Connect with us

kerala

മലയാളികളുടെ കുടിയേറ്റം: വേണ്ടത് മാഫിയാ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് ഇടതുപക്ഷ സൈദ്ധാന്തികന്‍ എം. ആസാദ്.

പുതിയ പല രാഷ്ട്രീയ നേതാക്കളും പൊതുവിദ്യാഭ്യാസത്തിന്റെ മേന്മ പൊതു സമൂഹത്തോടു കൊട്ടിഘോഷിക്കുകയും സ്വന്തം മക്കളെ സ്വകാര്യ സ്വാശ്രയ കലാലയങ്ങളില്‍ അയക്കുകയും ചെയ്യുന്നു. ഈ ഇരട്ടത്താപ്പ് ഉന്നത വിദ്യാഭ്യാസത്തിലും പ്രകടമാണ്. പുറത്തേക്കുള്ള വഴി തുറന്നിടുന്നത് മിക്കവാറും നേതാക്കളുടെ മക്കളാണ്. സ്വന്തം വീട്ടിലും ഘടകത്തിലും പറഞ്ഞു തിരുത്താനാവാത്ത കാര്യമാണ് ജനങ്ങളുടെ കുറ്റം എന്ന മട്ടില്‍ അവതരിപ്പിക്കുന്നത്.

Published

on

മലയാളികളുടെ കുടിയേറ്റം: വിജയരാഘവന്‍ ആദ്യം ചെയ്യേണ്ടത് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ഈ കക്ഷിരാഷ്ട്രീയ മാഫിയാ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് ഇടതുപക്ഷ സൈദ്ധാന്തികന്‍ എം. ആസാദ്. ആസാദിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്:
”സഖാവ് എ വിജയരാഘവന്റെ ഒരു പ്രസംഗം കേള്‍ക്കാനിടയായി. ഉന്നത വിദ്യാഭ്യാസം തേടി വിദേശത്തുപോകുന്ന പ്രവണതയെ ശക്തമായി വിമര്‍ശിക്കുന്ന പ്രസംഗമായിരുന്നു അത്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ മികവ് അദ്ദേഹം എടുത്തുപറയുന്നു. വിദേശ സര്‍വ്വകലാശാലകള്‍ വെറും കച്ചവട കേന്ദ്രങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ അഥവാ യുവാക്കള്‍ വിദേശത്തേക്ക് കുതിക്കുന്നത് മെച്ചപ്പെട്ട വിദ്യാഭ്യാസംമാത്രം ലക്ഷ്യമാക്കിയാണോ? ജന്മനാട്ടില്‍ പിടിച്ചു നിര്‍ത്തുന്ന പലവിധ നിര്‍ബന്ധങ്ങളില്‍നിന്നും മുക്തരാണവര്‍. അതിനു കാരണങ്ങളും പലതാവും. അതിലേക്ക് വരുന്നതിനു മുമ്പ് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ മികവു സംബന്ധിച്ച അവകാശവാദം എത്ര പൊള്ളയാണെന്ന് പറയാതെവയ്യ.
സമീപകാലത്തെ സര്‍വകലാശാലാ നിയമനങ്ങള്‍ നമുക്കറിയാം. മികവാര്‍ന്ന ഫാക്കല്‍റ്റി വേണം എന്ന ശാഠ്യം കണ്ടില്ല. സ്വന്തം ബന്ധുക്കള്‍ക്കും സഖാക്കള്‍ക്കും തസ്തികകളും പദവികളും വീതം വെക്കുന്ന അധികാരപ്രമത്തതയാണ് കണ്ടത്. ഇവിടെ പഠിച്ചുതന്നെ മികച്ച നേട്ടം കൈവരിച്ച പ്രതിഭകളെ തഴഞ്ഞാണ് ഈ പക്ഷപാതലീലകള്‍ അരങ്ങേറിയത്. ഇങ്ങനെ അദ്ധ്യാപകരായവര്‍ അക്കാദമിക അന്വേഷണങ്ങളോടല്ല പ്രതിബദ്ധരാവുന്നത്. രാഷ്ട്രീയ നേതൃത്വത്തോടും സംഘടനകളോടുമാണ്. സര്‍വ്വകലാശാലകളുടെ പഠന ബോര്‍ഡുകളിലേക്ക് തെരഞ്ഞെടുക്കുന്നത് മികവു നോക്കിയല്ല. ഭരണപക്ഷസംഘടനയുടെ അംഗമോ അനുഭാവിയോ ആണോ എന്നു നോക്കിയാണ്. അവരാണ് മികച്ച വിദ്യാഭ്യാസം കൊണ്ടുവരേണ്ടത്! അവരാണ് മികച്ച ഗവേഷണങ്ങള്‍ക്ക് വഴി തുറക്കേണ്ടത്!
ഉന്നത വിദ്യാഭ്യാസരംഗത്ത് അദ്ധ്യാപകതസ്തികകളില്‍ മാത്രമല്ല ഗവേഷകരെ തെരഞ്ഞെടുക്കുന്നിടത്തും രാഷ്ട്രീയ പക്ഷപാതമാണ് മുന്നില്‍. കാമ്പസുകളില്‍ സ്വതന്ത്ര ധൈഷണികത ഇല്ലാതാക്കാനുള്ള മാഫിയാപ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. അതിന് വളംവെക്കുന്ന പ്രസ്ഥാനത്തിന്റെ നേതാവാണ് വിജയരാഘവന്‍ എന്നു പറയേണ്ടി വരുന്നതില്‍ ദുഖമുണ്ട്. അദ്ദേഹം ആദ്യംവേണ്ടത് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ഈ കക്ഷിരാഷ്ട്രീയ മാഫിയാ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണ്.
നേരത്തേ പറഞ്ഞുപോന്നതാണ്. പുതിയ പല രാഷ്ട്രീയ നേതാക്കളും പൊതുവിദ്യാഭ്യാസത്തിന്റെ മേന്മ പൊതു സമൂഹത്തോടു കൊട്ടിഘോഷിക്കുകയും സ്വന്തം മക്കളെ സ്വകാര്യ സ്വാശ്രയ കലാലയങ്ങളില്‍ അയക്കുകയും ചെയ്യുന്നു. ഈ ഇരട്ടത്താപ്പ് ഉന്നത വിദ്യാഭ്യാസത്തിലും പ്രകടമാണ്. പുറത്തേക്കുള്ള വഴി തുറന്നിടുന്നത് മിക്കവാറും നേതാക്കളുടെ മക്കളാണ്. സ്വന്തം വീട്ടിലും ഘടകത്തിലും പറഞ്ഞു തിരുത്താനാവാത്ത കാര്യമാണ് ജനങ്ങളുടെ കുറ്റം എന്ന മട്ടില്‍ അവതരിപ്പിക്കുന്നത്.
യുവാക്കള്‍ കൂടുതല്‍ തുറസ്സുകള്‍ തേടുന്നത് പ്രഭാഷണങ്ങളില്‍ വിളയുന്ന ജനാധിപത്യം കേരളീയ ജീവിതത്തില്‍ കാണാത്തതുകൊണ്ടാണ്. നവോത്ഥാന പ്രസംഗങ്ങളുണ്ട്. എന്നാല്‍ വരട്ടുശാഠ്യങ്ങള്‍ക്കും റിവൈവലിസ്റ്റ് ആശയധാരക്കുമാണ് ആധിപത്യം. അകത്തെ ഈ ജീര്‍ണതകളെ വിപ്ലവവായാടിത്തം കൊണ്ട് മൂടാനാവുമോ? പുതിയ തലമുറ കുറെകൂടി പുതിയ ആശയങ്ങളിലേക്കും ജീവിതമാതൃകകളിലേക്കും കുതിക്കാന്‍ ശ്രമിക്കുകയാണ്. ക്ലേശകരമായ പാതയാണ് അവര്‍ തെരഞ്ഞെടുക്കുന്നത്. അദ്ധ്വാനത്തിന് മൂല്യമുണ്ടാവണം എന്നതാണ് അവരുടെയും വിഷയം. വിജയരാഘവന്‍ പറയുന്ന അത്ര ലഘുവല്ല കാര്യങ്ങള്‍. (ആസാദ്- 02 ഫെബ്രുവരി 2023)

 

kerala

ഊട്ടി, കൊടൈക്കനാൽ ഇ- പാസ്: വെബ്സൈറ്റ് വിവരങ്ങളായി

പാസിന് അപേക്ഷിക്കുന്നയാളുടെ ആധാർകാർഡ്, റേഷൻകാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്‌ എന്നിവയിൽ ഏതെങ്കിലും ഒന്നും വാഹനത്തിന്റെ വിവരം, സന്ദർശിക്കുന്ന തീയതി, എത്രദിവസം തങ്ങുന്നു എന്നീ വിവരങ്ങളുമാണ് വെബ്സൈറ്റിൽ നൽകേണ്ടത്.

Published

on

ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും പ്രവേശിക്കാൻ വിനോദസഞ്ചാരികൾക്കുള്ള ഇ- പാസിന് ക്രമീകരണമായി. serviceonline. gov.in/tamilnadu, അല്ലെങ്കിൽ tnega.tn.gov.in എന്നീ വെബ്സൈറ്റുകൾവഴി ഇ- പാസിന് അപേക്ഷിക്കാം.

പാസിന് അപേക്ഷിക്കുന്നയാളുടെ ആധാർകാർഡ്, റേഷൻകാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്‌ എന്നിവയിൽ ഏതെങ്കിലും ഒന്നും വാഹനത്തിന്റെ വിവരം, സന്ദർശിക്കുന്ന തീയതി, എത്രദിവസം തങ്ങുന്നു എന്നീ വിവരങ്ങളുമാണ് വെബ്സൈറ്റിൽ നൽകേണ്ടത്.

മദ്രാസ് ഹൈക്കോടതി ഉത്തരവുപ്രകാരം മേയ് ഏഴു മുതൽ ജൂൺ 30 വരെയാണ് ഇ- പാസ് പ്രാബല്യത്തിലുള്ളത്. ഈ ദിവസങ്ങളിൽ പുറത്തുനിന്ന്‌ വരുന്നവർക്ക് ഇ- പാസ് നിർബന്ധമാണ്. ഓരോദിവസവും നിശ്ചിത എണ്ണം വാഹനങ്ങൾക്ക് മാത്രമേ പാസ് അനുവദിക്കയുള്ളൂ. മേയ് പത്തുമുതൽ 20വരെ നടക്കുന്ന ഊട്ടി പുഷ്പമേള മുൻനിർത്തിയാണ് നടപടി.

Continue Reading

kerala

ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും; അന്തിമ വാദത്തിനായി ലിസ്റ്റ് ചെയ്തു

112-ാമത്തെ കേസായിട്ടാണ് ലാവലിന്‍ ഹര്‍ജികള്‍ ലിസ്റ്റ് ചെയ്തിട്ടുള്ളത്.

Published

on

എസ്എന്‍സി ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും. കേസില്‍ അന്തിമ വാദത്തിനായി ബുധനാഴ്ചത്തേക്ക് സുപ്രീംകോടതി ലിസ്റ്റ് ചെയ്തു. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുക.

112-ാമത്തെ കേസായിട്ടാണ് ലാവലിന്‍ ഹര്‍ജികള്‍ ലിസ്റ്റ് ചെയ്തിട്ടുള്ളത്. കഴിഞ്ഞയാഴ്ച രണ്ടു തവണ ലിസ്റ്റ് ചെയ്തിരുന്നെങ്കിലും ലാവലിന്‍ കേസ് പരിഗണിച്ചിരുന്നില്ല. ഹര്‍ജികളില്‍ അന്തിമവാദത്തിലേക്ക് കടക്കുമെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നതാണ്.
കേസിൽ പിണറായി വിജയൻ, ഊർജവകുപ്പ് മുൻ സെക്രട്ടറി കെ മോഹനചന്ദ്രൻ, മുൻ ജോയന്റ് സെക്രട്ടറി എ ഫ്രാൻസിസ് എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയതിനെതിരേ സിബിഐ നൽകിയ അപ്പീലും വിചാരണ നേരിടണമെന്ന് വിധിക്കപ്പെട്ടവരുടെ ഹർജികളുമാണ് സുപ്രീംകോടതിയുടെ പരി​ഗണനയിലുള്ളത്.
പന്നിയാർ, ചെങ്കുളം, പള്ളിവാസൽ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എൻസി ലാവലിൻ കമ്പനിയുമായി കരാറുണ്ടാക്കിയതിൽ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് കേസ്.

Continue Reading

kerala

സംസ്ഥാനത്ത് ചൂട് കൂടുന്നു, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സാധാരണയെക്കാള്‍ 2 മുതല്‍ 4 ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യത.

Published

on

സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. മറ്റന്നാള്‍ വരെ 12 ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ് നല്‍കി. സാധാരണയെക്കാള്‍ 2 മുതല്‍ 4 ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യത. പാലക്കാട്, കൊല്ലം,ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍, കോഴിക്കോട്, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോട്ടയം, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ആണ് മുന്നറിയിപ്പ്.

പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39°C വരെയും കൊല്ലം, ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോട്ടയം, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെ ഉയരാന്‍ സാധ്യതയെന്നാണ് മുന്നറിയിപ്പ്. സാധാരണയെക്കാള്‍ 2 – 4°C കൂടുതല്‍ താപനിലയാണിത്.

സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും ഇന്നലെ അത് പിന്‍വലിക്കുകയും ചെയ്തു. പാലക്കാട്, കോഴിക്കോട് ജില്ലകളിലായിരുന്നു ഉഷ്ണതരംഗ മുന്നറിയിപ്പ്.

Continue Reading

Trending