്.
ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ വസതിയില്‍ നിന്നും പണം കണ്ടെത്തി എന്ന ആരോപണം ശരിവെക്കുന്നതാണ് സുപ്രിംകോടതി നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട്. ജസ്റ്റിസ് വര്‍മ്മയോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അത് നിരസിച്ച പശ്ചാത്തലത്തില്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പും ഇംപീച്ച്‌മെന്റ് ശുപാര്‍ശയും രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അയച്ചിരുന്നു.മുന്‍ ചീഫ് ജസ്റ്റിസിന്റെ ശുപാര്‍ശ രാഷ്ട്രപതി രാജ്യസഭാ ചെയര്‍മാനും ലോക്‌സഭാ സ്പീക്കര്‍ക്കും കൈമാറി.
india
അസമില്‍ പൊലീസ് നടത്തിയ വ്യാജ ഏറ്റുമുട്ടല്‍; പുനരന്വേഷണം പ്രഖ്യാപിച്ച് സുപ്രിംകോടതി
അസമിലെ 117 വ്യാജ ഏറ്റുമുട്ടലുകളില്‍ പുനരന്വേഷണം വേണമെന്നാണ് സുപ്രിംകോടതി അറിയിച്ചത്.

ന്യൂഡല്‍ഹി: അസമില്‍ പൊലീസ് നടത്തിയ വ്യാജ ഏറ്റുമുട്ടലുകളില്‍ പുനരന്വേഷണം പ്രഖ്യാപിച്ച് സുപ്രിംകോടതി. അസമിലെ 117 വ്യാജ ഏറ്റുമുട്ടലുകളില്‍ പുനരന്വേഷണം വേണമെന്നാണ് സുപ്രിംകോടതി അറിയിച്ചത്. 2022മുതലുള്ള കേസിലാണ് പുനരന്വേഷണം. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനോട് പുനരന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കി. അതേസമയം ഫോറന്‍സിക് സഹായങ്ങള്‍ ഉറപ്പുവരുത്താന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.
ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ സ്വതന്ത്ര അന്വേഷണം നടത്താന്‍ ഗുവാഹത്തി ഹൈക്കോടതി വിസമ്മതിച്ചതിനെതിരെ അഭിഭാഷകന്‍ ആരിഫ് യെസിന്‍ ജ്വാഡര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, എന്‍. കെ സിംഗ് എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.
വ്യാജ ഏറ്റുമുട്ടലുകളെക്കുറിച്ചുള്ള ആരോപണം ഗൗരവമുള്ളതാണെന്നും ഇരയുടെ മേല്‍ അമിതമായതോ നിയമവിരുദ്ധമായതോ ആയ ബലപ്രയോഗം അധികാരികള്‍ നടത്തുന്നത് നിയമവിധേയമാക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
അതേസമയം കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.
india
അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതി ജ്ഞാനശേഖരന്‍ കുറ്റക്കാരനെന്ന് ചെന്നൈ കോടതി
ശിക്ഷ ജൂണ്‍ രണ്ടിന് പ്രഖ്യാപിക്കും.

2024 ഡിസംബറില്‍ അണ്ണാ യൂണിവേഴ്‌സിറ്റി കാമ്പസിനുള്ളില്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ജ്ഞാനശേഖരന്‍ കുറ്റക്കാരനാണെന്ന് ചെന്നൈയിലെ കീഴ്‌ക്കോടതി കണ്ടെത്തി. കുറ്റകൃത്യം നടന്ന് അഞ്ച് മാസത്തിന് ശേഷം വരുന്ന വിധി, സംസ്ഥാന വ്യാപകമായി രോഷം സൃഷ്ടിച്ച ഒരു ഉയര്‍ന്ന കേസിന്റെ സമാപനത്തെ അടയാളപ്പെടുത്തുന്നു. ചെന്നൈ മഹിളാ കോടതി ജഡ്ജി രാജലക്ഷ്മി മെയ് 28 ബുധനാഴ്ച വിധി പുറപ്പെടുവിച്ചു. ശിക്ഷ ജൂണ്‍ രണ്ടിന് പ്രഖ്യാപിക്കും.
2024 ഡിസംബര്‍ 23-ന് രാത്രി അണ്ണാ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥിനി സുഹൃത്തിനാപ്പം കാമ്പസില്‍ സമയം ചെലവഴിക്കുന്നതിനിടെ ജ്ഞാനശേഖരന്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇയാള്‍ വിദ്യാര്‍ത്ഥിയെ 40 മിനിറ്റോളം അനധികൃതമായി കസ്റ്റഡിയില്‍ വച്ചു, വിദ്യാര്‍ത്ഥിനിയെയും സുഹൃത്തിനെയും ചിത്രീകരിക്കുകയും ദൃശ്യങ്ങള്‍ തുടര്‍ന്ന് ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ഉപയോഗിക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു.
വിദ്യാര്‍ത്ഥിനിയും ലൈംഗിക പീഡനം തടയല്‍ (PoSH) കമ്മിറ്റിയിലെ ഒരു യൂണിവേഴ്‌സിറ്റി പ്രൊഫസറും അതേ ദിവസം തന്നെ പോലീസില്‍ പരാതി നല്‍കി. ഡിസംബര്‍ 25നാണ് ജ്ഞാനശേഖരനെ ഗ്രേറ്റര്‍ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) വിവിധ വകുപ്പുകള്‍ പ്രകാരം പ്രതിക്കെതിരെ ഇതിനകം ഏഴ് കേസുകള്‍ നിലവിലുണ്ട്. ഈ സാഹചര്യത്തില്‍, ബലാത്സംഗത്തിന് 63 (എ), 64 (1) വകുപ്പുകളും ലൈംഗിക പീഡനത്തിന് 75 (1) (ii), (iii) എന്നിവയുള്‍പ്പെടെയുള്ള പുതിയ ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) വകുപ്പുകള്‍ പ്രകാരം കുറ്റം ചുമത്തി.
-
kerala3 days ago
വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാന്റെ നില ഗുരുതരമായി തുടരുന്നു
-
kerala3 days ago
മലപ്പുറം കാക്കഞ്ചേരിയില്‍ ദേശീയപാതയില്‍ വിള്ളല്‍ രൂപപ്പെട്ടു; ഗതാഗതം താത്കാലികമായി നിര്‍ത്തിവെച്ചു
-
kerala3 days ago
സംസ്ഥാനത്തെ രണ്ട് റെയില്‍വേ സ്റ്റേഷനുകള്‍ ഇന്നത്തോടെ പ്രവര്‍ത്തനം അവസാനിപ്പിക്കും
-
kerala3 days ago
നീലഗിരിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ രണ്ടു ദിവസത്തേക്ക് അടച്ചു
-
india3 days ago
പ്രസവാവധി ഭരണഘടനാപരമായ അവകാശമാണ; സുപ്രീം കോടതി വിധി
-
india3 days ago
ഊട്ടിയില്‍ ദേഹത്ത് മരംവീണ് വടകര സ്വദേശിക്ക് ദാരുണാന്ത്യം
-
india3 days ago
യുപിയില്‍ ബീഫ് കടത്തിയെന്ന് ആരോപിച്ച് നാല് മുസ്ലിം യുവാക്കളെ ക്രൂരമായി മര്‍ദിച്ച് ഹിന്ദുത്വവാദികള്‍
-
kerala3 days ago
പാലക്കാട് വീടിനുമുകളില്‍ മരം വീണ് നാലുപേര്‍ക്ക് പരിക്ക്